Bollywood
‘എമര്‍ജന്‍സി’ എന്ന സിനിമ സംവിധാനം ചെയ്തതും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതും തെറ്റായിരുന്നു; കങ്കണ റണാവത്ത്
‘എമര്‍ജന്‍സി’ എന്ന സിനിമ സംവിധാനം ചെയ്തതും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതും തെറ്റായിരുന്നു; കങ്കണ റണാവത്ത്
പ്രേക്ഷകർക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ കങ്കണയുടെ വാക്കുകളെല്ലാം വൈറലായി മാറാറുണ്ട്. നടിയുടെ എമർജൻസി എന്ന ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്ന് പറയുകയാണ് കങ്കണ.
സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനെടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് തോന്നി. ഒ.ടി.ടിയില്‍ ആണെങ്കില്‍ എനിക്ക് മികച്ച ഡീല്‍ ലഭിച്ചേനെ. അങ്ങനെയാണെങ്കില്‍ എനിക്ക് സെന്‍സര്‍ഷിപ്പ് നടത്തേണ്ടി വരില്ലായിരുന്നു, എന്റെ സിനിമയെ ഇങ്ങനെ ഇഴകീറി പരിശോധിക്കില്ലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് എന്തൊക്കെ എടുത്ത് കളയുമെന്നോ കളയാതിരിക്കുമെന്നോ എനിക്ക് അറിയില്ല.
സിനിമ ഒരുക്കുമ്പോള്‍ താന്‍ പല തെറ്റായ തിരഞ്ഞെടുപ്പുകളും താന്‍ നടത്തിയിട്ടുണ്ടെന്നും കങ്കണ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ പല തെറ്റായ തിരഞ്ഞെടുപ്പുകളും നടത്തിയതായി എനിക്ക് തോന്നി. എനിക്കിത് സംവിധാനം ചെയ്യണമെന്ന് തന്നെയായിരുന്നു” എന്നും കങ്കണ പറയുന്നുണ്ട്.
അതേസമയം, സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തിയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മ്മാതാക്കളോട് പുനഃപരിശോധനാ കമ്മറ്റി അറിയിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരഗാന്ധിയുടെ ഭരണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി 17നാണ് ചിത്രം തിയേറ്ററില്‍ എത്തും.
എമർജൻസിയിൽ അടൽ ബിഹാരി വാജ്പേയിയായി ശ്രേയസ് തൽപഡെയും ഫീൽഡ് മാർഷൽ സാം മനേക് ഷാ ആയി മിലിന്ദ് സോമനും സഞ്ജയ് ഗാന്ധിയായി വിശാഖ് നായരുമാണ് വേഷമിടുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും കങ്കണ തന്നെയാണ്. റിതേഷ് ഷായാണ് തിരക്കഥ. ജി.വി. പ്രകാശ് കുമാർ ആണ് സംഗീതസംവിധാനം.
