Connect with us

ഈ സാഹചര്യത്തില്‍ IFFK വെച്ചാല്‍ ആരും കാണില്ല: അന്‍സിബ ഹസന്‍

Interviews

ഈ സാഹചര്യത്തില്‍ IFFK വെച്ചാല്‍ ആരും കാണില്ല: അന്‍സിബ ഹസന്‍

ഈ സാഹചര്യത്തില്‍ IFFK വെച്ചാല്‍ ആരും കാണില്ല: അന്‍സിബ ഹസന്‍

ഈ സാഹചര്യത്തില്‍ IFFK വെച്ചാല്‍ ആരും കാണില്ല: അന്‍സിബ ഹസന്‍

കേരളം പ്രളയക്കെടുതിയിലായ സാഹചര്യത്തില്‍ ഐഎഫ്എഫ്‌കെ വെച്ചാല്‍ ആര്‍ക്കും കാണാന്‍ താത്പര്യം ഉണ്ടാകില്ലെന്ന് അന്‍സിബ ഹസന്‍. പ്രളയ ദുരന്തത്തെ തുടര്‍ന്ന് IFFK റദ്ദാക്കിയ സര്‍ക്കാര്‍ നിലപാടിനോട് അന്‍സിബ തന്റെ ആശയം മെട്രോമാറ്റിനിയോടു പങ്കുവെയ്ക്കുന്നു.

ഇത്രയും വലിയൊരു അപകടം നടന്ന സമയത്ത് ഒരു ആഘോഷമോ അങ്ങനെയുള്ളൊരു മൂഡിലോ അല്ല നമ്മുടെ കേരളം ഇപ്പോള്‍… പരമാവധി എല്ലാവരും അവരെ കൊണ്ട് കഴിയുന്നത് പോലെ പുതിയൊരു കേരളം പടുത്തുയര്‍ത്താന്‍ വേണ്ടിയിട്ടുള്ള ഒരു ഹെല്‍പ്പിംഗ് മെന്റാലിറ്റിയാണ് കാണാന്‍ കഴിയുന്നത്. ലോകത്ത് എവിടെ നോക്കി കഴിഞ്ഞാലും ഇങ്ങനെയൊരു പ്രകൃതി ദുരന്തം വന്നിട്ട് ഏതൊരു സ്ഥലത്ത് ചെയ്യുന്നതിനേക്കാളും വളരെ ഭംഗിയായിട്ടാണ് കേരളത്തിലുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി ചെയ്തത്. അവിടെ ജാതിയോ മതമോ വര്‍ണ്ണമോ രാഷ്ട്രീയമോ ഒന്നും നോക്കിയിട്ടില്ല ആരും… എല്ലാം മനുഷ്യന്‍മാരും പരസ്പര സ്‌നേഹത്തോടും ബഹുമാനത്തോടുമാണ് ഇവിടെ ജീവിക്കുന്നതിന്റെ തെളിവാണിത്.

നമ്മുടെ കേരളത്തെ എല്ലാവരും സഹായിച്ചുകൊണ്ടിരിക്കുകയാണ്. ആ ഒരു സാഹചര്യത്തില്‍ IFFK വെച്ചാല്‍ പോലും കാണാനുള്ള താത്പര്യം ആര്‍ക്കും ഉണ്ടാകില്ല. അപ്പോള്‍ അത് മാറ്റിവെയ്ക്കാനുള്ള തീരുമാനം ഇതുകൊണ്ടാകുമെന്ന് എനിക്ക് തോന്നുന്നു. പ്രളയം നേരിടുന്ന സമയത്ത് അവരെ കൂടുതല്‍ സഹായിക്കാനാണ് എല്ലാവരും മുന്നിട്ടിറങ്ങുന്നത്. സിനിമാ താരങ്ങള്‍ പോലും സിനിമാ താരങ്ങളാണെന്ന് വിചാരിച്ചല്ല രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത്. ടൊവിനോയെ പോലെ ഒരുപാടു പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു.


ആരും എന്ത് ജോലിയാണ് ചെയ്യുന്നതെന്നോ ഏതു ജാതിയെന്നോ മതമെന്നോ ഒന്നും നോക്കാതെ നമ്മുടെ കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.. അതുകൊണ്ട് ഇതൊരു നല്ല തീരുമായാണ് എനിക്ക് തോന്നിയത്…

Ansiba Hassan about IFFK

Continue Reading
You may also like...

More in Interviews

Trending

Recent

To Top