Tamil
‘ഗുണ’യുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി, കാരണം!
‘ഗുണ’യുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി, കാരണം!
കമൽ ഹാസൻ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ഗുണ. ഈ ചിത്രം വീണ്ടും റിലീസിന് തയ്യാറെടുക്കുന്നുവെന്നുള്ള വാർത്തകൾ നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ‘ഗുണ’യുടെ റീ റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് പി വേൽമുരുകന്റേതാണ് ഉത്തരവ്.
സിനിമയുടെ നിലവിലെ പകർപ്പവകാശം തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഘനശ്യാം ഹേംദേവ് നൽകിയ പരാതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പിരിമിഡ് ഓഡിയോ ഗ്രൂപ്പ് ആയിരുന്നു സിനിമ റീ റിലീസ് ചെയ്യാൻ ഏറ്റെടുത്തത്. മുഴുവൻ സിനിമയുടെ അവകാശങ്ങളും തനിക്കാണ്, ചിത്രം റീ റിലീസ് ചെയ്ത് നശിപ്പിച്ച് ലാഭമുണ്ടാനാണ് പിരമിഡ്, എവർഗ്രീൻ മീഡിയ എന്നീ ഗ്രൂപ്പുകൾ ശ്രമിക്കുന്നത് എന്നാണ് ഹേംദേവ് നൽകിയ പരാതിയിൽ പറയുന്നത്.
പിന്നാലെ ജൂലൈ 22നകം ഇതിൽ പ്രതികരണം അറിയിക്കാൻ പിരമിഡ്, എവർഗ്രീൻ മീഡിയ ഗ്രൂപ്പുകൾക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 22നകം ഇതിൽ പ്രതികരണം അറിയിക്കാൻ പിരമിഡ്, എവർഗ്രീൻ മീഡിയ ഗ്രൂപ്പുകൾക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.സന്താനഭാരതിയുടെ സംവിധാനത്തിൽ 1991ൽ റിലീസ് ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്താൻ ഒരുങ്ങിയ സമയത്താണ് ഹൈക്കോടതി റിലീസ് തടഞ്ഞിരിക്കുന്നത്.
ഗുണ സിനിമയുടെ റെഫറൻസുമായി ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന മലയാള ചിത്രം എത്തിയതോടെയാണ് സിനിമ വീണ്ടും ശ്രദ്ധ നേടിയത്. മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചാണ് മഞ്ഞുമ്മൽ ബോയ്സ് മുന്നേറയിത്. മഞ്ഞുമ്മൽ ബോയ്‌സ് തമിഴ്‌നാട്ടിൽ അടക്കം വലിയ വിജയം നേടിയിരുന്നു.
ഇതോടെ തമിഴ്നാട്ടിൽ മികച്ച കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായും ചിതംബരത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ മഞ്ഞുമ്മൽ ബോയ്സ് ടീം സ്വന്തമാക്കുകയായിരുന്നു. മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് ടൂറുപോയ സുഹൃദ് സംഘങ്ങളിലൊരാൾ ഗുണ ഗുഹയ്ക്കുള്ളിൽ കുടുങ്ങിപ്പോകുന്നതും സുഹൃത്തുക്കളിൽ ഒരാൾ കൂട്ടുകാരനെ രക്ഷിക്കുന്നതുമായ യഥാർഥ സംഭവമാണ് സിനിമയ്ക്ക് ആധാരമായത്.
ഈ ചിത്രം ഈ വർഷത്തെ ബ്ലോക് ബസ്റ്റർ ഹിറ്റായി. ചിത്രം കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും മറ്റ് അന്യസംസ്ഥാനങ്ങളിലും സൂപ്പർ ഹിറ്റ് ആയിരുന്നു. സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ഖാലിദ് റഹ്മാൻ, ദീപക് പറമ്പോൾ, ചന്ദു സലിം കുമാർ, ജീൻ പോൾ ലാൽ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
മഞ്ഞുമ്മൽ ബോയ്സ് ബ്ലോക്ക് ബസ്റ്റർ ആയതോടെയാണ് ഗുണ സിനിമ റീ റിലീസ് ചെയ്യണമെന്ന ആവശ്യം ഉയർന്നത്. അതേസമയം, കൺമണി അൻപോട് ഗാനം തന്റെ അനുതിയോടെയല്ല മഞ്ഞുമ്മൽ ബോയ്‌സിൽ ഉപയോഗിച്ചത് എന്ന വാദവുമായി ഇളയരാജ രംഗത്തെത്തിയിരുന്നു. എന്നാൽ അനുവാദം വാങ്ങിയിരുന്നുവെന്ന് സിനിമയുടെ നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.