Connect with us

കങ്കണ എന്നെ വഞ്ചിക്കുകയായിരുന്നു ; ആദം ജോൺ നായിക മിഷ്തി

Malayalam Breaking News

കങ്കണ എന്നെ വഞ്ചിക്കുകയായിരുന്നു ; ആദം ജോൺ നായിക മിഷ്തി

കങ്കണ എന്നെ വഞ്ചിക്കുകയായിരുന്നു ; ആദം ജോൺ നായിക മിഷ്തി

ചരിത്രത്തിലെ വീര വനിത ഝാന്‍സി റാണിയുടെ കഥ പറയുന്ന മണികർണിക പ്രദര്‍ശനത്തിനെത്തുന്നതിനും മുന്‍പ് തന്നെ വിവാദങ്ങളില്‍ അകപ്പെട്ട ചിത്രമായിരുന്നു. കങ്കണയാണ്
ഝാന്‍സി റാണിയായി മണികർണികയിൽ എത്തുന്നത്. ചിത്രം ബോക്സോഫില്‍ വന്‍ വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെങ്കിലും വന്‍ വിവാദങ്ങളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത് . കങ്കണയ്ക്കെതിരെയാണ് മിക്ക പരാമർശങ്ങളും ഉയരുന്നത്.

കങ്കണയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ ക്രിഷ് രംഗത്തെത്തിയിരുന്നു.ചിത്രത്തില്‍ നിന്ന് ബാക്കിയുള്ള താരങ്ങളുടെ റോളുകള്‍ താരം എഡിറ്റ് ചെയ്തുവെന്നു തരത്തിലുളള ഗുരുതര ആരോപണങ്ങളായിരുന്നു കങ്കണയ്ക്കെതിരെ ആരോപിച്ചത്. കൂടാതെ പാതിവഴിയില്‍വെച്ച്‌ സംവിധായകന്‍ ഈ ചിത്രം ഉപേക്ഷിച്ച്‌ പോയിരുന്നു. ഇപ്പോഴിത കങ്കണയെ വിമര്‍ശിച്ച്‌ ബോളിവുഡ് താരം മിഷ്തി ചക്രവര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിഷ്ടി. പൃഥ്വിരാജ് ചിത്രമായ ആദം ജോണിലൂടെ മിഷ്തി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കങ്കണ വഞ്ചിച്ചെന്നും അവര്‍ക്ക് പ്രധാന്യം ലഭിക്കാന്‍ മറ്റുളള താരങ്ങളുടെ കഥാപാത്രം വെട്ടിക്കുറച്ചെന്നും മിഷ്തി പറയുന്നു. ചിത്രം എങ്ങനെയായിരുന്നോ ആദ്യം പൂര്‍ത്തിയാക്കിയത് അതില്‍ എഡിറ്റിങ് നടത്തി കങ്കണയുടെ കഥാപാത്രത്തിനു മാത്രം പ്രാധാന്യം നല്‍കുന്ന തരത്തിലേയ്ക്ക് മാറ്റുകയായിരുന്നു. സിനിമ തിയേറ്ററില്‍ കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ട് പോയെന്നും മിഷ്തി പറഞ്ഞു.


ചിത്രത്തില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അതൊന്നും സിനിമ പുറത്തു വന്നപ്പോള്‍ കണ്ടില്ല. ഷൂട്ട് ചെയ്തതൊന്നുമല്ല സ്ക്രീനില്‍ കണ്ടതെന്നും മിഷ്തി പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവ് കമന്‍ ജെയ്നാണ് ഈ ചിത്രത്തിലേയ്ക്ക് തന്നെ ക്ഷണിക്കുന്നത്. ആദ്യം ഈ വേഷത്തിനേട് അധികം താല്‍പര്യമില്ലായിരുന്നു. ഇത്ര വലിയ സിനിമയില്‍ സഹനടിയായി അഭിനയിക്കാന്‍ തനിയ്ക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ നായികയ്ക്കൊപ്പം പ്രധാന്യമുളളമുളള ചിത്രമാണെന്നും അതുപോലെ തന്നെ അത്യുഗ്രമായ ഫൈറ്റ് രംഗങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ സമ്മതം മൂളുകയായിരുന്നു. കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ക്രിഷ് ആണെന്ന് അറിഞ്ഞതായിരുന്നു കരാറൊപ്പിടാനുളള മറ്റൊരു പ്രധാന കാരണമെന്നും താരം പറഞ്ഞു.


പറഞ്ഞതു പോല ഉഗ്രന്‍ ഫൈറ്റ് രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ ഇതൊന്നും കണ്ടിരുന്നില്ല. റിലീസിന് നാലു ദിവസം മുന്‍പാണ് സിനിമ മുഴുവനായി കാണുന്നത്. അപ്പോഴാണ് ചതി പിണഞ്ഞതിനെ കുറിച്ച്‌ മനസ്സിലായത്. സ്ക്രീനിങ്ങിന് ശേഷം പൂര്‍ണ്ണ നിരാശയായിരുന്നു. പിന്നീട് കൃഷിനോട് സംസാരിച്ചപ്പോഴാണ് ഇതിനു പിന്നില്‍ കങ്കണയാണെന്ന് മനസ്സിലായത്. തന്നെ കങ്കണ ചതിയ്ക്കുകയായിരുന്നുവെന്നും ആ രംഗങ്ങള്‍ നീക്കം ചെയ്തതിന്റെ കാരണം അവര്‍ക്കറിയാമായിരുന്നെന്നും മിഷ്തി പറഞ്ഞു.


Kangana-Manikarnika-e1509543344444

mishti about kangana

More in Malayalam Breaking News

Trending

Recent

To Top