Connect with us

സനൽ കുമാർ ശശിധരനെ സഹായിക്കുന്നവരെയും ബാധിക്കുന്ന തരത്തിൽ മുന്നോട്ടുള്ള നടപടികൾ കൊണ്ടുപോകും; നടിയ്ക്ക് വേണ്ടി ഹാജരാകുന്നത് ശാന്തി മായാദേവി

Malayalam

സനൽ കുമാർ ശശിധരനെ സഹായിക്കുന്നവരെയും ബാധിക്കുന്ന തരത്തിൽ മുന്നോട്ടുള്ള നടപടികൾ കൊണ്ടുപോകും; നടിയ്ക്ക് വേണ്ടി ഹാജരാകുന്നത് ശാന്തി മായാദേവി

സനൽ കുമാർ ശശിധരനെ സഹായിക്കുന്നവരെയും ബാധിക്കുന്ന തരത്തിൽ മുന്നോട്ടുള്ള നടപടികൾ കൊണ്ടുപോകും; നടിയ്ക്ക് വേണ്ടി ഹാജരാകുന്നത് ശാന്തി മായാദേവി

എന്നാൽ ഇപ്പോഴിതാ നടിയ്ക്ക് വേണ്ടി ഹാജരാകുന്നത് തിരക്കഥാകൃത്തും നടിയുമായ അഡ്വക്കേറ്റ് ശാന്തി മായാദേവി ആണെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് നടിയുടെ പരാതിയിൽ സനൽ കുമാർ ശശിധരനെതിരെ എറണാകുളം എളമക്കര പൊലീസ് കേസെടുത്തത്. പിന്തുടർന്ന് ശല്യം ചെയ്യുന്നു എന്നും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നു എന്നുമാണ് നടിയുടെ പരാതി.

സനൽ കുമാറിനെതിരെ ഇതേ നടി 2022 ൽ നൽകിയ പരാതിയിലും കേസ് നിലനിൽക്കുന്നുണ്ട്.ഈ കേസിൽ സനൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെയാണ് നടി വീണ്ടും പരാതി നൽകിയത്. മഞ്ജു വാര്യർ നൽകിയ പരാതിയിൽ എളമക്കര പൊലീസ് ജനുവരി 27 നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

നിലവിൽ യു എസിലെ വിർജിനിയയിലാണ് സനൽ കുമാർ ശശിധരൻ. അവിടെ നിന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കിടുന്നത്. സനൽ കുമാർ ശശിധരനെ സഹായിക്കുന്നവരെയും ബാധിക്കുന്ന തരത്തിൽ മുന്നോട്ടുള്ള നടപടികൾ കൊണ്ടുപോകും എന്നാണ് ശാന്തി മായാദേവി പറയുന്നത്. രണ്ടാം തവണയാണ് പ്രതി കുറ്റകൃത്യം ആവർത്തിക്കുന്നതെന്ന് ശാന്തി മായാദേവി പറഞ്ഞു.

കുറ്റകരമായി ഭീഷണിപ്പെടുത്തുക, അപകീർത്തികരമായ വിധത്തിൽ നടിയുടെ പേര് ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുക, വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുക എന്നതെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശാന്തിമായാദേവി പറയുന്നു. 2022 ൽ ഐപിസി 354 ഡി പ്രകാരമാണ് കേസ് എടുത്തത് എങ്കിൽ ഇത്തവണ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്.

ഇന്ത്യയിൽ ആണെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സനൽകുമാർ നേരിടേണ്ടി വരും എന്നും ശാന്തി വ്യക്തമാക്കി. അതേസമയം വിദേശത്തായതിനാൽ തന്നെ സനൽകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. എന്നാൽ എംബസി വഴി പ്രതിയ്ക്കെതിരായ നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

സനൽ കുമാർ ശശിധരൻ തുടരുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് എന്നാണ് നടി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വാർത്തയായി പ്രസിദ്ധീകരിക്കുന്നതിനെതിരായി നിയമനടപടികൾ സ്വീകരിക്കും എന്ന് നടി അറിയിച്ചിട്ടുണ്ട്.

ജീത്തു ജോസഫ്- മോഹൻലാൽ ടീമിന്റെ ദൃശ്യം 2വിൽ അഭിഭാഷകയായി അഭിനയിച്ച നടിയാണ് ശാന്തി മായാദേവി. ഇതേ ടീമിന്റെ നേര് എന്ന സിനിമയുടെ തിരക്കഥ നിർവഹിച്ചതും ശാന്തി മായാദേവി തന്നെയായിരുന്നു. ദൃശ്യം2 വിലൂടെയാണ് ശാന്തി മായാദേവി ശ്രദ്ധിക്കപ്പെടുന്നത്. ചുരുങ്ങിയ സമയമം മാത്രമേ ക്യാമറക്ക് മുന്നിൽ ശാന്തി നിന്നുവെങ്കിലും, താരത്തിന്റെ കഥാപാത്രം എന്നും ഓർത്തിരിക്കുന്നതായിരുന്നു.

മോഹൻലാലിന്റെ വക്കീൽ ആയാണ് ശാന്തി മായാദേവി എത്തിയിരുന്നത്. ചിത്രം കണ്ടിറങ്ങിയ ആരും ജോർജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത ആ വക്കീലിനെ മറക്കാൻ സാധ്യതയില്ല. തിരുവനന്തപുരം സ്വദേശിനിയായ താരം ദൃശ്യം 2 -ൽ അഡ്വ രേണുകയായാണ് എത്തിയത്. നടി അഭിനയിച്ച മൂന്ന് സിനിമകളിലും വക്കീൽ വേഷത്തിലാണ് എത്തിയത്.

പഠനകാലത്ത് അവതാരകയായി ശ്രദ്ധ നേടിയ ശാന്തി രമേഷ് പിഷാരടി സംവിധാനം നിർവഹിച്ച ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത റാം എന്ന ചിത്രത്തിനുവേണ്ടിയും ശാന്തിയെ സംവിധായകൻ ക്ഷണിച്ചു. അങ്ങനെ ജീത്തു ജോസഫും ശാന്തിയും സുഹൃത്തുക്കളുമായി.

More in Malayalam

Trending

Recent

To Top