Connect with us

രണ്ടു മാസം പ്രായമുള്ള കുഞ്ഞുമായി ദീപൻ മുരളി ; തൂവൽസ്പർശം സീരിയലിലെ കള്ളന് ശ്രേയ പോലീസ് നൽകിയ മറുപടി പൊളിച്ചു!

serial news

രണ്ടു മാസം പ്രായമുള്ള കുഞ്ഞുമായി ദീപൻ മുരളി ; തൂവൽസ്പർശം സീരിയലിലെ കള്ളന് ശ്രേയ പോലീസ് നൽകിയ മറുപടി പൊളിച്ചു!

രണ്ടു മാസം പ്രായമുള്ള കുഞ്ഞുമായി ദീപൻ മുരളി ; തൂവൽസ്പർശം സീരിയലിലെ കള്ളന് ശ്രേയ പോലീസ് നൽകിയ മറുപടി പൊളിച്ചു!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ നിറസാന്നിധ്യമാണ് ദീപൻ മുരളി. ഒരുപാട് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും ദീപന്‍ മുരളി എന്ന നടനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷമാണ്.

ബിഗ്ഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ദീപന്‍ ഷോയില്‍ ഏറ്റവും അധികം സംസാരിച്ചത് തന്റെ കുടുംബത്തെ കുറിച്ച് തന്നെയായിരുന്നു. കുടുംബത്തിനൊപ്പമാണ് താന്‍ ഏറ്റവും ഹാപ്പി എന്ന് പലപ്പോഴും ദീപന്‍ പറഞ്ഞിട്ടും ഉണ്ട്. അതുമാത്രമല്ല, ആരെയും വെറുപ്പിക്കാതെ പുറത്തുവന്ന മത്സരാർഥികൂടിയാണ് ദീപൻ മുരളി.

നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം സീരിയലിൽ രസകരമായ ഒരു കഥാപാത്രമാണ് നടൻ ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പുതിയ ചിത്രവുമായി എത്തിയിരിയ്ക്കുകയാണ് നടന്‍. രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഫോട്ടോ ഇതിനോടകം വൈറലായി കഴിഞ്ഞു.

‘അണ്‍കണ്ടീഷണല്‍ ലവ്’ എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ദൈവിക് ദീപന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

ഫോട്ടോയ്ക്ക് താഴെ ഒരുപാട് ആരാധകര്‍ കമന്റുമായി എത്തിയിട്ടുണ്ട്. പക്ഷെ ശ്രദ്ധ നേടുന്നത് നടി അവന്തിക മോഹന്റെ കമന്റ് ആണ്. ‘ഹോ എന്റെ ദൈവമേ, എന്റെ ഹാന്റ്‌സം കുഞ്ഞ് വാവയെ ഒന്ന് കൈയ്യില്‍ എടുക്കാന്‍ തോന്നുന്നു’ എന്നാണ് അവന്തികയുടെ കമന്റ്. തൂവൽസ്പർശം സീരിയലിൽ രണ്ടാളും ഒന്നിച്ചു നല്ല കോംബോ ആണ്. തുടക്കം മുതൽ ഒരു കള്ളനും പോലീസും കോംബോ ആണ് രണ്ടാൾക്കും ഇടയിൽ ഉണ്ടായിരുന്നത്.

കുറച്ചുനാളുകൾക്ക് മുൻപായിരുന്നു സൂരാജ് വെഞ്ഞാറമൂട് അവതാരകനായിട്ടെത്തുന്ന അടി മോനെ ബസര്‍ എന്ന പരിപാടിയിലും ദീപന്‍ പങ്കെടുത്തിരുന്നു. തൂവല്‍സ്പര്‍ശം സീരിയലിലെ ഭാര്യയായി അഭിനയിക്കുന്ന നടിയും ദീപനൊപ്പം ഉണ്ടായിരുന്നു. സീരിയലിലെ ബെഡ് റൂം സീനിനെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടികളാണ് താരജോഡികള്‍ നല്‍കിയിരിക്കുന്നത്.

അവിനാഷ് ഒരു ഉടായിപ്പ് കഥാപാത്രമാണ്. എങ്ങനെയാണ് നിനക്ക് ഇതേ കഥാപാത്രം തന്നെ തേടി വരുന്നതെന്നാണ് സൂരാജ് വെഞ്ഞാറമൂട് ദീപനോട് ചോദിച്ചത്. ‘സീരിയലിലേക്ക് എന്നെ വിളിക്കമ്പോള്‍ സംവിധായകന്‍ പറഞ്ഞത് അതിലെ നായകനാണെന്നാണ്. കഥ കേട്ട് കഴിഞ്ഞപ്പോഴാണ് എനിക്കത് വിഷമമായി തോന്നിയത്.

https://youtu.be/q3GbCVHOKSQ

കാരണം ഞാനുമായി ഒരു ബന്ധവുമില്ലാത്ത റോള്‍ അഭിനയിക്കണമല്ലോ. ആ ചലഞ്ച് ഏറ്റെടുക്കാമെന്ന് വിചാരിച്ചു. പിന്നെ ഒരു താരമെന്ന നിലയില്‍ അങ്ങനൊരു വേഷം കിട്ടിയത് ഭാഗ്യമാണ്. ആ റോള്‍ ഞാന്‍ കഷ്ടപ്പെട്ട് അഭിനയിച്ച് ഫലിപ്പിക്കുന്നുണ്ടെന്നും’ ദീപന്‍ പറയുന്നു.

ആ സീരിയലില്‍ കിസ് ചെയ്യുന്നൊരു സീനുണ്ടല്ലോ, അതിനെ പറ്റി പറയാനും സൂരാജ് ആവശ്യപ്പെട്ടു..

‘സത്യമായിട്ടും ഞാനത് പറഞ്ഞ് എഴുതിപ്പിച്ച സീനല്ലെന്നാണ്’ തമാശരൂപേണ ദീപന്‍ പറയുന്നത്. എന്നാല്‍ കിസ് ചെയ്യുന്ന സീനിനെക്കാളും വിഷമമായി മാറിയത് മറ്റൊരു സീനാണെന്നാണ് നായിക പറയുന്നത്.ഞങ്ങളോട് കിസ് ചെയ്യുന്ന സീനിനെ പറ്റി മുന്‍പൊന്നും പറഞ്ഞിരുന്നില്ല. ആ ഷോട്ട് എടുക്കുന്നതിന് തൊട്ട് മുന്‍പാണ് ഇക്കാര്യം പറയുന്നത്.

എനിക്കും ആ ഷോട്ട് എടുക്കാന്‍ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്ന്’ നടി പറയുന്നു. ആ രംഗത്തില്‍ ഞാന്‍ പാലെടുക്കാന്‍ വേണ്ടി പോവുന്ന വഴിയ്ക്ക് വെച്ചാണ് ചുംബിക്കുന്നത്. പാലിന്റെ കഥയിലേക്ക് വരുമ്പോഴാണ് ഹൈലൈറ്റ് സംഭവം ഉണ്ടാവുന്നത്. കിസിങ്ങ് ഒരു ടേക്ക് കൊണ്ട് തന്നെ കഴിഞ്ഞു. എന്തോ ഭാഗ്യം കൊണ്ടാണ് അത് ഒറ്റ ടേക്കില്‍ തീര്‍ന്നത്.

പിന്നത്തെ സീനില്‍ ദീപന്‍ പാല് കുടിക്കുന്നതാണ്. അദ്ദേഹത്തിന് പാല് ഇഷ്ടമല്ല. ഒറ്റ ടേക്കില്‍ അത് റെഡിയാക്കാം. അതുകൊണ്ട് കുഴപ്പമില്ലല്ലോ. ദീപന്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ, വേറെ വഴിയില്ലല്ലോ എന്നാണ് സംവിധായകന്‍ പറഞ്ഞത്. അങ്ങനെ സീന്‍ തുടങ്ങി. നാല് ടേക്ക് പോയി, അദ്ദേഹം നാല് ഗ്ലാസ് പാലും കുടിച്ചതായി നടി പറയുന്നു. ടെക്‌നിക്കല്‍ പ്രശ്‌നം കാരണം നാല് ഗ്ലാസ് പാല് തനിക്ക് കുടിക്കേണ്ടി വന്നുവെന്ന് ദീപനും പറഞ്ഞു.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ദീപനും ഭാര്യ മായയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതും ദീപന്‍ തന്നെയാണ്. 2018 ല്‍ ആയിരുന്നു മായയുടെയും ദീപന്റെയും വിവാഹം. ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു മായ. 2019 ല്‍ ആണ് മകള്‍ മേഘശ്രീയുടെ ജനനം.

about deepan murali

More in serial news

Trending

Recent

To Top