Connect with us

മികച്ച നടനുള്ള “രണ്ടാം സ്ഥാന”ത്ത് നിന്ന് മികച്ച നടനുള്ള “രണ്ട് ദേശീയ അവാർഡുകളിലേക്ക്”…; കോളേജ് മാഗസീനിൽ വന്ന ആ പഴയ ചിത്രം ആരുടെതെന്ന് കണ്ടോ?!

Articles

മികച്ച നടനുള്ള “രണ്ടാം സ്ഥാന”ത്ത് നിന്ന് മികച്ച നടനുള്ള “രണ്ട് ദേശീയ അവാർഡുകളിലേക്ക്”…; കോളേജ് മാഗസീനിൽ വന്ന ആ പഴയ ചിത്രം ആരുടെതെന്ന് കണ്ടോ?!

മികച്ച നടനുള്ള “രണ്ടാം സ്ഥാന”ത്ത് നിന്ന് മികച്ച നടനുള്ള “രണ്ട് ദേശീയ അവാർഡുകളിലേക്ക്”…; കോളേജ് മാഗസീനിൽ വന്ന ആ പഴയ ചിത്രം ആരുടെതെന്ന് കണ്ടോ?!

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ മലയാള സിനിമാ ലോകത്തിന് ലഭിച്ച താരരാജാവാണ് നടനവിസ്മയം മോഹൻലാൽ. വില്ലൻ വേഷത്തിലൂടെയാണ് സിനിമയിലേക്കുള്ള രംഗപ്രവേശനമെങ്കിലും മലയാളികളുടെ നായകസങ്കൽപത്തിലേക്കുള്ള മോഹൻലാൽ എന്ന ലാലേട്ടന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.ഇന്നും ലാലേട്ടന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.

മോഹന്ലാലിന്റേതായി സമൂഹമാധ്യമങ്ങളിൽ എന്നും നിരവധി പോസ്റ്റുകളാണ് വൈറലാകാറുള്ളത്. പഴയ സിനിമകളെ കുറിച്ചും ഒരിക്കലും മറന്നുപോകാനിടയില്ലാത്ത സിനിമാ കഥാപാത്രങ്ങളെ കുറിച്ചുമെല്ലാം എല്ലായിപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കാറുണ്ട്.

എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് എം ജി കോളേജിൽ പഠിക്കുമ്പോൾ ആർട്‌സ് ഫെസ്റ്റിവലിൽ സെക്കൻഡ് ബെസ്റ്റ് ആക്ടർ ആയി മോഹൻലാലിനെ തിരഞ്ഞെടുത്തത്തിന്റെ ഒരു ഫോട്ടോയാണ്. അക്കാലത്തെ കോളേജ് മാഗസീനിൽ വന്ന ചിത്രമാണ് ഇപ്പോൾ ആരാധകരെ കൗതുകത്തിലാക്കിയിരിക്കുന്നത്.

also read ;
Also read;

സെക്കൻഡ് ബെസ്റ്റ് ആക്ടറിൽ നിന്നും ഇന്ന് മലയാളത്തിന്റെ താരരാജാവായിരിക്കുകയാണ് മോഹൻലാൽ. ടിപി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞിക്കുട്ടനും പുലിമുരുകനും,സ്റ്റീഫനും തുടങ്ങി ഇന്നും ജീവനോടെ മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ നിരവധിയാണ്.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ലാലേട്ടൻ ഇന്ന് നേടിക്കഴിഞ്ഞു. ഇന്ത്യൻ ചലച്ചിത്രമേഖലയ്‌ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ഭാരത സർക്കാറും ഈ താരപ്രതിഭയെ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനൻറ് കേണൽ പദവിയും നൽകി ആദരിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി തുടങ്ങിയ ഭാഷകളിലും അഭിനയിച്ച് ഇന്ത്യൻ സിനിമയുടെ മുഖമായി മാറി.

വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം.

Also read;

മുടവൻമുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്.തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു.

https://youtu.be/jtECcNREvYI

about mohanlal

More in Articles

Trending

Recent

To Top