Malayalam
ഞാൻ കാരണം ഒരു സെറ്റ് സ്തംബിച്ചു. പിന്നെ ഓരോരുത്തരായി വന്ന് നമ്മളോട് സംസാരിക്കും, ദിലീപേട്ടൻ ചെയ്തത്; നവ്യ നായർ
ഞാൻ കാരണം ഒരു സെറ്റ് സ്തംബിച്ചു. പിന്നെ ഓരോരുത്തരായി വന്ന് നമ്മളോട് സംസാരിക്കും, ദിലീപേട്ടൻ ചെയ്തത്; നവ്യ നായർ
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. പ്രേക്ഷകർക്ക് ഇന്നും അതിലെ കഥാപാത്രമായ ബാലാമണിയാണ് നവ്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സംസാരിക്കവെ നവ്യ നായർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദിലീപേട്ടന്റെ സ്ഥിരം പരിപാടിയുണ്ട്. സ്ഥിരമായി ഊമയായി അഭിനയിക്കുന്ന ഒരാളുണ്ട്. നന്നായി അഭിനയികകാൻ അറിയും. ദിലീപേട്ടൻ തന്നെ നമ്മളോട് വന്ന് വയ്യാത്തത് ആണ് എന്നൊക്കെ പറയും. അത് കഴിഞ്ഞ് നമ്മളും അയാളും തമ്മിൽ എന്തെങ്കിലും തരത്തിൽ തർക്കമോ കണക്ട് ചെയ്യുന്ന എന്തെങ്കിലുമോ വരും.
നമ്മളെ ഇറിറ്റേറ്റ് ചെയ്യിക്കുന്ന രീതിയിൽ എന്തെങ്കിലും പുള്ളിയെക്കൊണ്ട് ചെയ്യിപ്പിക്കും. താൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നോ മറ്റോ അർത്ഥം വരുന്ന എക്‌സ്പ്രഷൻ നമ്മൾ ഇടും. ഉടനെ ദിലീപേട്ടൻ വരികയും അയാളെ അടിക്കാൻ പോവുകയും ചെയ്യും. എനിക്ക് വേണ്ടി ദിലീപേട്ടൻ ഒരു കാര്യവുമില്ലാതെ, മിണ്ടാൻ പറ്റാത്ത ഒരാളെ തല്ലാൻ പോയി. നമ്മൾ നോക്കുമ്പോൾ അവർ ഭയങ്കര തല്ലാണ്. കമത്തിയിട്ട്, കുനിച്ചിട്ട് തല്ലി. നാല് ഭാഗത്തു നിന്നും ആളുകൾ പിടിച്ചാണ് ഇവരെ മാറ്റുന്നത്.
ഞാൻ എന്താണ് ഇപ്പോൾ സംഭവിച്ചതെന്ന് മനസിലാകാതെ നിൽക്കുകയാണ്. ഒന്നാമത്തേത് ആദ്യത്തെ സിനിമയാണ്. നമ്മൾ മിണ്ടാതെ അച്ഛന്റേയും അമ്മയുടേയും അടുത്ത് പോയിരിക്കും. പിന്നെ ലൊക്കേഷനിൽ ശ്മശാന മൂകതയാണ്. ആരും മിണ്ടില്ല. അതോടെ നമുക്ക് തന്നെ നമ്മൾ എന്തോ തെറ്റ് ചെയ്തുവെന്ന തോന്നലുണ്ടാകും.
അയാൾ സൈഡിൽ മാറിയിരുന്ന് കണ്ണുനീരൊക്കെ തുടയ്ക്കുന്നുണ്ടാകും. മറുവശത്ത് ദിലീപേട്ടൻ ഇതേപ്പറ്റി സംസാരിക്കുന്നുണ്ടാകും. ധനുവിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല, ഒരു കാര്യവുമില്ലാതെ അവൻ ചൊറിയാൻ പോയിട്ടാണ്! എല്ലാവരും സംസാരിക്കുന്നത് നമ്മളെപ്പറ്റിയാണ്. നമ്മൾ പേടിച്ച് മിണ്ടാതെ നിൽക്കുകയാണ്. ഞാൻ കാരണം ഒരു സെറ്റ് സ്തംബിച്ചു. പിന്നെ ഓരോരുത്തരായി വന്ന് നമ്മളോട് സംസാരിക്കും. അയാൾ യൂണിറ്റിലെ പണിയൊന്നും ചെയ്യാതെ മാറിയിരിക്കുകയാണ്.
ദിലീപേട്ടന്റെ മുഖത്ത് ഗൗരവ്വം. രാവിലെ പതിനൊന്ന് മണിയ്ക്ക് തുടങ്ങിയതാണ്. വൈകുന്നേരം വേണുവങ്കിൾ വന്നു. നമ്മൾ ലൊക്കേഷനിൽ പ്രശ്‌നങ്ങളുണ്ടാക്കരുത്, സിനിമയിൽ പല തരത്തിലുള്ള ആളുകളുണ്ടാകും എന്നൊക്കെ പറഞ്ഞു. പിന്നെ ഉപദേശമാണ്. ഇന്നസെന്റ് അങ്കിൾ വന്ന് ഉപദേശിച്ചു. ജീവിതത്തിൽ ഞാൻ ഒരിക്കലും അവിശ്വസിക്കാത്ത സിബി അങ്കിൾ വരെ വന്ന് ഉപദേശിച്ചു. അവസാനം ഞാൻ കരഞ്ഞു തുടങ്ങി.
ഞാൻ ഒന്നും ചെയ്തിട്ടില്ല, ദിലീപേട്ടൻ പോയി ചെയ്തതാണെന്ന് പറഞ്ഞു. ഉടനെ ഇത് കേട്ട് ദിലീപേട്ടൻ എവിടെ നിന്നോ എന്ന പോലെ വന്നു. എന്റെ ഭാഗത്താണോ ധനു ഇപ്പോൾ തെറ്റ്? ഞാൻ അയാളോട് മാപ്പ് പറയണമോ? എന്നായി ദിലീപേട്ടൻ. അങ്ങനെ അത് വളർത്തി വലുതാക്കി. അതോടെ വീണ്ടും നിശബ്ദതയായി. ആകെ ഡൾ ആയിട്ടാണ് പിന്നെ അഭിനയിക്കുന്നത്.
കുറച്ച് കഴിഞ്ഞപ്പോൾ ആ ചേട്ടൻ മുന്നിലൂടെ ആ ടിൽറ്റ് ഡൗൺ ചെയ്‌തേ, അങ്ങോട്ടല്ല താഴോട്ട് എന്നൊക്കെ പറഞ്ഞ് നടക്കുന്നു. അത് കണ്ടതും ഇയാളല്ലേ അത് എന്ന് ഞാൻ അമ്പരന്നു. ആകെ കൺഫ്യൂഷൻ. പത്ത് മിനുറ്റ് കഴിഞ്ഞ് അയാൾ വീണ്ടും മുന്നിലൂടെ കടന്നു പോകും. ട്രോളി ഇട് ട്രോളി ഇട് എന്നൊക്കെ പറയും. അവസാനം ഇവരെല്ലാം കൂടെ വന്ന് പറ്റിച്ചേ എന്ന് പറഞ്ഞു. ഞാൻ പൊട്ടിക്കരഞ്ഞു പോയി എന്നും നവ്യ നായർ പറയുന്നു.
