Connect with us

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” ; കെട്ടുകഥകൾക്കിടയിൽ പിണഞ്ഞുകിടക്കുന്ന നഷ്ടപ്രണയത്തിന്റെ കഥ, പ്രണയം തേടി നോവൽ ഭാഗം 30!

Malayalam

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” ; കെട്ടുകഥകൾക്കിടയിൽ പിണഞ്ഞുകിടക്കുന്ന നഷ്ടപ്രണയത്തിന്റെ കഥ, പ്രണയം തേടി നോവൽ ഭാഗം 30!

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” ; കെട്ടുകഥകൾക്കിടയിൽ പിണഞ്ഞുകിടക്കുന്ന നഷ്ടപ്രണയത്തിന്റെ കഥ, പ്രണയം തേടി നോവൽ ഭാഗം 30!

സനയുടെ പ്രണയം തേടിയുള്ള യാത്ര മുപ്പതാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ യൂട്യൂബ് ചാനെൽ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അറിയിക്കണം.

കഥയിലേക്ക്, “സംഭവിച്ചതിനെ കുറിച്ചെല്ലാം വീണ്ടും ചിന്തിച്ചപ്പോൾ സനയ്ക്ക് പേടിയും കുറ്റബോധവും തോന്നിത്തുടങ്ങി.

“ദത്തൻ സാർ ആരോടും പറയില്ലായിരിക്കും. പറഞ്ഞില്ലെങ്കിലും ഞാൻ ചെയ്തത് തെറ്റുതന്നെയാണ്. ” അങ്ങനെ അവൾ പിന്നെ ഫോൺ എടുക്കില്ല എന്ന് തീരുമാനിച്ചു.

പിന്നെ ദത്തനും വിളിച്ചില്ല…
അടുത്ത ദിവസം തന്നെ സന ആശയെ കാണാൻ പോയി.. എല്ലാം പറഞ്ഞശേഷം അല്പം മടിയോടെ, ആശയ്ക്ക് സാറിനെ ഇഷ്ടമാണ് എന്ന് പറഞ്ഞ കാര്യവും സന പറഞ്ഞു.

“അതും പറഞ്ഞോ ?” ആശ സഹികെട്ടപോലെ ചോദിച്ചു.

“ഞാൻ അടുത്തുള്ളപ്പോൾ മാത്രമേ നീ വിളിക്കു എന്നൊക്കെ ആയിരുന്നല്ലോ നീ പറഞ്ഞിരുന്നത്.. എന്നിട്ട് ഇപ്പോൾ എല്ലാം കണ്ടുപിടിച്ചു കഴിഞ്ഞപ്പോൾ തെറ്റ് മുഴുവൻ എന്റെ ഭാഗത്ത് അല്ലെ?” ആശ ദേഷ്യപ്പെട്ടു.

“അപ്പോളെനിക്ക് രക്ഷപെടാൻ വേറെ വഴിയില്ലായിരുന്നു. എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്തത് എന്ന് സാർ ചോദിച്ചു… അതുകൊണ്ടാണ്.. സന അത് പറഞ്ഞെങ്കിലും ആശ പിണങ്ങിയ മട്ടാണ്.”

“നിനക്ക് വെറുതെ ഒരു തമാശയ്ക്ക് ചെയ്തതാണെന്ന് പറയാമായിരുന്നില്ലേ… ? വെക്കേഷൻ ആയിട്ട് ബോർ അടിച്ചപ്പോൾ ചെയ്തതെന്ന് പറഞ്ഞൂടാരുന്നോ? ആശയുടെ ശബ്ദം ഉയർന്നു… ഒപ്പം കരയാനെന്നോണമുള്ള വാക്കുകളുടെ ഇടർച്ചയും…

സന തെറ്റുകാരിയെ പോലെ നിന്നു, എന്നിട്ട് ,

“ഡി സാറിനോട് അതൊക്കെ പറഞ്ഞു നോക്കിയതാണ്… പക്ഷെ സാർ വീണ്ടും വീണ്ടും ചോദിച്ചു.. പിന്നെ, എനിക്ക് സാറിനോട് എന്തോ അടുപ്പം ഉള്ളപോലെ സാർ സംശയിച്ചു. അതാ പിന്നെ ഞാൻ… സന പറഞ്ഞു നിർത്തി. “

“ശരിക്കും സാറിന് വേറെ ഇഷ്ടമുണ്ടോ? ആശ താഴെയിരുന്നുകൊണ്ട് ചോദിച്ചു.

” എന്നോട് അങ്ങനെ ഇഷ്ടമൊന്നും ഇല്ല… സാർ ചോദിച്ചതാണ്..?”

“നിന്നോടല്ല വേറെ ആരോടെങ്കിലും… “

“ഹാ അതുണ്ട്… ഏതോ ഒരാളുണ്ട്… എന്നെ എന്നെങ്കിലും കൊണ്ട് പോയി കാണിച്ചു തരാം എന്ന് സാർ പറഞ്ഞു.”

“ഓ.. പോയി കാണ്… ശേ നീ എന്നാലും എനിക്ക് ഇഷ്ടമാണെന്നു പറയേണ്ടായിരുന്നു… ഇനി അയാളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും…” ആശയ്ക്ക് സഹിച്ചില്ല.

” അയാളോ ? ഡി സാറാണ്,,, “സന തിരുത്താൻ ശ്രമിച്ചു…

പക്ഷെ ആശയ്ക്ക് ഉണ്ടായ മാനക്കേട് അവൾ എങ്ങനെയൊക്കെയോ പ്രകടിപ്പിക്കുകയായിരുന്നു.

അവസാനം സന തന്നെ ഒരു തീരുമാനത്തിലെത്തി, ” ഒക്കെ… നമ്മൾ ഇനി സാറിനെ വിളിക്കില്ല മിണ്ടില്ല,,, സാർ അയക്കുന്ന മെസ്സേജ് നോക്കുകയും ഇല്ല… അങ്ങനെ ഒരു ആളെ നമുക്ക് അറിയുകയും ഇല്ല… “

ആശയ്ക്കും സമാധാനമായി… അവർ പിന്നെ ദത്തൻ സാറിന്റെ കാര്യം തന്നെ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അതൊരു സമാധാന ചർച്ചയായിരുന്നു…

പിന്നെ സന വീട്ടിലേക്ക് നടന്നു. ആശയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ നിമിഷം മുതൽ അവളുടെ മനസ്സിൽ ദത്തൻ പറഞ്ഞ വാക്കുകളായിരുന്നു.

” മിണ്ടാതിരിക്കാൻ പറ്റുമോ? ഹാ ഫോണിൽ വിളിക്കേണ്ട മിണ്ടണ്ട മെസ്സേജും നോക്കേണ്ട… പക്ഷെ നേരിട്ട് പോയി ബുക്ക് വാങ്ങിക്കാമല്ലോ? ” ഊറിച്ചിരിച്ചുകൊണ്ട് അവൾ വീട്ടിലെത്തി…

എന്നിട്ട് ആട് ജീവിതവും എടുത്ത് ടെറസിൽ തണൽ നോക്കി ഇരുന്നു..

പിന്നെ വായനയിൽ മുഴുകിയ സന നജീബിന്റെ ജീവിതത്തിലൂടെ കടന്നുപോയി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൾ ആ പുസ്തകത്തിന്റെ അവസാന പേജും വായിച്ചു കഴിഞ്ഞു…

“അവസാന പാരഗ്രാഫ് ഒരാവർത്തി കൂടി സന വായിച്ചു, അവളുടെ ഹൃദയം അപ്പോൾ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.

“രാത്രിയോടെ വിമാനമെത്തി, എംബസി ജീവനക്കാർ ബോർഡിങ് പാസ് വിതരണം ചെയ്തു. ഞങ്ങളെ കൂട്ടത്തോടെ വിമാനത്തിലേക്ക് നടത്തി. വിലങ്ങണിഞ്ഞ എൺപത് ആടുകളെ ഒരു മസറയിലേക്ക് ആട്ടിത്തെളിച്ചു കയറ്റുന്നതായിട്ടാണ് എനിക്കപ്പോൾ തോന്നിയത്. അതിൽ ഒരു ആട് ഞാനായിരുന്നു … ആടു ജീവിതം… അവൾ പുസ്തകം മടക്കി കണ്ണുകൾ ഇറുക്കി അടച്ചപ്പോൾ കണ്ണുനീർ ചുണ്ടിലേക്ക് ഓടിവീണു ….

ഇത് ഒക്കെ എങ്ങനെയാണ് സഹിക്കുക… മനുഷ്യരെ ഇങ്ങനെ ഒക്കെ മറ്റൊരു മനുഷ്യൻ ചെയ്യുമോ?

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് “ ബെന്യാമിൻ കുറിച്ച വചങ്ങളിലൂടെ ഒന്നും കൂടി കണ്ണോടിച്ച് സന എഴുന്നേറ്റു..

സനയ്ക്ക് ആ നിമിഷം തന്നെ ദത്തനെ വിളിക്കാൻ തോന്നി… അവൾ ഫോൺ എടുത്തപ്പോൾ ആശയ്ക്ക് കൊടുത്ത വാക്ക് ഓർമ്മ വന്നു. അവൾ ഫോൺ താഴെ വച്ചെങ്കിലും വീണ്ടും ഫോൺ എടുത്തു.

:”വേറെ ഒന്നിനും അല്ലല്ലോ? ബുക്ക് വായിച്ചതിനെ കുറിച്ചല്ലേ… വിളിക്കാം…” അവൾ ദത്തനെ വിളിച്ചു…

“ഹാലോ… സന വിളിക്കുവോ ഇല്ലയോ എന്ന് ഞാൻ ആലോചിച്ചിരിക്കുകയായിരുന്നു…. ദത്തൻ വേഗം തന്നെ ഫോൺ എടുത്തു സംസാരം തുടങ്ങി.

” എന്നിട്ട് വിളിക്കും എന്ന് തോന്നിയോ ഇല്ല എന്ന് തോന്നിയോ?” സന മറുപടിയെന്നോണം ചോദിച്ചു…

” വിളി—–ക്കില്ല എന്ന് തോന്നി….”ദത്തൻ രണ്ടും രണ്ടാക്കിയാണ് അത് ഉച്ചരിച്ചത്.

രണ്ടുപേരും അതിനു ഒരുപോലെ ചിരിച്ചു…

“സത്യം പറയാമല്ലോ.. സാറിനെ ഇനി വിളിക്കരുത് എന്നാണ് ഞങ്ങളുടെ തീരുമാനം… ” സന വലിയ കാര്യമായി തന്നെ പറഞ്ഞു ..

” ഞങ്ങൾ എന്നുപറഞ്ഞാൽ … ദത്തൻ ചോദിച്ചു .

” ഞങ്ങൾ… ഞാനും ആശയും… അത് വേറെ ഒന്നും കൊണ്ടല്ല… സാറിന് ആശയെ സ്നേഹിച്ചാൽ എന്താ… ആശ നല്ല കുട്ടിയല്ലേ… ? സാറിന് വേറെ ഇഷ്ടം ഉണ്ട് എന്ന് കേട്ടതുകൊണ്ടാണ് ആശയ്ക്ക് പിണക്കം..അപ്പോൾ അവൾ എന്നോടും പിണങ്ങാൻ പറഞ്ഞു….”ആശ ദത്തനോട് എല്ലാം പറഞ്ഞു..

“നിങ്ങൾ കൊള്ളാലോ… സന ആശയുടെ നല്ല കൂട്ടുകാരിയാണ് എന്നൊക്കെയാ ഞാൻ കരുതിയത്…. ദത്തൻ പുച്ഛം നടിച്ചാണ് അത് പറഞ്ഞത്.

” ഞങ്ങൾ നല്ല കൂട്ടുകാരാണ്… പിന്നെ ഞാൻ ഇപ്പോൾ വിളിച്ചത് ഇങ്ങനെ സംസാരിക്കാൻ അല്ല.. ആട് ജീവിതം വായിച്ചു. ശരിക്കും കരഞ്ഞു പോയി…അത് പറയാനാണ്…. സന പറഞ്ഞു.

” ആഹ് അത് ആദ്യവായനയിൽ നല്ല തളർത്തും..അല്ലേലും ബെന്യാമിൻ എഴുതുന്ന പുസ്തകങ്ങളൊക്കെ അങ്ങനയാണ്. വായിക്കുമ്പോൾ ഒന്നുകിൽ നമ്മൾ അത്ഭുതപ്പെടും അല്ലെങ്കിൽ കരയും അതുമല്ലങ്കിൽ ഭ്രാന്ത് പിടിച്ചു ഓടി നടക്കും.

ആഹ് അതിനെ കുറിച്ചൊക്കെ പറയാം… അതിനു മുന്നേ സന ആശയെ കാര്യം പറഞ്ഞു മനസിലാക്കിയിരുന്നോ?” ദത്തൻ ചോദിച്ചു.

എന്ത് കാര്യം…? സന എടുത്തുചോദിച്ചു.

തന്നോട് പറഞ്ഞല്ലേ വിട്ടത് ..ഇത് ഒക്കെ വെറും തോന്നലാണ്… ഇതൊന്നും ഇഷ്ടമോ പ്രണയമോ ആവില്ല.. പിന്നെ ആശയുടെ രണ്ട് ചേട്ടന്മാരും എന്റെ നല്ല സുഹൃത്തുക്കളാണ്. അവരുടെ പെങ്ങൾ എനിക്കും പെങ്ങളെപ്പോലെയാണ്… ആശയെ കുറെ ഞാൻ എടുത്തുനടത്തിട്ടുള്ളയാ…. ദത്തൻ പറഞ്ഞു.

സന അതെല്ലാം ശ്രദ്ധിച്ചു കേട്ടു…

” പിന്നെ നിങ്ങൾ രണ്ടാളും ഇനിയും മുന്നോട്ട് പഠിക്കാൻ പോകും .. അപ്പോൾ അവിടെ ഒരുപാട് പേരെ പരിചയപ്പെടും… കൂട്ടുകൂടും ഇഷ്ടങ്ങൾ തോന്നും പ്രണയത്തിലാകും.,.. അത് മിടുക്കനും സാധ്യതുണ്ട്.. വീണ്ടും പുതിയ ബന്ധങ്ങൾ തുടങ്ങും അങ്ങനെ ജീവിതം ഇങ്ങനെ നീണ്ട് നിവർന്നു കിടക്കുകയല്ലേ…. ദത്തൻ പറഞ്ഞു.

സനയ്ക്ക് ആ വാക്കുകളെല്ലാം വലിയ അത്ഭുതമായിരുന്നു. പറയാം സാർ.. ഞാൻ ഉറപ്പായും ആശയെ പറഞ്ഞു മനസിലാക്കാം…

ദത്തൻ ഇത് കേട്ട് ഒന്ന് ചിരിച്ചിട്ട്,… ” ആ ഇനി പറ ആട് ജീവിതത്തിലെ ആട് ആരാണ്? ” ദത്തൻ ചോദിച്ചു.

” നജീബ് തന്നെയാണ് ആട്… നജീബിന്റെ ആട് ജീവിതം… ഇങ്ങനെ ഒക്കെ എവിടെയെങ്കിലും നടക്കുമോ?” സന ചോദിച്ചു…

” സനയ്ക്ക് ഇത് വായിച്ചിട്ട് എന്തുതോന്നി… ” ദത്തൻ ചോദിച്ചു…

“എനിക്ക് കരച്ചിൽ വന്നു…. ”

ഇത് സത്യമാണോ കള്ളമാണോ അത് പറ… ദത്തൻ വീണ്ടും ചോദിച്ചു ..

“എന്തോ ഇങ്ങനെ ഒരു ജീവിതമൊക്കെ എവിടേലും നടക്കുമോ?”

ആ പുസ്തകത്തിന്റെ പുറം ചട്ടയിൽ തന്നെ ബെന്യാമിൻ ഒരുകൂട്ടം എഴുതിവെച്ചിട്ടുണ്ട്….”“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് “ വായിച്ചിരുന്നോ “

സനയ്ക്ക് അത് കേട്ടപ്പോൾ ഞാട്ടലാണ് തോന്നിയത്. അതെ സാർ ഞാൻ പുസ്തകം മടക്കുമ്പോഴും അത് വായിച്ചിരുന്നു…. ശരിക്കും ഇത് യഥാർത്ഥ ജീവിതമാണോ? സന ആ കഥയോട് അത്രമാത്രം അടുത്തു .

” അതെ സന.. ഇത് ഒരാളുടെ യഥാർത്ഥ ജീവിതമാണ്…
നജീബ് ഇന്നലെകളെക്കുറിച്ച് വ്യാകുലപ്പെടുകയോ നാളയെക്കുറിച്ച് ആകാംക്ഷപ്പെടുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇന്നിനെ എങ്ങനെ നേരിടാം എന്നുമാത്രം ചിന്തിച്ചു. മസറയില്‍ ഓരോ ജോലി ചെയ്യുമ്പോഴും നജീബിന്റെ മനസ്സിലേക്ക് സ്വന്തം വീടും, നാടും, ഉമ്മയും ഭാര്യയുമെല്ലാം കടന്നുവന്നു. അവയെല്ലാം ഒരു ഓര്‍മ്മകള്‍ മാത്രമായി മാറുമെന്നായിരുന്നു നജീബിന്റെ ഭയം എന്നാല്‍ മസറയില്‍ നിന്ന് ഒളിച്ചോടിയ നിമിഷം അയാൾക്ക് പ്രതീക്ഷ വന്നു….” അതൊരു ജീവിതമാണ്…ഒരുപക്ഷെ നമുക്ക് ചുറ്റുമുള്ള പ്രവാസികളെല്ലാം ഒരർത്ഥത്തിൽ നജീബ് ആയിരിക്കും….

അങ്ങനെ പുസ്തകങ്ങളിലെ നൂറു നൂറു കാര്യങ്ങൾ ദത്തൻ സനയോട് പങ്കുവച്ചു.

പിന്നെ രാത്രി പരസ്പരം ഗുഡ് നൈറ്റ് മെസേജ് അയക്കൽ പതിവായിരുന്നു… കൂടുതലും പ്രണയത്തിനെ കുറിച്ചാണ് ദത്തൻ എഴുതുന്നത്. അവൾക്കത് വായിക്കാൻ ഏറെ താല്പര്യവുമായിരുന്നു. സന മറുപടി കൊടുക്കാൻ അവളുടെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് ഡയറി വരെ എടുത്തുനോക്കിയിരുന്നു. പക്ഷെ സാർ അയക്കുന്നതുപോലെ മനോഹരമായ ഒരു വാചകങ്ങളും സനയ്ക്ക് കിട്ടിയിരുന്നില്ല.

പതിയെ സന കൂടുതലും ദത്തനോട് അടുപ്പമുള്ളവളായി… ആശയോട് എല്ലാം പറയുമായിരുന്നെങ്കിലും ആശയ്ക്ക് നല്ല അസൂയയായിരുന്നു . അതിനാൽ തന്നെ ദത്തനോടുള്ള പ്രണയം മാറി അതൊരു ദേഷ്യമായി നിഴലിച്ചു. ആശയേയും ദത്തന്റെ സുഹൃത്താക്കാൻ സന നോക്കിയെങ്കിലും അവൾ പരാജയപ്പെട്ടു.

“ഇത് കുഴപ്പമാണ്… സാർ നിന്നെ പ്രണയിക്കുന്നുണ്ട്… നീ നോക്കിക്കോ എന്നെങ്കിലും സാർ നിന്നോട് പ്രണയമാണെന്ന് പറയും… ” ഇത്തരത്തിൽ ആശ എപ്പോഴും പറയുമായിരുന്നു .

എന്നാൽ സനയ്ക്ക് അങ്ങനെ ഒരു പേടിയും തോന്നിയില്ല… സന കാണുന്ന ലോകമല്ല , അതിലും കൂടുതലായി ഈ ഭൂമിയിൽ എന്തൊക്കെയോ ഉണ്ടന്ന് സനയ്ക്ക് മനസിലായി.. എന്നാൽ എന്താണെന്നോ എങ്ങനെ അവിടേക്ക് ചെല്ലുമെന്നോ സനയ്ക്ക് അറിയില്ലായിരുന്നു…

പിന്നെ റിസൾട്ട് വന്നു… എസ് എസ് എൽ സി എന്ന വലിയ കടമ്പ രണ്ടാളും കടന്നു. സനയ്ക്ക് 5 എ പ്ലസ് ഉണ്ടായിരുന്നു. ആശയ്ക്ക് അത്രയ്ക്ക് നല്ല മാർക്ക് ആയിരുന്നില്ല….

റസിയമ്മയും ഉപ്പയും ഒരുപാട് സന്തോഷിച്ചു. കുടുംബത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രനല്ല മാർക്ക് കിട്ടുന്നത്. പക്ഷെ, അതൊന്നും മറ്റാരും ശ്രദ്ധിക്കാൻ നിന്നില്ല. കാരണം സന പഠിച്ചിട്ട് ഒന്നും നേടാനില്ല.. അവൾ ഒരു പെൺകുട്ടിയാണ്. അവൾക്ക് മാർക്ക് വാങ്ങുക മാത്രമേ ഉള്ളു.. അതിൽ കൂടുതൽ ഒന്നുമില്ല.

അതോടിനോപ്പം അവളുടെ ഉപ്പാടെ പെങ്ങൾക്ക് ജയിച്ചതിൻറെ മധുരം കൊടുക്കാൻ പോയപ്പോൾ , ആ അഞ്ചു എ പ്ലസ് കുറവാണ്, അവരുടെ പരിചയത്തിൽ ഉള്ള കുട്ടികളെല്ലാം പത്തിൽ പത്തും വാങ്ങിയിട്ടുണ്ട് എന്നൊക്കെ സനയോട് പറഞ്ഞു . റസിയമ്മ അത് കേട്ടയുടനെ ” മോളുടെ മാർക്ക് ഈ കുടുംബത്തിൽ ആരും വാങ്ങിയിട്ടില്ല… എന്റെ മോൾ മിടുക്കിയാണ് എന്ന് പറഞ്ഞു.

സനയ്ക്ക് അത് മാത്രം മതിയായിരുന്നു… പെറ്റുമ്മയുടെ ചേർത്തുപിടിക്കൽ…

പക്ഷെ ആശയുടെ കാര്യം വലിയ വിഷമത്തിലായി. സനയുടെ കൂടെ നടന്നിട്ടാണ് ആശയുടെ മാർക്ക് കുറഞ്ഞെതെന്ന് ആശയുടെ ‘അമ്മ പറഞ്ഞു… അത് സനയുടെ വീട്ടിൽ വലിയ സംസാരമായി..(തുടരും)

about pranayam thedi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top