Connect with us

ഒറ്റമുറി വീട്ടില്‍ നിന്ന് രാജ്യന്തര നേട്ടങ്ങള്‍ നേടിയ ദ്യുതിയുടെ ഒളിംപിക്‌സ് സ്വപ്നങ്ങള്‍ക്ക് കൂടെ നിൽക്കാൻ സന്തോഷ് പണ്ഡിറ്റ്

Malayalam Breaking News

ഒറ്റമുറി വീട്ടില്‍ നിന്ന് രാജ്യന്തര നേട്ടങ്ങള്‍ നേടിയ ദ്യുതിയുടെ ഒളിംപിക്‌സ് സ്വപ്നങ്ങള്‍ക്ക് കൂടെ നിൽക്കാൻ സന്തോഷ് പണ്ഡിറ്റ്

ഒറ്റമുറി വീട്ടില്‍ നിന്ന് രാജ്യന്തര നേട്ടങ്ങള്‍ നേടിയ ദ്യുതിയുടെ ഒളിംപിക്‌സ് സ്വപ്നങ്ങള്‍ക്ക് കൂടെ നിൽക്കാൻ സന്തോഷ് പണ്ഡിറ്റ്


ദ്രുതിയെന്ന പെൺകുട്ടിയുടെ ഒളിമ്പിക്സ് മോഹത്തിലേക്ക് എത്തിക്കാൻ സന്തോഷ് പണ്ഡിറ്റ് ഒരുങ്ങുന്നു. പരിശീലനത്തിന് പോകാൻ സാധിക്കാതെ വന്നപ്പോൾ വിഷമം അയല്‍വാസികളിലൊരാള്‍ സന്തോഷ്പണ്ഡിറ്റിനെ അറിയിച്ചതോടെയാണ് ദ്രുതിയെ കാണാന്‍ സന്തോഷ് പണ്ഡിറ്റ് എത്തിയത്.

സൈക്കിളിങ്ങ്, നീന്തല്‍, ട്രയത്ത്ലോണ്‍ തുടങ്ങിയ ഇനങ്ങളിലാണ് ദ്യുതിയുടെ നേട്ടം.  ട്രയത്ത്ലോണില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുകയെന്നതാണ് ദ്യുതിയുടെ വലിയ സ്വപ്നം. ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്‍, പരിശീലനത്തിന് പുതിയ സൈക്കിളും ആവശ്യമാണ്. ഒളിംപിക്‌സ് എന്ന മോഹത്തിലേക്ക് ദ്യുതിയെ എത്തിക്കാന്‍ ഇനിയും സഹായം ചെയ്യുമെന്ന് സന്തോഷ്പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.

മരപ്പണിക്കാരനാണ് ദ്യുതിയുടെ അച്ഛൻ. ഇതുവരെ മകളുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കി. ഇപ്പോൾ പരിശീലനത്തിന് പോകാനുള്ള പണമില്ലാതെ വന്നപ്പോഴാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയത്. ദ്യുതിയുടെ സ്വപ്നം യാഥാര്‍ഥ്യമായാല്‍ കേരളത്തിനും അതൊരു അഭിമാനേട്ടമാണ്.


സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Dear facebook family, 
ഇന്നലെ എന്ടെ ഫേസ് ബുക്കില് Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള് നല്കിയിരുന്നു…
കോഴിക്കോട് നിന്നും കാര്യങ്ങള് നേരില് മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി…cycling, swimming , running (triathlon) അടക്കം വിവിധ sports items ല് state, national level നിരവധി പുരസ്കാരങ്ങള് നേടിയിട്ടുണ്ട്… ഇപ്പോള് Olympics പന്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്….

ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലക൯, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..

കാര്യങ്ങള് നേരില് അവരുടെ വീട്ടില് പോയി മനസ്സിലാക്കിയ ഞാ൯ ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള് ചെയ്തു…
ഭാവിയിലും ചില സഹായങ്ങള് ചെയ്യുവാ൯ ശ്രമിക്കും…

(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാൻ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാൽ മനസ്സിലാവും,,,,, 
നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ)

santhosh pandit fb post

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top