Malayalam
നിങ്ങളുടെ ഊഹം ശരിയായിരുന്നു; എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടി; ഗർഭിണിയാണെന്ന് അറിയിച്ച് ദിയ കൃഷ്ണ
നിങ്ങളുടെ ഊഹം ശരിയായിരുന്നു; എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടി; ഗർഭിണിയാണെന്ന് അറിയിച്ച് ദിയ കൃഷ്ണ
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോടെ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായറുമുണ്ട്.
കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ വിവാഹം. ആഘോഷപൂർവം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്നെ സ്നേഹിക്കുന്നവരും താൻ സ്നേഹിക്കുന്നവരും മാത്രമുള്ള ഒരു ചെറിയ വിവാഹമായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നാണ് ദിയ പറഞ്ഞിരുന്നത്. ഭർത്താവ് അശ്വിൻ ഗണേശിനൊപ്പം വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ് ദിയ.
കഴിഞ്ഞ കുറച്ച് നാളുകളായി ദിയ ഗർഭിണിയാണെന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. താരപുത്രിയുടെ സ്ഥിരം പ്രേക്ഷകർ തന്നെയാണ് ഇത്തരത്തിലുള്ള സംശയങ്ങളുമായി രംഗത്തെത്തിരുന്നത്. എന്നാൽ മിക്ക കമന്റുകളോടും പ്രതികരിക്കാറുള്ള ദിയ ഇതേകുറിച്ചൊന്നും പറഞ്ഞിരുന്നില്ല. അടുത്തിടെയാണ് ഇരുവരും ഹണിമൂണിനായി ലണ്ടൻ യാത്ര നടത്തിയത്. അവിടെ വെച്ച് ദിയയും അശ്വിനും പ്രഗ്നൻസി റിവീൽ ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്.
എന്നാൽ അത് സംഭവിച്ചില്ല. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയയും അശ്വിനും. താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്.
ഞങ്ങളുടെ ലിറ്റിൽ വണ്ണിനെ സ്വീകരിക്കാൻ എല്ലാം തയ്യാറായി കഴിഞ്ഞു. ഇതിനകം ഊഹിച്ചവരോട്… അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്… എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ അത് രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. ഈ നിമിഷം കുറച്ച് സ്വകാര്യത ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യൂട്യൂബർമാരിൽ നിന്നും വാർത്തകളിൽ നിന്നും.
എന്റെ എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്സിന്റെയും നിങ്ങളുടെ അനുഗ്രഹങ്ങൾക്കായി അഭ്യർത്ഥിക്കുന്നു. കൂടാതെ എന്തെങ്കിലും ഊഹങ്ങളുണ്ടോ? ബോയ്? ആണോ അതോ ഗേൾ? ആണോ എന്നാണ് ദിയ കുറിച്ചത്. പ്രണയത്തിലായപ്പോൾ മുതൽ ഈ നിമിഷം വരെയും പലപ്പോഴായി അശ്വിനൊപ്പം പകർത്തിയ വീഡിയോയും ഫോട്ടോയും കോർത്തിണക്കിയ വീഡിയോയാണ് ദിയ പങ്കുവെച്ചത്. വീഡിയോയുടെ അവസാനത്തിലാണ് അശ്വിനൊപ്പം കയ്യിൽ കുഞ്ഞ് ഷൂസുമായി ദിയയുടെ വീഡിയോയുള്ളത്.
പ്രഗ്നൻസി റിവീലിങ് ഫോട്ടോഷൂട്ടിൽ പ്രത്യേകം ഡിസൈൻ ചെയ്യിപ്പിച്ച ബ്ലാക്ക് സ്ലീവ് ലെസ് ഗൗണായിരുന്നു ദിയ ധരിച്ചത്. കൃഷ്ണ കുമാറന്റെ കുടുംബത്തിലേയ്ക്ക് എത്താൻ പോകുന്ന പുതിയ അതിഥിയെ കാണാൻ കാത്തിരിക്കുന്നുവെന്നാണ് പലരും കമന്റ് ചെയ്തത്. ദൈവം കൂടെ ഉണ്ടാവട്ടെ. നല്ലൊരു കുഞ്ഞുവാവയെ തന്ന് ദൈവം അനുഗ്രഹിക്കട്ടെ, മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ ഈ സമയത്ത് പ്രധാനമാണ്. അതിനാൽ സോഷ്യൽ മീഡിയയിലെ വിവാദങ്ങളിൽ പെടാതെ ശ്രദ്ധിക്കുക.
ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ദിയ തന്നെ വന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്നിങ്ങനെ നീളുന്നു കമന്റുകൾ. കൃഷ്ണകുമാർ ഫാമിലിയിലെ അംഗങ്ങളുടെ റിയാക്ഷൻ കോർത്തിണക്കി വീഡിയോ പങ്കുവെക്കണമെന്നും ദിയയോട് ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ കാണാൻ കാത്തിരിക്കുന്നുവെന്നാണ് അനുജത്തിയുടെ വീഡിയോ ഷെയർ ചെയ്ത് അഹാന കൃഷ്ണ കുറിച്ചത്.
വിവാഹശേഷം ഭർത്താവിനൊപ്പം വേറെ ഫ്ലാറ്റിലാണ് താമസം. തനിക്കും അശ്വിനും തങ്ങളുടേതായ ജീവിതമാണ് വേണ്ടതെന്നും രണ്ട് വീട്ടുകാരുടെയും ഇടപെടൽ ആഗ്രഹിക്കുന്നില്ലെന്നും ദിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
