Connect with us

മീനാക്ഷിയുടെ വീഡിയോയ്ക്ക് സ്നേഹം അറിയിച്ച് മഞ്ജു; അമ്മയ്ക്ക് എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആരാധകർ

Social Media

മീനാക്ഷിയുടെ വീഡിയോയ്ക്ക് സ്നേഹം അറിയിച്ച് മഞ്ജു; അമ്മയ്ക്ക് എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആരാധകർ

മീനാക്ഷിയുടെ വീഡിയോയ്ക്ക് സ്നേഹം അറിയിച്ച് മഞ്ജു; അമ്മയ്ക്ക് എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആരാധകർ

മലയാളികൾക്ക് പ്രത്യേകം പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലായിരുന്ന മീനാക്ഷി ഇപ്പോൾ സ്ഥിരമായി പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് എത്താറുണ്ട്. കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലാണ് മീനാക്ഷി.

ഇപ്പോഴിതാ മീനാക്ഷി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അടുത്തിടെ സാരിയിൽ ഒരു ഫോട്ടോഷൂട്ട് മീനൂട്ടി ചെയ്തിരുന്നു. അതിന്റെ വീഡിയോയാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. ​ഗോൾഡൺ നിറത്തിലുള്ള സിൽക്ക് സാരിയും സ്ലീവ് ലെസ് ബ്ലൗസും ബൺ ഹെയർസ്റ്റൈലും മുല്ലപ്പൂവും ഹെവി ജുംക്കയും സിംപിൾ മേക്കപ്പിമെല്ലാമായി റോയൽ ലുക്കിലാണ് മീനാക്ഷി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫിലിം റോളിന്റെ ഇമോജിയും റെഡ് ഹാർട്ട് ഇമോജിയുമാണ് ക്യാപ്ഷനായി മീനാക്ഷി നൽകിയത്. ജിക്സണാണ് മീനാക്ഷിയുടെ സാരി ലുക്കിലുള്ള പുത്തൻ ഫോട്ടോഷൂട്ടിന്റെ വീഡിയോ പകർത്തിയത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ് ആണ് മീനാക്ഷിക്ക് മേക്കപ്പ് ചെയ്തത്. മീനാക്ഷിയുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി. കാവ്യയ്ക്ക് മേക്കപ്പ് ചെയ്യാറുള്ളതും ഉണ്ണിയാണ്.

വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾ ആദ്യം സ്നേഹം അറിയിച്ച് എത്തിയവരുടെ കൂട്ടത്തിൽ അമ്മ മഞ്ജു വാര്യരുമുണ്ട് എന്നതാണ് പ്രേക്ഷകർ കണ്ടെത്തിയിരിക്കുന്നത്. മകളുടെ വളർച്ച ദൂരെ നിന്ന് മഞ്ജു കൺനിറയെ കണ്ട് ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടെന്നത് ഇതിൽ നിന്ന് വ്യക്തമാണ്, അമ്മയ്ക്ക് എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നെല്ലാം പ്രേക്ഷകർ കമന്റുകളായി കുറിക്കുന്നുണ്ട്.

മാത്രമല്ല, മീനാക്ഷിയുടെ വീഡിയോ വൈറലായതോടെ താരപുത്രിക്ക് ദീപിക പദുകോണിന്റെ ഛായയുണ്ടെന്നാണ് കമന്റുകൾ. ദീപികയെക്കാൾ സുന്ദരിയാണ് മീനാക്ഷിയെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. എവിടെയൊക്കെയോ ദീപിക പദുകോൺ ഛായ എന്നുള്ളതിനൊക്കെ അമ്മ മഞ്ജു ലൈക്ക് ചെയ്തിട്ടുണ്ടെന്നും പ്രേക്ഷകർ കണ്ടെത്തുന്നുണ്ട്. പരസ്യമായി പ്രകടിപ്പിക്കാറില്ലെങ്കിലും തന്റെ മകളുടെ വളർച്ച മ‍ഞ്ജു ആസ്വദിക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു.

ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്. മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന് ശേഷമാണ് അമ്മ മഞ്ജുവും മീനാക്ഷിയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്ത് തുടങ്ങിയത് തന്നെ. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തു. എന്നാൽ മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.

മീനാക്ഷി പഠനത്തിൽ ശ്രദ്ധ കൊടുത്തത് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്നതെന്നും ഇപ്പോൾ പഠനം പൂർത്തിയായ ശേഷം സിനിമയിലേയ്ക്ക് വരാനുള്ള പ്ലാൻ ആണോ എന്നാണ് ആരാധകരുടെ സംശയം. മുമ്പ് ദിലീപും മീനാക്ഷിയുടെ പഠനം കഴിഞ്ഞ് മീനാക്ഷി തന്നെ തീരുമാനിക്കട്ടെയെന്നാണ് പറഞ്ഞിരുന്നത്. മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്.

മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.

More in Social Media

Trending

Recent

To Top