Connect with us

രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ല; ശ്രുതി ഹസന്‍

Actress

രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ല; ശ്രുതി ഹസന്‍

രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ല; ശ്രുതി ഹസന്‍

നിരവധി ആരാധരുള്ള നടിയാണ് ശ്രുതി ഹാസന്‍. വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലഭിനയിച്ച ശ്രുതി മികച്ച ഗായിക കൂടിയാണ്. ഇപ്പോള്‍ തന്റെ പുതിയ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നടി. ഈയിടെ ഒരു പരിപാടിക്കിടെ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്.

പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താനെന്നാണ് ശ്രുതി ഹാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ മേഖലയില്‍ത്തന്നെയാണ് തന്റെ താത്പര്യമെന്നും അവര്‍ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമായി കരിയര്‍ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ലെന്നും ശ്രുതി ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ സജീവമായി നില്‍ക്കേ രാഷ്ട്രീയത്തില്‍ പ്രവേശിച്ച നിരവധി താരങ്ങളുണ്ട് തെന്നിന്ത്യയില്‍. ശ്രുതിയുടെ പിതാവുകൂടിയായ കമല്‍ഹാസന്‍ ഒരേസമയം സിനിമയിലും അദ്ദേഹം രൂപീകരിച്ച പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. വരുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പിതാവിനൊപ്പം മക്കള്‍ നീതി മയ്യത്തിന്റെ പ്രചാരണ പരിപാടികളില്‍ ശ്രുതി പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

അതേസമയം, ചിരഞ്ജീവി നായകനായ വാള്‍ട്ടയര്‍ വീരയ്യ, ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി എന്നിവയാണ് ശ്രുതി ഹാസന്‍ നായികയായെത്തി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. പ്രഭാസ് നായകനാവുന്ന സലാറില്‍ ശ്രുതിയാണ് നായിക. ഹോളിവുഡ് ചിത്രം ദ ഐയില്‍ താരം പ്രധാനവേഷത്തിലുണ്ട്. നാനി നായകനാവുന്ന ഹായ് നാന്നാ എന്ന ചിത്രത്തില്‍ കാമിയോ വേഷത്തിലും ശ്രുതിയുണ്ട്.

More in Actress

Trending

Recent

To Top