ഇക്കാര്യം അറിയിച്ചത് ലാല്‍, കുട്ടികളെ തെറി പറയുന്നവരെ വെറുതെ വിടാന്‍ പാടില്ല. നീ കേസ് കൊടുക്കണം, കൊടുത്തിട്ട് എന്നെ വിളിച്ച് പറയണം എന്നാണ് ലാല്‍ പറഞ്ഞത്, തെറ്റ് ചെയ്തവന് എന്തായാലും ശിക്ഷിക്കപ്പെടണം; കീര്‍ത്തി സുരേഷിനെ തെറി വിളിച്ചയാളെ വെറുതേ വിടില്ലെന്ന് സുരേഷ് കുമാര്‍
ഇക്കാര്യം അറിയിച്ചത് ലാല്‍, കുട്ടികളെ തെറി പറയുന്നവരെ വെറുതെ വിടാന്‍ പാടില്ല. നീ കേസ് കൊടുക്കണം, കൊടുത്തിട്ട് എന്നെ വിളിച്ച് പറയണം എന്നാണ് ലാല്‍ പറഞ്ഞത്, തെറ്റ് ചെയ്തവന് എന്തായാലും ശിക്ഷിക്കപ്പെടണം; കീര്‍ത്തി സുരേഷിനെ തെറി വിളിച്ചയാളെ വെറുതേ വിടില്ലെന്ന് സുരേഷ് കുമാര്‍
ഇക്കാര്യം അറിയിച്ചത് ലാല്‍, കുട്ടികളെ തെറി പറയുന്നവരെ വെറുതെ വിടാന്‍ പാടില്ല. നീ കേസ് കൊടുക്കണം, കൊടുത്തിട്ട് എന്നെ വിളിച്ച് പറയണം എന്നാണ് ലാല്‍ പറഞ്ഞത്, തെറ്റ് ചെയ്തവന് എന്തായാലും ശിക്ഷിക്കപ്പെടണം; കീര്‍ത്തി സുരേഷിനെ തെറി വിളിച്ചയാളെ വെറുതേ വിടില്ലെന്ന് സുരേഷ് കുമാര്‍
തന്റെ മകള്‍ കീര്‍ത്തി സുരേഷിനെ തെറി പറഞ്ഞയാളെ വെറുതെ വിടില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. കീര്‍ത്തിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സുരേഷ് കുമാര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കീര്‍ത്തിയെ തെറി പറഞ്ഞുള്ള വീഡിയോ തന്റെ ശ്രദ്ധയില്‍ പെടുത്തുന്നത് മോഹന്‍ലാല്‍ ആണെന്നും നിര്‍മാതാവ് പറയുന്നു.
ഒരുത്തന് വെള്ളമടിച്ച് ചീത്ത പറയുന്നത് പ്രചരിപ്പിക്കുന്നവനെ ആണ് ആദ്യം പിടിക്കേണ്ടത്. അഭിനയം ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിക്കാം. അല്ലാതെ തെറി വിളിക്കാന്‍ ആര്‍ക്കും അധികാരമില്ല. മോഹന്‍ലാല്‍ പറഞ്ഞത് ഇത് വെറുതെ വിടരുതെന്നാണ്. എഡിജിപി മനോജ് എബ്രഹാമിനാണ് പരാതി കൊടുത്തിട്ടുണ്ട്. ആ വീഡിയോ പ്രചരിപ്പിച്ച യുട്യൂബുകാരനെ ഇപ്പോള്‍ പൊലീസ് തിരയുകയാണ് എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്.
ഒരുത്തന് ചീത്ത പറഞ്ഞാല്‍ അത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണ്. അവനും ചീത്ത പറഞ്ഞവനും തമ്മില്‍ എന്താണ് വ്യത്യാസം. തെറ്റ് ചെയ്തവന് എന്തായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നമ്മുടെ കുട്ടികളെ തെറി വിളിക്കാനൊന്നും ആര്‍ക്കും അധികാരമില്ല. ലാല്‍ എന്നോടു പറഞ്ഞു, ഇത് ഇങ്ങനെ വിടരുത്. കുട്ടികളെ തെറി പറയുന്നവരെ വെറുതെ വിടാന്‍ പാടില്ല. നീ കേസ് കൊടുക്കണം, കൊടുത്തിട്ട് എന്നെ വിളിച്ച് പറയണം എന്നാണ് ലാല്‍ പറഞ്ഞത്.
യൂട്യൂബ്കാരന്‍ പാലക്കാടോ മറ്റോ ഉള്ളതാണ്. അവനെ പൊലീസ് തപ്പിക്കൊണ്ടിരിക്കുകയാണ്. ഒരുത്തന് ചീത്ത പറഞ്ഞു, അത് മറ്റൊരാള്‍ എടുത്ത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണ്. അപ്പോള്‍ അവനും ചീത്തപറഞ്ഞവനും തമ്മില്‍ എന്താണ് വ്യത്യാസം. തെറ്റ് ചെയ്തവന് ശിക്ഷ അനുഭവിക്കുക തന്നെ വേണം-സുരേഷ് കുമാര്‍ പറയുന്നു. അണ്ണാത്തെ കണ്ട ശേഷം പുറത്തിറങ്ങിയ ആരാധകനാണ് പച്ചത്തെറി വിളിക്കുന്നത്. അണ്ണാത്തെയിലും മികച്ച അഭിനയമാണ് കീര്‍ത്തി സുരേഷ് കാഴ്ച വച്ചത്. എന്നിട്ടും സൈബര്‍ ആക്രമണത്തിന് ഇരയാവുകയും ചെയ്തു.
കീര്‍ത്തി വളരെ ആത്മാര്‍ഥതയോടെ ജോലിയെ സമീപിക്കുന്ന കലാകാരിയാണെന്നും ഷൂട്ടിങ്ങിനു കൃത്യസമയത്ത് എത്തുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അഭിനയത്തിന്റെ തുടക്കകാലത്ത് മേനക, കീര്‍ത്തിയോട് പറഞ്ഞത് ആരെക്കൊണ്ടും ചീത്തപ്പേര് പറയിപ്പിക്കരുത് എന്നായിരുന്നുവെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തുന്നു.
സിനിമ കണ്ടിറങ്ങിയ വ്യക്തിയാണ് കീര്‍ത്തിയെ ചീത്ത വിളിക്കുന്നത്. മരയ്ക്കാറിലും കീര്‍ത്തി മികച്ച പ്രകടനം കാഴ്ച വച്ചു. മരയ്ക്കാറിന്റെ ഡീ ഗ്രേഡിംഗിന്റെ ഭാഗമായും അണ്ണാത്തെയിലെ തെറിവിളിയെ വ്യാജമായി ചിലര്‍ ഉപയോഗിച്ചു. ഇതോടെയാണ് കേരളത്തില്‍ ഈ വീഡിയോ വൈറലാകുന്നത്. അങ്ങനെയാണ് ഈ വീഡിയോ മോഹന്‍ലാലിന്റേയും ശ്രദ്ധയില്‍ പെട്ടതെന്നാണ് സൂചന.
അണ്ണാത്തെയിലും നല്ല പ്രകടനമാണ് കീര്‍ത്തി സുരേഷ് കാഴ്ചവെച്ചത്. പാലക്കാടുള്ള തിയേറ്ററില്‍ അണ്ണാത്തെ ചിത്രം കണ്ട ശേഷം ഒരാള്‍ നടത്തിയ വീഡിയോ ആണ് വൈറലായത്. ഇയാളെ ആരോ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. തീര്‍ത്തും ബോധമില്ലാതെയായിരുന്നു പ്രതികരണം. ഇയാളെ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നതും കാണം. ഇതിന് ശേഷം പ്രതികരിക്കുന്നയാള്‍ സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണ് നടത്തുന്നത്.
അതേസമയം, മരക്കാറിലെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ‘ഗീതാഞ്ജലിക്ക് ശേഷം ലാല്‍ സാറും പ്രിയന് സാറുമായും ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് മരക്കാര്‍. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ രണ്ടാമത്തെ വീട്ടിലെത്തിയത് പോലെയാണ്. അറിയാവുന്ന ആള്‍ക്കാരാണ് എല്ലാം. എന്റെ ചേച്ചി പ്രൊഡക്ഷന്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. അച്ഛനും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ചരിത്രപ്രാധാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് എന്നുമായിരുന്നു കീര്‍ത്തി പറഞ്ഞിരുന്നത്.
തന്റെ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞ് രംഗത്തെത്താറുള്ള താരമാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ ഡബ്ല്യുസിസിയിൽ അംഗമാകാതിരുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സാന്ദ്ര...
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017...