Connect with us

“തേങ്ങ, ശർക്കരയും ചേർത്ത് കഴിച്ചോ?”; കാതലിന്റെ പൂജ ചിത്രങ്ങൾക്കൊപ്പം പരിഹാസ ട്രോളുകൾ; നിലപാട് സിംഹം ജിയോ ബേബി !

Malayalam Breaking News

“തേങ്ങ, ശർക്കരയും ചേർത്ത് കഴിച്ചോ?”; കാതലിന്റെ പൂജ ചിത്രങ്ങൾക്കൊപ്പം പരിഹാസ ട്രോളുകൾ; നിലപാട് സിംഹം ജിയോ ബേബി !

“തേങ്ങ, ശർക്കരയും ചേർത്ത് കഴിച്ചോ?”; കാതലിന്റെ പൂജ ചിത്രങ്ങൾക്കൊപ്പം പരിഹാസ ട്രോളുകൾ; നിലപാട് സിംഹം ജിയോ ബേബി !

മമ്മൂട്ടി ജ്യോതിക കോംബോയിൽ ആദ്യമായി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരുന്നു ഇന്നലെവരെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നത്. മമ്മൂട്ടിയെയും ജ്യോതികയെയും ഒന്നിച്ചു കണ്ടത് മാത്രമല്ല, ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ താരങ്ങളുടെ അപ്പിയറൻസും മലയാളികൾക്കിടയിൽ ചർച്ചയായതാണ്.

സിനിമയുടെ ചിത്രീകരണം തുടങ്ങിയത് പൂജ ചടങ്ങുകളോടെയാണ്. എറണാകുളം കാക്കനാട് വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ഫോട്ടോസും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിനിമയുടെ ഷൂട്ടിങ്ങിന് മുൻപ് പൂജ നടത്തുന്നത് അത്ര വലിയ സംഭവം അല്ല. എന്നാൽ അത് ജിയോ ബേബിയുടെ സിനിമയുടെ പൂജ ആയതുകൊണ്ടാണ് ഇത്ര പ്രാധാന്യം. ഒരു അഭിമുഖത്തിനിടെ സംവിധായകൻ ജിയോ ബേബി പറഞ്ഞ ഒരു കാര്യമാണ് ഈ ചർച്ചയ്ക്ക് പിന്നിൽ.

also read;
Read More;

“ജിയോ ബേബി മുൻപ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്, ” എൻ്റെ സിനിമയിൽ പൂജയും തേങ്ങ തുടക്കലുമില്ല. തേങ്ങ ഉണ്ടെങ്കിൽ കുറച്ച് ശർക്കര കൂടിവാങ്ങി സെറ്റിൽ ഞങ്ങൾ അതൊരു പലഹാരമാക്കും.”

എന്നാലിപ്പോൾ കാതലിന്റെ പൂജാ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ ആളുകൾ ജിയോ ബേബിയുടെ പോസ്റ്റുകൾ കുത്തിപ്പൊക്കിയിരിക്കുകയാണ്.

“ഇതിൻ്റെ സംവിധാനത്തിൽ നിന്ന് ജിയോ ബേബി പിന്മാറിയോ? ഇങ്ങനെ ഉള്ള പരിപാടി ഒന്നും ചെയ്യില്ല എന്നു പറഞ്ഞതായി ഓർക്കുന്നു. എന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് പൂജ ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തിയത്. നിരവധി പേരാണ് ജിയോ ബേബിയെ ട്രോളി രം​ഗത്തെത്തിയത്.

നിലപാട് സിംഹം ജിയോ ബേബി എന്നുള്ള പരിഹാസങ്ങളും പിന്നാലെയുണ്ട്. സമൂഹമാധ്യമങ്ങളിലെ പുരോഗമനവാദി സംഘങ്ങളെ മൊത്തത്തിൽ വിമർശിക്കുന്ന എഴുത്തുകളും ഉണ്ട്. സിനിമ ഹിറ്റ് ആകാനുള്ള പു.ക വർത്തമാനങ്ങളെ ജിയോ ബേബിയ്ക്കും ഉള്ളോ? എന്ന സംശയം ചോദിക്കുന്നവരെയും സമൂഹമാധ്യമങ്ങളിൽ കാണാം.

അതേസമയം, പൂജാ ചിത്രങ്ങൾ ഒന്നും തന്നെ സംവിധായകൻ ജിയോ ബേബി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടില്ല. വ്യാപകമായി പ്രചരിക്കുന്ന ട്രോളുകളോടും ജിയോ ബേബി പ്രതികരിച്ചിട്ടില്ല.

‘കാതൽ ദി കോർ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജ്യോതികയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും.

Read More;

തിയേറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതാവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും അൽപമേറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ.

ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ. കഴിഞ്ഞ വർഷം ഒടിടിയിലൂടെ റിലീസായ ഉടൻപിറപ്പെ എന്ന സിനിമയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്കെത്തുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.

about jeo baby

More in Malayalam Breaking News

Trending