IFFK ക്ക് മാറ്റിവെച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൊടുക്കുന്നത് തെറ്റല്ലെങ്കിലും ആചരിക്കാന്‍ വേണ്ടി ദു:ഖം ആചരിക്കരുത്… സംഭവിച്ചു കഴിഞ്ഞതിനെ ഓര്‍ത്ത് കരഞ്ഞു കൊണ്ടിരിക്കുന്നത് ശരിയാണോന്ന് അറിയില്ല: കനി കുസൃതി
ഐഎഫ്എഫ്കെയ്ക്ക് വേണ്ടി മാറ്റിവെച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് കനി കുസൃതി. ജീവിതത്തില്‍ എന്ത് വിഷമം ഉണ്ടായാലും നമ്മള് കരഞ്ഞുകൊണ്ടിരിക്കരുതെന്നും നമ്മുടെ ജീവിതം എത്രയും വേഗം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും കനി കുസൃതി പറയുന്നു. മെട്രോമാറ്റിനിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു കനി.
ഐഎഫ്എഫ്കെയ്ക്കും മറ്റും കൂടി മാറ്റി വെച്ചിരിക്കുന്നതും എല്ലാം ദുരിതാശ്വാസത്തിന് വേണ്ടി പോകട്ടെ.. ചിലപ്പോള്‍ ഒന്നോ രണ്ടോ മൂന്നോ വര്‍ഷം ഇങ്ങനെ ചെയ്യേണ്ടി വരും. പക്ഷേ അത് പ്രാക്ടിക്കല്‍ ആണോന്ന് അറിയില്ല… പക്ഷേ എല്ലാ മനുഷ്യരും പഴയതു പോലെ ആകുന്നത് വരെ എല്ലാറ്റിനും വേണ്ടി മാറ്റിവെച്ചിരിക്കുന്നത് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൊടുക്കാന്‍ ആലോചിക്കുന്ന വഴിയാണെങ്കില്‍ അതൊരു തെറ്റായ തീരുമായി എനിക്ക് തോന്നില്ല.
അതേസമയം ആചാരത്തിന് വേണ്ടി മാത്രം ആചരിക്കാന്‍ പാടില്ല. പക്ഷേ നമ്മുക്കതിനുള്ള സാമ്പത്തിക ശേഷിയില്ല. രണ്ടു തരത്തിലുള്ള മനുഷ്യരുണ്ട്… ചില ആളുകള്‍ക്ക് ജീവിതത്തില്‍ പല ട്രാജടികള്‍ വന്നാലും അഞ്ച് പൈസ കൈയ്യിലില്ലെങ്കില്‍ പോലും സന്തോഷമായി ജീവിക്കും. കാരണം ജീവിക്കുന്നിടത്തോളം കാലം സന്തോഷമായി ജീവിക്കട്ടെ എന്നാണവര്‍ ചിന്തിക്കുക. ഇത് വ്യക്തിപരമായി മാത്രമെ എടുക്കാനാകൂ.. ചില ആളുകള്‍ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ ഒരു സന്തോഷങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരാതെ ജീവിക്കും. ഇത് ശരിയായ നിലപാടാണോ എന്നറിയില്ല. അതേസമയം ജീവിതത്തില്‍ എന്തു സംഭവിച്ചാലും സന്തോഷത്തോടെ ജീവിക്കുന്നവരും ഉണ്ട്…. അതല്ലേ നല്ലതെന്ന് തോന്നുന്നു.
പക്ഷേ ഇതൊരു സംസ്ഥാനമാണ്.. ഒരുപാടു കാര്യങ്ങള്‍ നടക്കാറുണ്ട്… നമ്മുടെ സാമ്പത്തിക നയമനുസരിച്ച് കുറച്ചു നാളത്തേയ്ക്ക് ഇതിലേയ്ക്കാണ് ചിലവഴിക്കുന്നതെങ്കില്‍ എത്രയും പെട്ടെന്ന് ആളുകള്‍ക്ക് പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ കഴിയുമെങ്കില്‍ മാറ്റിവെച്ച പണമെല്ലാം ഇതിന് വേണ്ടിയാണ് കൊടുക്കുന്നതെങ്കില്‍ അതല്ലേ നല്ലതെന്നും തോന്നിയിട്ടുണ്ട്…
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....