
Interviews
ശ്രുതിക്ക് അത് അംഗീകരിക്കാനായില്ല ,എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ് മക്കൾ ചോദിക്കുന്നത് – കമൽ ഹാസൻ
ശ്രുതിക്ക് അത് അംഗീകരിക്കാനായില്ല ,എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ് മക്കൾ ചോദിക്കുന്നത് – കമൽ ഹാസൻ

By
ശ്രുതിക്ക് അത് അംഗീകരിക്കാനായില്ല ,എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ് മക്കൾ ചോദിക്കുന്നത് – കമൽ ഹാസൻ
അഭിനയം പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുകയാണ് കമൽ ഹാസൻ. കമൽ ഹാസന്റെ ഈ തീരുമാനത്തിന് പിന്തുണയുമുണ്ട് എതിർക്കുന്നവരുമുണ്ട്. തന്റെ ഈ തീരുമാനത്തെ ഏറ്റവും എതിർക്കുന്നവർ മക്കളാണെന്ന് കമൽ ഹാസൻ പറയുന്നു . ഒരു അഭിമുഖത്തിലാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ ഈ തീരുമാനമെടുത്തത് എന്റെ ഉള്ളിൽ ശക്തമായ ഒരു തോന്നൽ ഉണ്ടായപ്പോഴാണ്. അതിനെ ഞാൻ അംഗീകരിക്കുകയും നടപ്പിലാക്കുകയുമാണെന്ന് കമൽ പറയുന്നു.
അഭിനയത്തിൽ നിന്നും ഒഴിവാകുകയാണ് എന്ന പ്രഖ്യാപനത്തിന് നേരെ ഉയർന്ന രണ്ട് പ്രധാന ശബ്ദങ്ങൾ തന്റെ മക്കളുടേതാണെന്ന് കമൽ പറഞ്ഞു. മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ഈ തീരുമാനത്തിനെതിരാണെന്ന് കമൽ വിശദീകരിക്കുന്നു. അവർ ഈ തീരുമാനത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. പൂർണ്ണമായി അതൃപ്തിയിലാണ് അവർ. പ്രത്യേകിച്ച് ശ്രുതി. അവൾ ചോദിക്കുന്നത്, എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ്. അങ്ങനെ ചോദിക്കുക എന്നത് അവളുടെ അവകാശമാണ്. ആ കലാകാരൻ അവളിലും ഉണ്ട്. അവൾ അവളുടെ ഡിഎൻഎയെ ചൊല്ലി അഭിമാനിക്കുന്നുണ്ട്.-കമൽ പറയുന്നു
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതുകൊണ്ട് തന്നെ പല പൊതുപരിപാടികളിലും, ജനകീയ പ്രക്ഷോഭങ്ങളിലും ഒക്കെയായി തിരക്കാണ് കമൽഹാസന്. തന്റെ പ്രൊജക്ടായ വിശ്വരൂപം പൂർത്തിയാക്കുക എന്നതായിരുന്നു ഈ വർഷത്തെ കമലിന്റെ പ്രധാന ഉത്തരവാദിത്വം. റിലീസ് തിയ്യതി പ്രഖ്യാപിച്ച ശേഷം മറ്റൊരു പ്രധാന പ്രഖ്യാപനം കൂടി കമൽ നടത്തി. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് വേണ്ടി അഭിനയത്തിൽ നിന്നും ഒഴിവാകുകയാണ് എന്നായിരുന്നു ആ പ്രഖ്യാപനം.
kamal hassan about shruthi and akshara
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...