Connect with us

‘ടീച്ചറെ തിരികെ കൊണ്ടുവരു..നാണമില്ലേ സംസ്ഥാന സര്‍ക്കാരിന്’; സര്‍ക്കാരിനെ വിമര്‍ശിച്ച് നടി കനി കുസൃതി

Malayalam

രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ശൈലജ ടീച്ചര്‍ക്ക് മന്ത്രി പദമില്ലാത്തതില്‍ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയലടക്കം ഉയരുന്നത്.

ഇതിനോടകം സിനിമാ താരങ്ങളടക്കം നിരവധി പ്രമുഖരാണ് ടീച്ചറെ തിരികെ കൊണ്ട് വരണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് നടി കനി കുസൃതി.

‘ടീച്ചറെ തിരികെ കൊണ്ടുവരു..നാണമില്ലേ സംസ്ഥാന സര്‍ക്കാരിന്’ എന്നാണ് കനി കുസൃതി ഫേസ്ബുക്കില്‍ കുറിച്ചത്. മാലാ പാര്‍വതി, പാര്‍വതി തിരുവോത്ത്, രേവതി സമ്പത്ത്, ഗീതു മോഹന്‍ദാസ് എന്നു തുടങ്ങി നിരവധി പേരാണ് ഇതിനോടകം ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.

കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. ശൈലജയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു.

മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് മട്ടന്നൂരില്‍ കെകെ ശൈലജ വിജയിച്ചത്. എന്നാല്‍ പിണറായി വിജയന്‍ ഒഴികെ മന്ത്രി സഭയില്‍ എല്ലാവരും പുതുമുഖങ്ങളെന്ന പാര്‍ട്ടി തീരുമാനത്തിന്റെ പുറത്താണ് കെകെ ശൈലജയെ മാറ്റിയത്.

More in Malayalam

Trending