Actress
മലയാളി സ്‌റ്റൈൽ വിവാഹ പാർട്ടി; ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്
മലയാളി സ്‌റ്റൈൽ വിവാഹ പാർട്ടി; ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ചിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നിൽക്കുകയാണ് താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേയ്ക്ക് എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കീർത്തിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ ആണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരാകുന്നത്.
ഗോവയിൽ വച്ചു നടന്ന തമിഴ് – ക്രസ്ത്യൻ വിവാഹത്തിന് ശേഷം ഇതാ തനി മലയാളി സ്‌റ്റൈലിൽ നടന്ന വിവാഹ പാർട്ടിയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കീർത്തി സുരേഷ്. ഞങ്ങളിലെ നാടൻ മലയാളികളെ പുറത്തെടുത്തപ്പോൾ എന്ന് പറഞ്ഞുകൊണ്ടാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.
ഗോൾഡ് നിറത്തിലുള്ള ധാവണയിൽ പരമ്പരാഗത കേരളീയ ആഭരണങ്ങൾ ധരിച്ചാണ് കീർത്തി എത്തിയത്, കുർത്തയും മുണ്ടും ധരിച്ച് ആണ് ഭർത്താവ് ആന്റണി തട്ടിലും എത്തിയത്. ചടങ്ങിന് പങ്കെടുത്തവരും കേരളത്തനിമയിലാണ് എത്തിയത്. ഡാൻസും ഡിജെയും ഒക്കെയായി മുഴുവൻ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് കീർത്തി പങ്കു വെച്ചിരിക്കുന്നത്.
വിവാഹത്തിന് ശേഷം കീർത്തി മഞ്ഞ ചരടിൽ കോർത്ത താലി മാത്രം ധരിച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഈ ചിത്രങ്ങളിൽ മഞ്ഞ ചരട് ഇല്ല. താലി സ്വർണ ചെയിനിലേക്ക് മാറ്റിയതാവാം എന്നാണ് ആരാധകർ പറയുന്നത്. ഇതേ കുറിച് പല ആരാധകരും കീർത്തിയോട് ചോദിക്കുന്നുന്നുണ്ടേങ്കിലും നടി ഇതിനോട് ഒന്നും പ്രതികരിച്ചിട്ടല്ല.
വിവാഹ ശേഷം ഒരു അഭിമുഖത്തിൽ, എല്ലായിടത്തും താലി ധരിച്ചു പോകുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഞാൻ എല്ലായിടത്തും താലി ധരിച്ച് പോകുന്നത് മംഗൽ സൂത്ര പരിശുദ്ധമായ ഒന്നായത് കൊണ്ടാണ്. ഈ മഞ്ഞ ചരട് മാറ്റുന്നത് ഒരു പ്രത്യേക ദിവസത്തിനുശേഷമാണ്. ഒരു ഗോൾഡ് ചെയിനിലേക്ക് ഈ താലി മാറ്റുന്നത് അത്തരം ഒരു ദിവസത്തിലാണ്.
ഏഴ് ദിവസത്തിനോ പത്ത് ദിവസത്തിനോ ശേഷം ഇത് മാറ്റും. അതിനുവേണ്ടി ഒരു ദിവസം കണ്ടെത്തും. ഞങ്ങൾ ഇതുവരെ അത്തരം ഒരു ദിവസം കണ്ടെത്തിയില്ല. എനിക്ക് തോന്നുന്നു അത് ജനുവരിക്ക് ശേഷം ആണെന്നാണ്. പ്രമോഷൻ സമയത്ത് അത് മാറ്റണമെങ്കിൽ മാറ്റിക്കോളാൻ പലരും എന്നോട് പറഞ്ഞിരുന്നു. എനിക്ക് അത് മാറ്റാൻ തോന്നിയില്ല. ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം എന്നാണ്. അത് വളരെ പരിശുദ്ധമാണ്. അതുപോലെതന്നെ പവർഫുള്ളാണ്.
എത്ര ദിവസം ഈ മഞ്ഞ ചരടിൽ താലി കിടക്കുന്നോ അത്രയും അത് പവർഫുള്ളാണ്. ഗോൾഡൻ ചെയിനിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഇത് നോർമലായ ഒന്നാകും. ചിലർ പറഞ്ഞു വസ്ത്രത്തിനുള്ളിൽ താലി ചരട് സൂക്ഷിക്കൂവെന്ന്. പക്ഷെ താലി ചരട് ധരിച്ച് കാണുമ്പോൾ കാണാൻ ഹോട്ടാണെന്ന് എനിക്ക് തോന്നി. ഞാൻ ഇത് ആഘോഷിക്കുകയാണ് എന്നാണ് കീർത്തി താലി ചരടിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
അതേസമയം, ആദ്യം ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ താലികെട്ട് ചടങ്ങാണ് നടന്നത്. പിന്നീട് വൈകീട്ട് ക്രിസ്ത്യൻ ആചാരപ്രകാരം മോതിരം മാറ്റൽ ചടങ്ങും നടന്നു. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബ്രാഹ്മണ വധുവിന്റെ വേഷമായിരുന്നു കീർത്തിക്ക്. ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി എത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുമെല്ലാം ഗോവയിൽ പോയി വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു
