Connect with us

ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു; വൈറലായി ദിലീപിന്റെ വാക്കുകൾ

Malayalam

ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു; വൈറലായി ദിലീപിന്റെ വാക്കുകൾ

ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു; വൈറലായി ദിലീപിന്റെ വാക്കുകൾ

ഒരുകാലത്ത് മലയാളികൾക്കേറെ ഇഷ്ടപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വിവാഹ ശേഷം മഞ്ജു വാര്യർ സിനിമയിൽ നിന്നും മാറി നിന്നു. മീനാക്ഷിയെന്ന മകളും ഇരുവർക്കും പിറന്നു. 1998 ലായിരുന്നു മഞ്ജു വാര്യർ ദിലീപ് വിവാഹം. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകുയം ചെയ്തു. ഇവരുടെ വിവാഹം പോലെ ഏറെ ചർച്ചയായതായിരുന്നു വിവാഹമോചനവും.

വിവാഹമോചനത്തിന് ശേഷം കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടായിരുന്നു മഞ്ജു ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തിയത്. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്കും മഞ്ജു വീണ്ടും കാലെടുത്ത് വെച്ചു. മഞ്ജു വാര്യറുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. ഇവർക്ക് മഹാലക്ഷ്മിയെന്നൊരു മകളുണ്ട്. ഇപ്പോഴും ഇവരുടെയെല്ലാം വിശേഷങ്ങൾ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

മഞ്ജുവുമായി വേർപിരിഞ്ഞ് വർഷങ്ങൽക്ക് ശേഷം ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്തു. ഈ വിവാഹവും മലയാള സിനിമ ആരാധകർക്കിടയൽ വലിയ ചർച്ചയായിരുന്നു. മഞ്ജു-ദിലീപ് വിവാഹമോചനം കഴിഞ്ഞ് ഏകദേശം 10 വർഷമാകുന്നു. എന്നാൽ ഇപ്പോഴും ഇരുവരും പിരിയാനുണ്ടായ കാരണം തേടുകയാണ് ആരാധകർ.

ഇരുവരുടേയും പഴയ വീഡിയോകൾ വീണ്ടും വീണ്ടും കുത്തിപ്പൊക്കി അതിന് താഴെ ഇത്തരം ചർച്ചകൾ പതിവാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്. മഞ്ജു വാര്യർ തനിക്ക് നല്ലൊരു സുഹൃത്തായിരുന്നുവെന്നും ഞങ്ങൾ പിരിയാനുണ്ടായ കാവ്യ അല്ലെന്നും പറയുന്ന ദിലീപിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വീഡിയോയിൽ ദിലീപ് പറയുന്നത് ഇങ്ങനെയാണ്- ‘ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരായിരുന്നു. അതുപോലൊരു സൗഹൃദത്തിലാണ് ഇങ്ങനെയൊരു സങ്കടകരമായ അവസ്ഥ ഉണ്ടായത്. അതിൽ വിഷമം ഉണ്ട്, ഇല്ലെന്ന് പറയുന്നില്ല.

പക്ഷെ അത് കഴിഞ്ഞ വിഷയമാണ്. അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്താനങ്ങളും പറയുന്നത്. ഞാൻ ന്യായീകരിക്കുകയല്ല, ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. കാവ്യയെ വെള്ളപൂശി റെഡിയാക്കി വെക്കാനൊന്നുമല്ല ഇതൊന്നും പറയുന്നത്. സന്ധ്യസന്ധമായ കാര്യം കാവ്യയല്ല ഇതിന് കാരണം എന്നായിരുന്നു ദിലീപ് പറഞ്ഞത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ദിലീപിനെയും കാവ്യയും വിമർശിച്ചുകൊണ്ടാണ് പലരും കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. നല്ല സുഹൃത്തായിട്ടാണോ മഞ്ജുവിനെ ഉപേക്ഷിച്ച് കാവ്യയെ വിവാഹം കഴിച്ചതെന്നാണ് പലരും ചോദിക്കുന്നത്. ഇത്രയും നല്ല സുഹൃത്ത് ആയതുകൊണ്ടായിരിക്കാം വേറൊരു കല്യാണം കഴിച്ചത്. പിണക്കത്തിന് ഒരു ഇണക്കം ഉണ്ടാകുമായിരുന്നു.

ഒരു പക്ഷെ ദിലീപ് കല്യാണം കഴിച്ചില്ലായിരുന്നുവെങ്കിൽ, നിങ്ങളുടെ ഇഷ്ട്ടം വെറും ഇഷ്ട്ടമായിരുന്നു. മഞ്ജു ചേച്ചി വേറെ കല്യാണം കഴിക്കാതെ, നിങ്ങളെ കുറിച്ച് ഒന്നും പറയാതെ പോയത് അത് നിങ്ങളോട് വലിയ ഇഷ്ട്ടം ഉണ്ടായിരുന്നത് കൊണ്ടാണ്. ഏതായാലും മഞ്ജു വാര്യർ സ്ത്രീകൾക്ക് ഒരു മാതൃകയാണ്.

കാവ്യ പല ഇന്റർവ്യൂലും പറഞ്ഞിട്ടുണ്ട് ദിലീപേട്ടനും ഞാനും സഹോദര ബന്ധം പോലെയാണെന്ന്. എന്നിട്ടോ. എന്നിട്ട് ആ സഹോദര ബന്ധം എല്ലാം ഉപേക്ഷിച്ച് വിവാഹം കഴിച്ചോ?, പച്ചക്കള്ളം അല്ലേ പറഞ്ഞത്. ദിലീപ് പറയുന്നതും പച്ചക്കള്ളം തന്നെയാണ്. ഒരു സഹോദരിയും സഹോദരനും ഒരിക്കലും വിവാഹം കഴിക്കില്ല. നിങ്ങൾ രണ്ടാളും വേറെ ഒരാളെയാണ് വിവാഹം കഴിച്ചത് എങ്കിൽ ഞങ്ങൾ വിശ്വസിച്ചേനെ. കാവ്യയെ പിടിച്ചിട്ടതല്ല കാവ്യ തന്നെയാണ് കാരണം.

ദിലീപിനെ എല്ലാ മലയാളികൾക്കും ഇഷ്ടമായിരുന്നു. പക്ഷെ കാവ്യയെ കല്യാണം കഴിച്ചപ്പോൾ അത് പോയി. അത് മഞ്ജുവിനോട് ഉള്ള ഇഷ്ടം ആണ്. താങ്കളെ വിവാഹം കഴിച്ചില്ലായിരുന്നുവെങ്കിൽ ഏത് നിലയിൽ എത്തേണ്ട ആളായിരുന്നു മഞ്ജു. നിങ്ങൾക്ക് വേണ്ടി തന്റെ കരിയർ വരെ മഞ്ജു ഉപേക്ഷിച്ചു, പക്ഷേ തിരിച്ചു വരവിൽ അവർ അതെല്ലാം നേടിയെടുത്തു. അവരുടെ കണ്ണീരിന്റെ ഫലമാണ് ദിലീപും കാവ്യയും ഇപ്പോൾ അനുഭവിക്കുന്നത് എന്നെല്ലാം കമന്റുകളുണ്ട്.

എന്നാൽ മഞ്ജു വാര്യരെ വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തുണ്ട്. തന്റെ കുഞ്ഞിനെ കൂടി ഉപേക്ഷിച്ചയാളാണ് മഞ്ജു വാര്യർ എന്നും അതുകൊണ്ട് തന്നെ ഒരിക്കലും മഞ്ജുവിനെ ന്യായീകരിക്കാൻ ആകില്ലെന്നുമാണ് ദിലീപിനെ അനുകൂലിക്കുന്നവർ കമന്റ് ചെയ്യുന്നത്. ഒരു അമ്മയ്ക്കും കഴിയാത്ത കാര്യം. എന്നിട്ടും ദിലീപ് ആ കുട്ടിയെ ഡീസന്റ് ആയി വളർത്തി, കാവ്യയും.

മഞ്ജുവിന് കുടുംബജീവിതം ഇഷ്ടമില്ല. ആടിയും പാടിയും നടക്കണം കുറേ, പണമുണ്ടാക്കണം. ജനങ്ങളുടെ കയ്യടി കിട്ടണം. ഭർത്താവും വേണ്ട മകളും വേണ്ട എന്നാണ് മറ്റൊരാളുടെ കമന്റ്. എന്നാൽ ഇരുവരുടേയും ജീവിതത്തിൽ എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്ന് അറിയാതെ എന്തിനാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നതെന്ന് ചോദിക്കുകയാണ് ചിലർ .’ആരും ആരെയും കുറ്റം പറയേണ്ടതില്ല, നമുക്കാർക്കും അവർക്കിടയിൽ ഉള്ളത് അറിയില്ലല്ലോ .അവർക്ക് പരസ്പരം ബഹുമാനം ഉണ്ട്, നമ്മൾക്കെന്താ പ്രശ്നം’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

അടുത്തിടെയും ദിലീപിന്റെ പഴയൊരു വീഡിയോ വൈറലായിരുന്നു. മഞ്ജു വാര്യറെ പ്രേമിക്കുന്നതിന് മുമ്പ് വേറെ ആരെയെങ്കിലും പ്രേമിച്ചിരുന്നോ എന്നായിരുന്നു അഭിമുഖം എടുത്ത ആളുടെ ചോദ്യം. ഇതിന് ഉണ്ട് എന്ന ഉത്തരമായിരുന്നു ദിലീപ് നൽകിയത്. ഡിംപിൾ കബാഡിയയെ പ്രേമിച്ചിരുന്നു, പക്ഷെ അവർ അറിഞ്ഞില്ല ഞാൻ അവരെ പ്രേമിച്ചത്. എന്നായിരുന്നു ദിലീപ് അന്ന് രസകരമായ രീതിയിൽ ഉത്തരം പറഞ്ഞത്. അന്ന് ദിലീപിനേക്കാൾ പത്ത് വയസ്സിന്റെ മൂപ്പുണ്ട് ഡിംപിളിന്.

സൂപ്പർ സ്റ്റാർ രാജേഷ് ഖന്നയുടെ ഭാര്യയായിരുന്നു ഡിപിൾ. എന്റെ കാമുകി വേറെ കല്യാണം കഴിച്ചു. അമ്മയും പിന്നെ അമ്മൂമ്മയുമായി. എന്റെ കാമുകി വല്ലാതെ വളർന്നു. ദൈവമേ അവർ ഇതൊന്നും അറിയല്ലേയെന്നും ദിലീപ് ചിരിച്ചുകൊണ്ട് അഭിമുഖത്തിൽ പറയുന്നു. മഞ്ജു പൊസസീവ് ആയ ഭാര്യയാണോ എന്നായിരുന്നു അടുത്ത ചോദ്യം. അത് സ്വാഭാവികമായിരുന്നു എന്നാണ് ദിലീപ് നൽകിയ ഇത്തരം. ഏത് ഭാര്യയാലും പൊസസീവാകും.

പ്രേമിച്ച് നടക്കുമ്പോഴുള്ള സ്‌നേഹം വിവാഹം കഴിച്ചാൽ കാണില്ലെന്നുള്ളത് മിക്ക ഭാര്യമാരുടേയും പരാതിയാണ്. എന്ത് തോന്നുന്നു? എന്നായി അവതാരകന്റെ അടുത്ത ചോദ്യം. പ്രേമിക്കുന്നതിന് ഇടയിൽ നമ്മൾ സമയം കണ്ടെത്തി കാമുകിയെ കാണാൻ പോകും. എന്നാൽ കല്യാണം കഴിച്ച് കഴിഞ്ഞാൽ അവർ തൊട്ടടുത്തുണ്ടാകും. കല്യാണത്തിന് ശേഷം വീട്ടിൽ എത്താൻ അരമണിക്കുറോ, ഒരു മണിക്കൂറോ വൈകും. കുറച്ചൊക്കെ ഉഴപ്പും. അതുകാണുമ്പോൾ ഭാര്യ വിചാരിക്കും അന്ന് അങ്ങനെ ആയിരുന്നില്ലല്ലോയെന്ന്. എന്റെ കാര്യത്തിൽ പഴയതിനേക്കാൾ വലിയ തിരക്കുണ്ട്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് വീട്ടിൽ എത്താൻ കഴിയില്ലെന്നും ദിലീപ് പറയുന്നു.

2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി രണ്ടാം വിവാഹത്തിനുണ്ടായിരുന്നു.

മഞ്ജുവും ദിലീപും വേർപിരിഞ്ഞ സമയം, മീനാക്ഷിയ്ക്ക് വേണ്ടി മഞ്ജു പിടിവാശി കൂടിയില്ല. അച്ഛനൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. അതിനെ അങ്ങനെ തന്നെ മഞ്ജു സമ്മതം മൂളുകയായിരുന്നു. എപ്പോൾ വേണമെങ്കിലും മീനാക്ഷിയ്ക്ക് തിരിച്ച് വരാമെന്നും ഒരു വിളിപ്പാടകലെ അമ്മയുണ്ടാകുമെന്നുമാണ് മഞ്ജു അന്ന് ഒരു കുറിപ്പിൽ പങ്കുവെച്ചിരുന്നത്. അന്നായിരുന്നു മീനാക്ഷിയെ കുറിച്ച് മഞ്ജു അവസാനമായി പറഞ്ഞതും. മഞ്ജുവുമായുള്ള വിവാഹശേഷം കാവ്യയെ വിവാഹം കഴിക്കാൻ ദിലീപിനെ നിർബന്ധിച്ചും മീനാക്ഷിയാണെന്നാണ് ദിലീപ് തന്നെ പറഞ്ഞിരുന്നത്.

അടുത്തിടെ ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് ഒരു ജ്യോത്സ്യൻ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ഇവരുടെ വിവാഹം നടന്നത് ദോഷ സമയത്തായിരുന്നുവെന്നും അതിന്റെ പ്രതിഫലനമായിരുന്നു ദിലീപിന്റെ കാരാഗൃഹവാസം എന്നും കലിയുഗ ജ്യോതിഷി സന്തോഷ് നായർ എന്നയാൾ പറയുന്നത്. ഇതിന്റെ ഒരു വീഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും മറ്റുമായി വൈറലാകുന്നത്. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ജ്യോത്സ്യൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഏകദേശം മൂന്നൂറ്റിയമ്പതോളം പ്രവചനങ്ങൾ താൻ നടത്തിയിട്ടുണ്ടെന്നും അതിൽ 95 ശതമാനം നടന്നിട്ടുണ്ടുമെന്നും സ്വയം സ്ഥാപിച്ചുകൊണ്ടാണ് സന്തോഷ് സംസാരിക്കുന്നത്.

‘കാവ്യയും ദിലീപും വിവാഹം കഴിക്കുന്ന സമയത്ത് ഒരു ജ്യോതിഷ വിദ്യാർത്ഥി ഇവരുടെ ഭാവി എന്താകും എന്നറിയാൻ എന്നെ വിളിച്ചിരുന്നു. ഞാൻ നോക്കിയിട്ട് ആ വ്യക്തിയോട് പറഞ്ഞു, 2016 മുതൽ 2019 വരെയുള്ള കാലത്തിൽ രാഹുർ ദശയിൽ ജനിച്ച കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം കണ്ടകശനിയാണ് അത് ഏഴാം ഭാവത്തിൽ ആണെന്ന്. ഏഴാം ഭാവം എന്ന് പറഞ്ഞാൽ വിവാഹഭാവം ആണ്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഏഴരാണ്ട ശനി ആയിരുന്നു ആ സമയത്ത്.

അപ്പോൾ കണ്ടകശനിയും ഏഴരാണ്ട ശനിയും കൂടി ചേർന്നിട്ട് വിവാഹം കഴിച്ചാൽ അത് ഒട്ടും തന്നെ ശരിയാകില്ല. ഈ വിവാഹം ഇപ്പോൾ നടക്കാൻ പാടില്ല, കാവ്യയുടെ കണ്ടക ശനി കഴിഞ്ഞതിനു മാത്രമേ ഈ വിവാഹം പാടുള്ളൂ എന്ന് പ്രവചിച്ചിരുന്നു. എന്നാൽ നിർഭാഗ്യ വശാൽ ആ വിവാഹം ആ സമയത്തുതന്നെ നടന്നുവെന്നും ജ്യോതിഷി പറഞ്ഞിരുന്നു. ‌‌

ഈ കണ്ടകശനിയും ഏഴരാണ്ട ശനിയും ഒത്തുനിൽക്കുമ്പോൾ ഈ വിവാഹം നടന്നാൽ അത് കാരാഗൃഹവാസത്തിനു വരെ കാരണമാകുമെന്ന് ഞാൻ പ്രവചിച്ചതാണ്’എന്നും കലിയുഗ ജ്യോതിഷി സന്തോഷ് നായർ പറയുന്നു. അതിന്റെ ഭാഗമായാണ് ദിലീപ് ജയിലിൽ കിടന്നത്. ദിലീപ് എപ്പോൾ ജാമ്യത്തിൽ ഇറങ്ങുമെന്നും താൻ പറഞ്ഞിരുന്നു, താൻ പറഞ്ഞ സമയത്ത് തന്നെയാണ് ദിലീപിന് ജാമ്യവും കിട്ടിയതെന്നും കലിയുഗ ജ്യോതിഷി അവകാശപ്പെടുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top