Connect with us

നടിയെ ആക്രമിച്ച കേ സിൽ അതിജീവിതയുടെ അപ്പീൽ സുപ്രീം കോടതി വെള്ളിയാഴ്ച പരി​ഗണിക്കും

Malayalam Breaking News

നടിയെ ആക്രമിച്ച കേ സിൽ അതിജീവിതയുടെ അപ്പീൽ സുപ്രീം കോടതി വെള്ളിയാഴ്ച പരി​ഗണിക്കും

നടിയെ ആക്രമിച്ച കേ സിൽ അതിജീവിതയുടെ അപ്പീൽ സുപ്രീം കോടതി വെള്ളിയാഴ്ച പരി​ഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ഉത്തരവിനെതിരെ
അതിജീവിത സമർപ്പിച്ച അപ്പീൽ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.

വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നും ദിലീപ് ആരോപിക്കുന്നു. വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ആവശ്യപ്പെടുന്നു. തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പൊലീസ് ഓഫീസറുമാണ് തന്നെ കേസില്‍ പെടുത്തിയതിന് പി്‌നിലെന്നും ദിലീപ് ആരോപിക്കുന്നു.

വിചാരണ എത്ര കാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും എന്നതില്‍ വിചാരണ കോടതിയില്‍ നിന്ന് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് വിചാരണ കോടതി നല്‍കിയ മറുപടിയും കോടതി പരിശോധിക്കും.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top