Social Media
കള്ള് ഷാപ്പിൽ അച്ഛനും അശ്വിനും ഒപ്പം ആഹാരം കഴിക്കാനെത്തി ദിയ കൃഷ്ണ; വൈറലായി വീഡിയോ
കള്ള് ഷാപ്പിൽ അച്ഛനും അശ്വിനും ഒപ്പം ആഹാരം കഴിക്കാനെത്തി ദിയ കൃഷ്ണ; വൈറലായി വീഡിയോ
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും.
അടുത്തിടെയാണ് ദിയ താൻ ഗർഭിണിയാണെന്നുള്ള കാര്യം ദയി പങ്കുവെച്ചത്. ലണ്ടനിൽ വെച്ച് ഷൂട്ട് ചെയ്ത വീഡിയോയ്ക്കൊപ്പമാണ് താൻ ഗർഭിണിയാണെന്ന വിവരം ദിയ പങ്കുവെച്ചത്. ദിയ പറയുന്നതിന് മുമ്പ് തന്നെ ആരാധകർ ദിയ ഗർഭിണിയാണെന്ന് പ്രവചിച്ചിരുന്നു. ഇപ്പോൾ അമ്മ സിന്ധുവാണ് എല്ലാ കാര്യങ്ങളും നോക്കി ദിയയ്ക്ക് ഒപ്പമുള്ളത്.
സീ ഫുഡ് ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ദിയ. ഗർഭിണിയായപ്പോഴും അതിൽ മാറ്റമില്ല. അങ്ങനെ അച്ഛനും അശ്വിനുമൊപ്പമായി വീണ്ടും കള്ള് ഷാപ്പിലേക്കെത്തിയിരിക്കുകയാണ് താരപുത്രി. ഇതിന്റെ വീഡിയോ ദിയ പങ്കുവെച്ചിട്ടുമുണ്ട്. മുമ്പ് അശ്വിനെ ദിയ ആദ്യമായി കണ്ടതും പുഞ്ചക്കരി കള്ള് ഷാപ്പിൽ വെച്ചായിരുന്നുവെന്ന് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
സുഹൃത്തിന്റെ സുഹൃത്തായ അശ്വിനെ ഗ്യാങ്ങിലേക്ക് വിളിച്ചതിന് ദിയ അന്ന് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. എന്തിനാണ് അറിയാത്തൊരാളെ വിളിച്ചതെന്ന് ചോദിച്ചായിരുന്നു ദിയയുടെ പരിഭവം. ആദ്യ കാഴ്ചയിൽ ഇരുവരും സംസാരിക്കുകയോ പരിചയപ്പെടുകയോ പോലും ചെയ്തിരുന്നില്ല. അന്ന് ഫുഡ് കഴിച്ച് അശ്വിൻ പെട്ടെന്ന് പോയിരുന്നു. അവൻ കഴിച്ചതിന്റെ ബില്ല് ഞാൻ കൊടുക്കില്ലെന്ന് പറഞ്ഞ് ദിയ അന്ന് പ്രശ്നമുണ്ടാക്കി.
ഇപ്പോഴിതാ വീണ്ടും ഷാപ്പിലേയ്ക്ക് എത്തുമ്പോൾ ആരാധകരിൽ പലരും ഇതൊക്കെ കമന്റുകളായി രേഖപ്പെടുത്തുന്നുമുണ്ട്. ഞണ്ട് കറിയും, ആവോലി ഫ്രൈയുമൊക്കെ വേണ്ടുവോളം കഴിച്ചാണ് ഇപ്പോൾ ദിയയും സംഘവും മടങ്ങിയത്. എനിക്ക് ഞണ്ടിന്റെ വയർ ഭാഗമാണ് ഇഷ്ടം. ആ ഭാഗം എടുക്കല്ലേയെന്ന് ഞാൻ എല്ലാവരോടും പറയാറുണ്ടെന്ന് വീഡിയോയിൽ ദിയ പറയുന്നു.
ഇഷ്ടപ്പെട്ട ഭക്ഷണം ആസ്വദിച്ച് കഴിക്കുകയായിരുന്നു ദിയ. ബീഫും അപ്പവുമായിരുന്നു അശ്വിൻ കഴിച്ചത്. കുറേക്കാലമായി ഇവിടേക്ക് വരണമെന്ന് കരുതിയിട്ട്. ഇപ്പോഴാണ് സമയം കിട്ടിയത്. അച്ഛനും സീ ഫുഡ് ഇഷ്ടമാണ്. അങ്ങനെയാണ് അശ്വിൻ നമുക്ക് അച്ഛനേയും കൂട്ടാമെന്ന് പറയുന്നത്. ഫുഡ് കഴിച്ചതിന് ശേഷം ഉപ്പിലിട്ട മാങ്ങയും വാങ്ങിയായിരുന്നു ദിയ തിരിച്ചുപോയത്.
പതിവ് പോലെ വീഡിയോയ്ക്ക് താഴെ വിമർശനവുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അശ്വിന് ഫുഡ് വാങ്ങിച്ച് കൊടുത്തതിന്റെയും ഡ്രസ് വാങ്ങിക്കൊടുത്തതിന്റെയുമൊക്കെ കാര്യം എന്തിനാണ് എപ്പോഴും പറയുന്നത്. ഇത്രയും നല്ലൊരാളെക്കുറിച്ചാണോ ഇങ്ങനെയൊക്കെ പറയുന്നത്.
കഴിഞ്ഞതെല്ലാം കഴിഞ്ഞില്ലേ… ഇപ്പോൾ അയാൾ തന്റെ ഭർത്താവ് അല്ലേ, പിന്നും എന്തിനാണ് ഇങ്ങനൊക്കെ പറയുന്നത് എന്നും പലരും കമന്റായി ചോദിക്കുന്നു. നിന്റെ ഭർത്താവിന് നീ എന്തെങ്കിലും ബഹുമാനം കൊടുക്കുന്നുണ്ടോ?, ഇപ്പോൾ കാറിന്റെ ബാക്കിൽ ഇരിക്കാൻ അറിയാം അല്ലേ എന്ന കമന്റിന് ദിയ മറുപടിയും നൽകിയട്ടുണ്ട്.
വണ്ടിയിൽ പോവുമ്പോൾ ഫ്രണ്ട് സീറ്റിലാണ് അച്ഛനും അമ്മയുമെല്ലാം ഇരിക്കാറുള്ളത്. അല്ലെങ്കിൽ അസ്വസ്ഥത തോന്നും, അതേ അനുഭവം എനിക്കുമുണ്ട്. അതുകൊണ്ടാണ് ഞാൻ മുന്നിൽ ഇരിക്കുന്നത്. അശ്വിന് അതിൽ ഒരു പ്രശ്നവുമില്ല എന്നാണ് ദിയ മറുപടിയായി പറഞ്ഞത്. പിന്നാലെ നിരവധി പേർ ദിയയെയും പിന്തുണച്ച് എത്തിയിട്ടുണ്ട്.
അതേസമയം, ഞങ്ങളുടെ ലിറ്റിൽ വണ്ണിനെ സ്വീകരിക്കാൻ എല്ലാം തയ്യാറായി കഴിഞ്ഞുവെന്നാണ് ദിയ കൃഷ്ണ പങ്കുവെച്ചിരുന്നത്. ഇതിനകം ഊഹിച്ചവരോട്… അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്… എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ അത് രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിച്ചു. എന്റെ എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്സിന്റെയും നിങ്ങളുടെ അനുഗ്രഹങ്ങൾക്കായി അഭ്യർത്ഥിക്കുന്നുവെന്നാണ് ദിയ പറഞ്ഞിരുന്നത്.