Connect with us

സിനിമയിലുടനീളം നായിക ഒരുക്കത്തിലാണ്, പദ്മാവതിലെ വേഷം നിരസിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്

Bollywood

സിനിമയിലുടനീളം നായിക ഒരുക്കത്തിലാണ്, പദ്മാവതിലെ വേഷം നിരസിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്

സിനിമയിലുടനീളം നായിക ഒരുക്കത്തിലാണ്, പദ്മാവതിലെ വേഷം നിരസിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്

പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് കങ്കണ റണാവത്ത്. നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. കങ്കണയുടെ എമർജൻസി എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ പദ്മാവത് എന്ന സിനിമയെക്കുറിച്ച് കങ്കണ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പദ്മവാതിൽ ദീപിക പദുക്കോൺ ചെയ്ത കഥാപാത്രത്തിനായി തന്നെ സമീപിച്ചിരുന്നതായി കങ്കണ വെളിപ്പെടുത്തി. ആ കഥാപാത്രം അപ്രസക്തമായി തോന്നിയതു കൊണ്ട് ചിത്രം ഒഴിവാക്കിയെന്നും കങ്കണ പറഞ്ഞു. എനിക്ക് പദ്മാവത് എന്ന സിനിമയിലേക്ക് ഓഫർ ലഭിച്ചിരുന്നു. സഞ്ജയ് ലീല ബൻസാലിയോട് ചിത്രത്തിന്റെ തിരക്കഥ കിട്ടിയാൽ നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞു.

ഞാൻ ഒരിക്കലും സ്ക്രിപ്റ്റുകൾ നൽകാറില്ല എന്നായിരുന്നു ഇതിന് അദ്ദേഹം എന്നോട് മറുപടി പറഞ്ഞത്. നായികയുടെ റോൾ എന്താണെന്ന് ഞാൻ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു. വളരെ ലളിതമായ വേഷമാണെന്നും, അവൾ ഒരുങ്ങുമ്പോൾ നായകൻ അവളെ ആദ്യമായി കണ്ണാടിയിൽ കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിന്നെ ആ സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി, സിനിമയിലുടനീളം നായിക ഒരുക്കത്തിലാണെന്ന്. അദ്ദേഹം പറഞ്ഞത് ശരിയാണ് എന്നും കങ്കണ പറഞ്ഞു. മാലിക് മുഹമ്മദ് ജയസിയുടെ ഇതിഹാസ കാവ്യമായ പദ്മാവതിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രം ബോക്സ് ഓഫീസിൽ 302 കോടി കളക്ഷൻ നേടിയിരുന്നു.

More in Bollywood

Trending

Uncategorized

ചി