Connect with us

വിനായകന്റെ കരിന്തണ്ടൻ ഒരു ആർട്ട് സിനിമയായി ഒതുങ്ങി പോകില്ല !! ചിത്രം ഒരുങ്ങുന്നത് എല്ലാ കൊമേർഷ്യൽ ചേരുവകളും ചേർത്ത്….

Interviews

കരിന്തണ്ടന്‍ എന്ന സിനിമ ഒരിക്കലും ഒരു ആർട്ട് ചിത്രമായി ഒതുങ്ങി പോകില്ലെന്നും ഒരു കൊമേഴ്സ്യല്‍ ചിത്രമായി പുറത്തിറങ്ങുമെന്നും സംവിധായക ലീല സന്തോഷ്. വടകരയില്‍ നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിലെ ഒാപ്പണ്‍ ഫോറത്തിലാണ് ലീല സന്തോഷ് ഈ കാര്യം തുറന്നു പറഞ്ഞത്. ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്ന വിനായകനെ ഒരു ഹീറോ ആയി തന്നെയായിരിക്കും അവതരിപ്പിക്കുക എന്നും സംവിധായക ലീല പറഞ്ഞു. സാധാരണ ആർട്ട് സിനിമകളുടെ ലാഞ്ചന പോലും എന്റെ സിനിമയിൽ കാണില്ലെന്നും ലീല വ്യക്തമാക്കി.

“ചരിത്രപരമായി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ന്യൂനപക്ഷമാണ് വയനാട്ടിലെ മലമ്പ്രദേശങ്ങളിൽ ഉള്ളത്. വരുടെ ആവശ്യങ്ങളും ചർച്ച ചെയ്യപ്പെടണം. മാറ്റി നിർത്തേണ്ട വിഭാഗമാണ് അത്. അനുഭവിച്ച ചില കാര്യങ്ങൾ എങ്ങനെ പുറംലോകത്തെ അറിയിക്കാം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാൻ സിനിമകൾ ചെയ്യുന്നത്”; ലീല സന്തോഷ് പറയുന്നു.

ഒരുപാട് നഷ്ടങ്ങൾ സംഭവിച്ച വിഭാഗമാണ് വയനാട്ടിലേത്, പണിയ സമുദായത്തെ വെച്ചുള്ള ആദ്യ ഡോക്യുമെന്ററി ‘നിഴലുകൾ നഷ്ടപെടുന്ന ഗോത്രഭൂമി’ പോലും നിർമ്മിച്ചത് ആ ഒരു വ്യക്തത ഉൾകൊണ്ട് കൊണ്ടാണെന്നും ലീല ചടങ്ങിൽ പറഞ്ഞു. നഷ്ടപ്പെട്ട് പോകുന്ന തങ്ങളുടെ ഭാഷയും ജീവിതവും തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് ആദ്യ ഡോക്യുമെന്ററി പണിയ ഭാഷയിൽ തന്നെ ഷൂട്ട് ചെയ്ത് പുറത്തിറക്കിയെതെന്നും ലീല പറഞ്ഞു.

രണ്ടാമത് ചെയ്യാൻ ആഗ്രഹിച്ച ചിത്രം ‘ചീരു’വാണെന്നും, അവിവാഹിതരായ അമ്മമാരെ കുറിച്ചുള്ള ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ തൽക്കാലത്തേക്ക് നിർത്തി വെച്ചതാണെന്നും വൈകാതെ തന്നെ പൂർത്തിയാക്കുമെന്നും ലീല പറയുന്നു. എന്താണ് കരിന്തണ്ടൻ ? ആരാണ് കരിന്തണ്ടൻ ?! എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കും തന്റെ ചിത്രമെന്നും ലീല പറഞ്ഞു.

Director Leela Santhosh about Karinthandan

More in Interviews

Trending

Recent

To Top