Connect with us

വിവാഹശേഷമുണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യ ജീവിതത്തിന്റെ തകർച്ചയ്ക്ക് കാരണമായി; വീണ്ടും വൈറലായി സനൽകുമാർ ശശിധരന്റെ പോസ്റ്റ്

Social Media

വിവാഹശേഷമുണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യ ജീവിതത്തിന്റെ തകർച്ചയ്ക്ക് കാരണമായി; വീണ്ടും വൈറലായി സനൽകുമാർ ശശിധരന്റെ പോസ്റ്റ്

വിവാഹശേഷമുണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യ ജീവിതത്തിന്റെ തകർച്ചയ്ക്ക് കാരണമായി; വീണ്ടും വൈറലായി സനൽകുമാർ ശശിധരന്റെ പോസ്റ്റ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകവിമർശനമാണ് ഉയർന്ന് വരുന്നത്.

പുറത്ത് വിട്ട ശബ്ദരേഖയിൽ സംസാരിക്കുന്ന സ്ത്രീ മഞ്ജു വാര്യർ അല്ലെന്ന് ഏവരും പറയുന്നു. തമിഴ് കലർന്ന മലയാളത്തിലാണ് ശബ്ദരേഖയിലെ സ്ത്രീ സംസാരിക്കുന്നത്. മഞ്ജു വാര്യരുടെ ശബ്ദത്തിൽ നിന്നും വലിയ വ്യത്യാസമുണ്ട്. നടിയെ മനപ്പൂർവം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് പലരും പറയുന്നത്. എന്നാൽ അത് മഞ്ജു വാര്യർ തന്നെയാണെന്നും സ്ലാം​ഗ് മാറ്റിയാണ് സംസാരിക്കുന്നതെന്നുമാണ് നടിയുടെ പരാതിയ്ക്ക് പിന്നാലെ സനൽകുമാറിന്റെ വിശദീകരണം.

ഇതിനിടെ സംവിധായകന്റെ സ്വകാര്യ ജീവിതവും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിവാഹമോചിതനാണ് സനൽകുമാർ. ബന്ധം പിരിയുന്ന കാര്യം സനൽകുമാർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സിനിമയോടൊപ്പമുള്ള യാത്രയിൽ താൻ വ്യക്തി ജീവിതത്തെ പലപ്പോഴും മറക്കുകയോ മാറ്റി വെക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അന്ന് സനൽകുമാർ പറഞ്ഞത്.

തിരുവനന്തപുരം ​ഗവൺമെന്റ് ലോ കോളേജിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും. പിന്നീടുള്ള ഇരുപത് വർഷങ്ങൾ പുസ്തകങ്ങൾ എഴുതാവുന്നത്ര കയ്പ്പും മധുരവും നിറഞ്ഞതായിരുന്നു. വിവാഹശേഷമുണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യ ജീവിതത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

ജനകീയ പങ്കാളിത്തത്തോടെയുള്ള സിനിമാ നിർമാണവും സിനിമാ വണ്ടി വഴിയുള്ള വിതരണവും പ്രചരണവും അവ​ഗണനകൾക്കെതിരെയുള്ള പൊരുതലുമൊക്കെയായിരുന്നു എന്റെ സിനിമാ ജീവിതം. ഇതിനിടയിൽ രണ്ട് കുട്ടികളുള്ള കുടുംബം എനിക്കങ്ങനെ ഉണ്ടായെന്നും ഇതുവരെ എങ്ങനെ നിലനിന്നെന്നും വിശദീകരിക്കലാണ് പ്രയാസമെന്നും വിവാഹമോചന സമയത്ത് പങ്കുവെച്ച കുറിപ്പിൽ സനൽകുമാർ ശശിധരൻ പറഞ്ഞിരുന്നു.

അടുത്തിടെ വഴക്ക് സിനിമയുമായി ബന്ധപ്പെട്ട് ടൊവിനോ തോമസിനെതിര സനൽകുമാർ രം​ഗത്ത് വന്നിരുന്നു. വഴക്ക് റിലീസ് ചെയ്യാൻ ടൊവിനോ ശ്രമിക്കുന്നില്ലെന്നും ഈ സിനിമ തിയറ്ററുകളിലെത്തിയാൽ തന്റെ കരിയറിനെ ബാധിക്കും എന്ന് ടൊവിനോ പറഞ്ഞെന്നുമായിരുന്നു ആരോപണം. പിന്നാലെ നടൻ ഈ ആരോപണം നിഷേധിച്ചു. യൂട്യൂബിലൂടെ വഴക്ക് സനൽകുമാർ ശശിധരൻ പുറത്തിറക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കയറ്റവും ഓൺലൈൻ വഴി സൗജന്യമായി പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, താൻ പുറത്ത് വിട്ട ശബ്ദരേഖ നടിയുടേതാണ് എന്നതിന് തെളിവുണ്ടെന്നും ഒരു മാധ്യമത്തോട് പ്രതികരിക്കവെ സംവിധായകൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി നടിയും താനും തമ്മിൽ സംസാരിക്കുന്നുണ്ട്. അവർ തന്നോട് പറഞ്ഞത് അവരുടെ ജീവന് ഭീഷണിയുണ്ട്. താനുമായി ബന്ധപ്പെട്ടു എന്ന് അറിഞ്ഞാൽ തന്നെ അവരുടേയും മകളുടേയും ജീവന് ഭീഷണിയുണ്ട് എന്നാണ് തന്നോട് പറഞ്ഞത്.

അതുകൊണ്ടാണ് ശബ്ദരേഖ പബ്ലിഷ് ചെയ്യുകയും പുറം ലോകത്തോട് പറയുകയും ചെയ്തത്. അതിനകത്ത് സത്രീത്വത്തെ അപമാനിക്കുന്ന ഒന്നും ഇല്ല. അത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. പരാതി കളളമാണ്. ശബ്ദരേഖ പുറത്ത് വിട്ടപ്പോൾ അവർ പരസ്യമായി പ്രതികരിക്കുകയോ തന്നെ വിളിച്ച് സംസാരിക്കുകയോ ആയിരുന്നു വേണ്ടിയിരുന്നത്. അവരുടേതല്ലെങ്കിൽ അത് പറയുകയാണ് വേണ്ടത്. 3 വർഷം മുൻപ് തനിക്കെതിരെ കളളക്കേസ് കൊടുത്തിട്ടുണ്ട്.

ശബ്ദരേഖയിൽ അവർ പറയുന്നുണ്ട് ഈ കേസിൽ എനിക്കൊന്നും ചെയ്യാനില്ലെന്ന്. അത് തന്റെ ശബ്ദരേഖ അല്ലെന്ന് അവർ പറഞ്ഞിട്ടില്ല. രണ്ട് വർഷം മുൻപ് ഒരു ഫേക്ക് ഐഡിയിൽ അവർ തന്നെ ബന്ധപ്പെട്ടു. രണ്ട് വർഷം മുൻപ് അവർ പറഞ്ഞു, സനൽ നിങ്ങൾ പോയ്‌ക്കോളൂ, എന്റെ ജീവിതം തീർന്നു. എനിക്ക് വേറെ എന്നും ചെയ്യാൻ പറ്റില്ല എന്ന്. അതറിയുമ്പോൾ താൻ അത് പൊതുസമൂഹത്തിനോട് പറയാതിരിക്കാനാകുമോ എന്നും സംവിധായകൻ ചോദിച്ചിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top