Connect with us

നിങ്ങൾ അറിയാതെ മുഖ ചർമ്മത്തെ നശിപ്പിക്കുന്ന നിങ്ങളുടെ ഏഴ് ശീലങ്ങൾ .

Health

നിങ്ങൾ അറിയാതെ മുഖ ചർമ്മത്തെ നശിപ്പിക്കുന്ന നിങ്ങളുടെ ഏഴ് ശീലങ്ങൾ .

നിങ്ങൾ അറിയാതെ മുഖ ചർമ്മത്തെ നശിപ്പിക്കുന്ന നിങ്ങളുടെ ഏഴ് ശീലങ്ങൾ .

നിങ്ങൾ അറിയാതെ മുഖ ചർമ്മത്തെ നശിപ്പിക്കുന്ന നിങ്ങളുടെ ഏഴ് ശീലങ്ങൾ.

പല തരത്തിലുള്ള മരുന്നുകൾ പരീക്ഷിക്കുന്നത്‌ ആളുകളുടെ ഒരു ശീലമാണ്‌. ഇത്‌ മിക്കപ്പോഴും ഒരു ഡോകടറെപ്പോലും കൺസൾട്‌ ചെയ്യാതെയുമായിരിക്കും. ഓരോ വ്യക്തിയുടെയും ചർമ്മം മറ്റൊരാളിൽ നിന്ന്‌ വ്യത്യസ്തമാണ്‌. ഓരോരുത്തരുടെയും ചർമ്മത്തിന്‌ അനുസരിച്ചുള്ള ചികിൽസയും മരുന്നുകളുമാണ്‌ അവർക്ക്‌ നൽകേണ്ടത്‌.

എന്നാൽ പൊതുവായിക്കാണുന്ന ഒരു ശീലം കുടുംബത്തിനകത്ത്‌ ഒരാൾക്ക്‌ അസുഖം വരും. അയാൾ ഡോക്ടറെ സമീപിക്കുകയും ചികിൽസിക്കുകയും ചെയ്യും. ഇവരുടെ തന്നെ കുടുംബത്തിൽപ്പെട്ട മറ്റാർക്കെങ്കിലും ഇതേ അസുഖം വന്നാൽ ഡോക്ടറെ കൺസൾട്ട്‌ ചെയ്യാതിരിക്കുകയും പകരം ആദ്യം രോഗം വന്നയാളുടെ മരുന്നുകളെടുത്തു പരീക്ഷിക്കുകയാണ്‌ ചെയ്യുക. ഇത്തരം പ്രവൃത്തികൾ ചർമ്മത്തെ നശിപ്പിക്കും.

ബ്രാൻഡഡ്‌ പ്രോഡക്ടുകളിൽ അമിത വിശ്വാസം വച്ചു പുലർത്തുകയും പരസ്യങ്ങളിലെ വാഗ്ദാനങ്ങളിൽ വീണു പോകുകയും ചെയ്യുന്നവരാണ്‌ മിക്ക ആളുകളും. ഒരാഴ്ച്ച കൊണ്ട്‌ മുഖക്കുരു ഇല്ലാതാക്കുമെന്നുള്ള പരസ്യ ചിത്രങ്ങൾ കണ്ട്‌ പ്രോഡക്റ്റുകൾ വാങ്ങിക്കും. പിന്നീട്‌ മുഖം മുഴുക്കെ ക്രീമും തേച്ച്‌ കാത്തിരിക്കും. ആ മിറാക്കിൾ സംഭവിക്കാൻ. ഇത്‌ ചർമ്മത്തിനു ദോഷം ചെയ്യും.

ചില ക്രീമുകൾ നമ്മുടെ സ്കിന്നുമായി ചേരാത്തവയായിരിക്കും. ആദ്യം കുറച്ച്‌ ക്രീം എടുത്ത്‌ കയ്യുടെ പുറംഭാഗത്ത്‌ തേച്ച്‌ പരീക്ഷിച്ചതിനു ശേഷം കുഴപ്പമില്ലെങ്കിൽ മാത്രം മുഖത്തു തേക്കാം. വെളുക്കാൻ വേണ്ടി ചെയ്യുന്ന സ്ക്രബിംഗ്‌ അധികമായാലും പ്രശ്നമാണ്‌. വെളുക്കുന്നതിനു പകരം ഇത്‌ മുഖത്തെ കറുപ്പിക്കും.

മുഖത്തെ സുഷിരങ്ങൾ തുറക്കാൻ ആവി പിടിക്കുന്നത്‌ നല്ലതാണ്‌. എന്നാൽ ഒരു നിശ്ചിത ചൂടിൽ മാത്രമേ ആവി പിടിക്കാൻ പാടുള്ളു. അധിക ചൂടിൽ ആവി പിടിക്കുന്നത്‌ മുഖം പൊള്ളാനും വരണ്ട പോലെയാകാനും ഇടവരുത്തും. ചൂട്‌ കൂടിയ വെള്ളത്തിൽ മുഖം കഴുകുന്നത്‌ മുഖചർമ്മത്തെ ദോഷകരമായി ബാധിക്കും. മുഖത്തെ എണ്ണമയത്തെ അത്‌ ഇല്ലാതാക്കും.

മുഖത്ത്‌ അമിത രോമം മിക്ക സ്ത്രീകളുടെയും പ്രശ്നമാണ്‌. വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്‌ മുഖം വാക്സ്‌ ചെയ്യുന്നത്‌ ചർമ്മത്തിൽ പെട്ടന്ന്‌ ചുളിവുകൾ വീഴാൻ കാരണമാകുമെന്നാണ്‌. മുഖരോമം അമിതമായുണ്ടെങ്കിൽ ബ്ലീച്ച്‌ ചെയ്യുന്നതും ലേസർ ഹെയർ റിമൂവൽ ട്രീറ്റ്മെന്റുമാണ്‌ നല്ലത്‌. വാക്സ്‌ ചെയ്യുന്നത്‌ മുഖത്ത്‌ മുറിവുണ്ടാകാനും തുടർന്ന്‌ രോഗസംക്രമണമുണ്ടാകാനും കാരണമാകും.

മുഖം ഷേവ്‌ ചെയ്യുന്ന സ്ത്രീകൾ പിന്നീട്‌ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടിവരും. കാരണം ഷേവ്‌ ചെയ്യുന്ന മുഖത്ത്‌ പിന്നീട്‌ രോമം കൂടുതലായി വരാൻ തുടങ്ങും. ലേസർ ഹെയർ റിമൂവൽ ട്രീറ്റ്മെന്റാണ്‌ ഏറ്റവും നല്ല പരിഹാരം. ഇത്‌ മുഖത്തെ രോമത്തെ എടുത്തുകളയില്ല.

മറിച്ച്‌ അതിന്റെ വളർച്ചയെ നിയന്ത്രിക്കും. മുഖരോമം നിങ്ങളുടെ ചർമ്മത്തിന്റെ നിറവുമായി യോചിക്കുന്നതാണെങ്കിൽ ലേസർ ഹെയർ റിമൂവൽ ട്രീറ്റ്മെന്റിന്റെ ആവശ്യമില്ല.

More in Health

Trending

Recent

To Top