എനിക്ക് മീഡിയാസ് ഒരു ശീലമാണ് എന്നാൽ അദ്ദേഹം അങ്ങനെ ഉള്ള ഒരാൾ അല്ല. ഞാൻ ആ പ്രൈവസിയെ മാനിക്കുന്നു; ആന്റണിയെ കുറിച്ച് കീർത്തി
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ചിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നിൽക്കുകയാണ് താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേയ്ക്ക് എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കീർത്തിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ ആണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരാകുന്നത്.
വിവാഹശേഷം നേരെ മൂവി പ്രമോഷനിലേയ്ക്ക് തിരിഞ്ഞ കീർത്തി ഇക്കഴിഞ്ഞ പൊങ്കൽ ദിവസം വരെയും ഭർത്താവിന്റെ ഒരു ചിത്രം പോലും എവിടെയും പങ്കിട്ടിട്ടില്ലായിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങൾ ആണ് താരത്തിനെതിരെ നടന്നതും. ആളത്ര നാണക്കാരൻ ഒന്നുമല്ല, നേരിട്ട് മീഡിയാസിന് മുൻപിൽ വരുന്നില്ലെന്ന് മാത്രം എന്നാണ് കീർത്തി പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ സ്വഭാവം എനിക്ക് അറിയുന്നതുകൊണ്ടുതന്നെ ആണ് ഞാൻ നിർബന്ധിക്കാത്തതും. ഞാൻ നിർബന്ധിച്ച് അദ്ദേഹത്തെ മീഡിയയ്ക്ക് മുൻപിൽ എത്തിക്കില്ല.
എനിക്ക് മീഡിയാസ് ഒരു ശീലമാണ് എന്നാൽ അദ്ദേഹം അങ്ങനെ ഉള്ള ഒരാൾ അല്ല. ഞാൻ ആ പ്രൈവസിയെ മാനിക്കുന്നു എന്നാണ് കീർത്തി സുരേഷ് പറയുന്നത്. അതേസമയം വിവാഹശേഷം തനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നും കീർത്തി പറയുന്നു. പതിനഞ്ചു വര്ഷത്തേ ബന്ധം ആയതുകൊണ്ടുതന്നെ തമ്മിൽ അത്രയും പരസ്പരം മനസിലാക്കാക്കിയിരുന്നു.
മാത്രമല്ല, ഏറെക്കാലം ഡേറ്റിങ്ങും പിന്നെ ലിവ് ഇൻ റിലേഷനും ആകയാൽ ആന്റണിയെ നന്നായി അറിയാം. എന്നെ അദ്ദേഹത്തിനും നന്നായി അറിയാം. താൻ എത്ര ദേഷ്യപ്പെടും എന്നും ദേഷ്യപ്പെട്ടാൽ എന്താണ് ചെയ്യാൻ പോകുന്നതെന്നും അദ്ദേഹത്തിന് അറിയുന്നത് കൊണ്ടുതന്നെ എനിക്ക് ഒപ്പം നിൽക്കുന്ന ആളാണ്. എന്റെ ജീവിതം വിവാഹ ശേഷം ഒന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എല്ലാം പഴയതുപോലെ എന്നാണ് കീർത്തി പറയുന്നത്.
കീർത്തി ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ആന്റണിയുമായുള്ള പ്രണയത്തിന്റെ തുടക്കം. അന്ന് ആന്റണി കൊച്ചിയിൽ ബിരുദാനന്തര ബിരുദം പഠിക്കുക ആയിരുന്നു. ഇരുവരും തമ്മിൽ ഏഴുവയസോളം പ്രായ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കീർത്തി പുറത്തു വിട്ടിരുന്നില്ല.
അതേസമയം, ആദ്യം ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ താലികെട്ട് ചടങ്ങാണ് നടന്നത്. പിന്നീട് വൈകീട്ട് ക്രിസ്ത്യൻ ആചാരപ്രകാരം മോതിരം മാറ്റൽ ചടങ്ങും നടന്നു. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബ്രാഹ്മണ വധുവിന്റെ വേഷമായിരുന്നു കീർത്തിക്ക്. ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി എത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുമെല്ലാം ഗോവയിൽ പോയി വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
