Actress
ഗർഭിണിയായ ദിയയ്ക്ക് വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും നടത്തി കുടുംബം; വൈറലായി വീഡിയോ
ഗർഭിണിയായ ദിയയ്ക്ക് വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും നടത്തി കുടുംബം; വൈറലായി വീഡിയോ
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി പങ്കുവെച്ചത്. താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്.
ദിയ ഗർഭിണിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പലരും കമന്റിട്ടിരുന്ന സാഹചരക്യത്തിൽ തന്നെയാണ് ഗർഭിണിയാണെന്ന് ദിയ വെളിപ്പെടുത്തിയതും. ഇപ്പോഴിതാ ആദ്യ മൂന്ന് മാസത്തിൽ നടന്ന കുറച്ച് വിശേഷങ്ങൾ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദിയ. അശ്വിന്റെ കുടുംബമാണ് വ്ലോഗിൽ നിറഞ്ഞ് നിൽക്കുന്നത്. ഗർഭിണിയായ ദിയയ്ക്ക് വേണ്ടി കുടുംബം പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു.
ചടങ്ങുകളിൽ ദിയയുടേയും അശ്വിന്റെ സാന്നിധ്യം ആവശ്യമായിരുന്നതുകൊണ്ട് ഇരുവരും നേരത്തെ തന്നെ അശ്വിന്റെ വീട്ടിലെത്തിയിരുന്നു. അശ്വിന്റെ കുടുംബം സ്ഥിരമായി പോകാറുള്ള ക്ഷേത്രത്തിലാണ് പൂജകൾ നടന്നത്. ഗർഭിണിയായ മരുമകളുടെ ഇഷ്ടപ്രകാരം പലവിധ ഭക്ഷണങ്ങൾ തയ്യാറാക്കി നൽകുന്ന ആശ്വിന്റെ അമ്മ മീനമ്മയേയും വീഡിയോയിൽ കാണാം.
അതേസമയം ലൈറ്റ് പിങ്കും വൈറ്റും കലർന്ന കുർത്തയും പാന്റുമായിരുന്നു ദിയയുടെ വേഷം. സാരി ധരിച്ച് വരാമായിരുന്നില്ലേയെന്ന് അമ്മയിയമ്മ ചോദിച്ചപ്പോൾ സാരി ഉടുക്കാൻ ബുദ്ധിമുട്ടാണെന്നും ചുരുദാർ പോലും ധരിക്കാൻ വിഷമിക്കുകയാണെന്നുമാണ് ദിയ പറഞ്ഞത്. വസ്ത്രങ്ങളൊന്നും ചേരാത്തതിനാൽ സഹോദരി ഇഷാനിയുടെ കുർത്തയാണ് ദിയ ധരിച്ചത്. പൂജ ചടങ്ങുകൾക്ക് പുറപ്പെടാനായി ഇറങ്ങിയ ദിയയ്ക്ക് അമ്മായിയമ്മ സിന്ദൂരം തൊട്ട് കൊടുക്കുന്നതും വീഡിയോയിൽ കാണാം.
സിന്ദൂരമണിഞ്ഞ് വളരെ വിരളമായി മാത്രമെ ദിയ പ്രത്യക്ഷപ്പെടാറുള്ളു. ക്ഷേത്രത്തിൽ നിന്നും തിരികെ എത്തിയ ദിയയേയും അശ്വിനേയും പിടിച്ചിരുത്തി മീനമ്മ ദൃഷ്ടി ഉഴിയുന്നതും ദിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രഗ്നൻസി ഗ്ലോ ദിയയുടെ മുഖത്ത് വന്ന് തുടങ്ങിയെന്നാണ് ആരാധകർ പറയുന്നത്. കമന്റുകളുണ്ട്. അതേസമയം ചിലർ പ്രഗ്നൻസി റിവീൽ ചെയ്തപ്പോഴുള്ള ദിയയുടെ കുടുംബാംഗങ്ങളുടെ പ്രതികരണം വീഡിയോയായി പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് അന്നുമുതൽ ഉടനെ ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹത്തിലായിരുന്നു തങ്ങളെന്നും അതിനുവേണ്ടി ശ്രമിച്ചിരുന്നതായും ദിയ പറഞ്ഞിരുന്നു. ആദ്യമാസം പ്രഗ്‌നന്റ് ആവാത്തതിനെ തുടർന്ന് ടെൻഷൻ അടിച്ചെന്നും പെട്ടെന്ന് പ്രതീക്ഷിക്കാത്ത സമയത്താണ് ഇത് സത്യമാണെന്ന് മനസ്സിലാക്കിയതെന്നുമൊക്കെയാണ് താരപുത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം, ഞങ്ങളുടെ ലിറ്റിൽ വണ്ണിനെ സ്വീകരിക്കാൻ എല്ലാം തയ്യാറായി കഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം ദിയ കൃഷ്ണ പങ്കുവെച്ചത്. ഇതിനകം ഊഹിച്ചവരോട്… അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്… എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ അത് രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. ഈ നിമിഷം കുറച്ച് സ്വകാര്യത ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യൂട്യൂബർമാരിൽ നിന്നും വാർത്തകളിൽ നിന്നും.എന്റെ എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്സിന്റെയും നിങ്ങളുടെ അനുഗ്രഹങ്ങൾക്കായി അഭ്യർത്ഥിക്കുന്നു.
കൂടാതെ എന്തെങ്കിലും ഊഹങ്ങളുണ്ടോ? ബോയ്? ആണോ അതോ ഗേൾ? ആണോ എന്നാണ് ദിയ കുറിച്ചത്. പ്രണയത്തിലായപ്പോൾ മുതൽ ഈ നിമിഷം വരെയും പലപ്പോഴായി അശ്വിനൊപ്പം പകർത്തിയ വീഡിയോയും ഫോട്ടോയും കോർത്തിണക്കിയ വീഡിയോയാണ് ദിയ പങ്കുവെച്ചത്. വീഡിയോയുടെ അവസാനത്തിലാണ് അശ്വിനൊപ്പം കയ്യിൽ കുഞ്ഞ് ഷൂസുമായി ദിയയുടെ വീഡിയോയുള്ളത്. പ്രഗ്നൻസി റിവീലിങ് ഫോട്ടോഷൂട്ടിൽ പ്രത്യേകം ഡിസൈൻ ചെയ്യിപ്പിച്ച ബ്ലാക്ക് സ്ലീവ് ലെസ് ഗൗണായിരുന്നു ദിയ ധരിച്ചത്.
