Actress
മെഹന്ദി ഫങ്ഷൻ ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി; ആശംസകളുമായി ആരാധകരും
മെഹന്ദി ഫങ്ഷൻ ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി; ആശംസകളുമായി ആരാധകരും
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ചിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നിൽക്കുകയാണ് താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേയ്ക്ക് എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കീർത്തിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ ആണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരാകുന്നത്.
ഗോവയിൽ വച്ചു നടന്ന തമിഴ് – ക്രിസ്ത്യൻ വിവാഹത്തിന് ശേഷം പലപ്പോഴായി നടി വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കു വെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി കീർത്തി പങ്കിട്ടിരിക്കുന്നത് മെഹന്ദി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ്. ക്യൂട്ട് ലുക്കിലാണ് കീർത്തിയും ഭർത്താവ് ആന്റണി തട്ടിലും മെഹന്ദി ആഘോഷത്തിന് എത്തിയത്.
ഇത് എന്നിലെ തമിഴ്‌പൊണ്ണിന് വേണ്ടിയായിരുന്നു അല്ലെങ്കിൽ മനപെൺ എന്നാണ് ചിത്രങ്ങൾക്ക് കീർത്തി നൽകിയ ക്യാപ്ഷൻ. മെഹന്ദി ഫങ്ഷനായി മൾട്ടി കളർ മിഡി ലെങ്ത്ത് ലെഹങ്കയാണ് കീർത്തി ധരിച്ചത്. ഫ്ലവേഴ്സ് വെച്ചുള്ള സിംപിൾ ഹെയർസ്റ്റൈലായിരുന്നു ചെയ്തിരുന്നത്.ആഭരണമായി മനമകൾ എന്ന് തമിഴിൽ എഴുതിയ കമ്മൽ മാത്രമാണ് ധരിച്ചിരുന്നത്. മനമകൾ എന്നാൽ തമിഴിൽ വധു എന്നാണ് അർത്ഥം. കീർത്തിയുടേതിനോട് മാച്ചാകുന്ന ഹെവി വർക്കുള്ള പൈജാമയും കുർത്തയും ജാക്കറ്റുമായിരുന്നു ആന്റണിയുടെ വേഷം.
കീർത്തിയുടെ അമ്മ മേനക അടക്കമുള്ളവർ നടിയുടെ കയ്യിൽ മെഹന്ദി ഇട്ട് കൊടുക്കുന്നതെല്ലാം ചിത്രങ്ങളിൽ കാണാം. കീർത്തിയുടെ വെഡിങ്ങിന് ആറ് ലുക്കുകൾ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. അതിൽ കേരള സ്റ്റൈൽ ഒഴിച്ച് ബാക്കി അഞ്ചും ചെയ്തത് ഉത്തരേന്ത്യയിൽ നിന്നുള്ള ഡിസൈനർമാരായിരുന്നു. തമിഴ് പൊണ്ണ് ലുക്കിലുള്ള കീർത്തിയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. അസ്സൽ തമിഴ് പൊണ്ണ് കീർത്തിയാണെന്നാണ് കമന്റുകൾ.
എന്നാൽ കീർത്തിയ്ക്കെതിരെ കടുത്ത വിമർശനവും വരുന്നുണ്ട്. ഇതുവരെ പങ്കു വെച്ച ചിത്രങ്ങളിൽ ഒന്നും ആന്റണിയുടെ മാതാപിതാക്കളിടെയോ ബന്ധുക്കളുടെയോ ചിത്രങ്ങൾ ഇല്ല എന്ന് ചൂണ്ടിക്കട്ടിയാണ് പലരും വിമർശനം ഉന്നയിക്കുന്നത്. ആന്റണിയുടെ വീട്ടുകാരോട് ഇത്രയും അവഗണന വേണോ.. അവരെയും പരിചയപ്പെടുത്തു എന്ന് തുടങ്ങി നിരവധി പേര് ആണ് കമന്റ് ചെയ്തിരിക്കുന്നത്.
നേരത്തെ മലയാളി സ്‌റ്റൈലിൽ നടന്ന വിവാഹ പാർട്ടിയുടെ ചിത്രങ്ങളുമായി കീർത്തി സുരേഷ് വന്നിരുന്നു. ഞങ്ങളിലെ നാടൻ മലയാളികളെ പുറത്തെടുത്തപ്പോൾ എന്ന് പറഞ്ഞാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചിരുന്നത്.ഗോൾഡ് നിറത്തിലുള്ള ധാവണയിൽ കേരളീയ ട്രഡീഷണൽ ആഭരണങ്ങൾ ധരിച്ചാണ് കീർത്തി എത്തിയത്, കുർത്തയും മുണ്ടും ധരിച്ച് ആണ് ഭർത്താവ് ആന്റണി തട്ടിലും എത്തിയത്. ചടങ്ങിന് പങ്കെടുത്തവരുടെ വേഷവും കേരളീയമായിരുന്നു.
നേരത്തെ ഭർത്താവിന്റെ ഒരു ചിത്രം പോലും എവിടെയും പങ്കിട്ടിട്ടില്ലായിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങൾ ആണ് താരത്തിനെതിരെ നടന്നതും. മാർക്കറ്റിങ് തന്ത്രം എന്നു പോലും പലരും വിമർശിച്ചിരുന്നു. എന്നാൽ തന്റെ ഭർത്താവിന്റെ പ്രൈവസി മാനിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായി കാണുന്ന ആളാണ് കീർത്തിയെന്ന് നടിയുടെ വാക്കുകളിൽ നിന്നും തന്നെ വ്യക്തവുമാണ്.
കീർത്തിയുടെ ഏറ്റവും ഒടുവിലത്തെ അഭിമുഖത്തിൽ ഇക്കാര്യം വളരെ വ്യക്തമായി തന്നെ നടി പറയുന്നുണ്ട്. ആളത്ര നാണക്കാരൻ ഒന്നുമല്ല, നേരിട്ട് മീഡിയാസിന് മുൻപിൽ വരുന്നില്ലെന്ന് മാത്രം എന്നാണ് കീർത്തി പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ സ്വഭാവം എനിക്ക് അറിയുന്നതുകൊണ്ടുതന്നെ ആണ് ഞാൻ നിർബന്ധിക്കാത്തതും. ഞാൻ നിർബന്ധിച്ച് അദ്ദേഹത്തെ മീഡിയയ്ക്ക് മുൻപിൽ എത്തിക്കില്ല.
എനിക്ക് മീഡിയാസ് ഒരു ശീലമാണ് എന്നാൽ അദ്ദേഹം അങ്ങനെ ഉള്ള ഒരാൾ അല്ല. ഞാൻ ആ പ്രൈവസിയെ മാനിക്കുന്നു എന്നാണ് കീർത്തി സുരേഷ് പറയുന്നത്. അതേസമയം വിവാഹശേഷം തനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നും കീർത്തി പറയുന്നു. പതിനഞ്ചു വര്ഷത്തേ ബന്ധം ആയതുകൊണ്ടുതന്നെ തമ്മിൽ അത്രയും പരസ്പരം മനസിലാക്കാക്കിയിരുന്നു.
മാത്രമല്ല, ഏറെക്കാലം ഡേറ്റിങ്ങും പിന്നെ ലിവ് ഇൻ റിലേഷനും ആകയാൽ ആന്റണിയെ നന്നായി അറിയാം. എന്നെ അദ്ദേഹത്തിനും നന്നായി അറിയാം. താൻ എത്ര ദേഷ്യപ്പെടും എന്നും ദേഷ്യപ്പെട്ടാൽ എന്താണ് ചെയ്യാൻ പോകുന്നതെന്നും അദ്ദേഹത്തിന് അറിയുന്നത് കൊണ്ടുതന്നെ എനിക്ക് ഒപ്പം നിൽക്കുന്ന ആളാണ്. എന്റെ ജീവിതം വിവാഹ ശേഷം ഒന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എല്ലാം പഴയതുപോലെ എന്നാണ് കീർത്തി പറയുന്നത്.
