പ്രശസ്തിയ്ക്ക് പിന്നാലെ കട ബാധ്യത; ഒരൊറ്റ പിഴവിൽ എല്ലാം നശിച്ചു; സംഭവിച്ചത് ഇതായിരുന്നു; ചങ്ക്പൊട്ടി രംഭ!!
By
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളില്‍ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ ഗ്ലാമറസായി അഭിനയിക്കാന്‍ തയ്യാറായ രംഭ നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി. മീന, റോജ, സൗന്ദര്യ തുടങ്ങിയ നടിമാരെല്ലാം കരിയറില്‍ തിളങ്ങി നിന്ന കാലഘട്ടമായിരുന്നു അത്. മലയാള ചിത്രം സര്‍ഗത്തിലാണ് രംഭ ആദ്യമായി അഭിനയിക്കുന്നത്. വലിയ മേക്കോവറാണ് തുടര്‍ന്നുള്ള സിനിമകളില്‍ രംഭയ്ക്ക് വന്നത്.
അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍സ്റ്റാറുകളുടെ നായികയായെത്താന്‍ രംഭയ്ക്ക് കഴിഞ്ഞു. രജിനികാന്ത്, കമല്‍ ഹാസന്‍ സല്‍മാന്‍ ഖാന്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. ഇന്നും രംഭയെ മറക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് രംഭയിപ്പോൾ.
കരിയറിൽ പേരും പ്രശസ്തിയും ലഭിച്ചെങ്കിലും പ്രതിസന്ധികളും രംഭയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇതിലൊന്ന് സാമ്പത്തിക പ്രതിസന്ധിയായിരുന്നു. ത്രീ റോസസ് എന്ന സിനിമ നിർമ്മിച്ചതോടെയാണ് രംഭയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ വന്നത്. രംഭ, ലൈല, ജ്യോതിക എന്നിവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്. രംഭയും സഹോദരനും കൂടിയാണ് ഈ സിനിമ നിർമ്മിച്ചത്. ത്രീ റോസസ് പക്ഷെ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
ഇതോടെ രംഭയ്ക്ക് കട ബാധ്യതകൾ വന്നു. സ്ഥിതി വഷളാകും മുമ്പ് ചെന്നെെയിലെ തന്റെയൊരു വീട് വിറ്റ് രംഭ കടം വീട്ടി. അന്ന് ചെക്ക് ബൗൺസ് കേസ് വരെ രംഭയ്ക്കെതിരെ വന്നിരുന്നു. ത്രീ റോസസിന്റെ പരാജയമുണ്ടാക്കിയ പ്രശ്നങ്ങൾക്കിടെ തമിഴ് സിനിമാ രംഗത്ത് നിന്നും ചെറിയൊരു ഇടവേളയും രംഭയ്ക്കെടുക്കേണ്ടി വന്നു.
ത്രീ റോസസിന് ശേഷം പഴയ പോലെ ഹിറ്റ് സിനിമകൾ തമിഴിൽ നിന്നും രംഭയ്ക്ക് ലഭിച്ചിട്ടില്ല. അതേസമയം 2003 ന് ശേഷം മലയാളത്തിൽ രംഭ കൂടുതൽ സജീവമായി. ക്രോണിക് ബാച്ചിലർ, കൊച്ചിരാജാവ്, പായും പുലി, മയിലാട്ടം തുടങ്ങിയ മലയാള സിനിമകളിൽ രംഭ അഭിനയിക്കുന്നത് ഇക്കാലഘട്ടത്തിലാണ്.
2010 ലാണ് രംഭ വിവാഹിതയാകുന്നത്. ശ്രീലങ്കക്കാരനായ ഇന്ദ്രകുമാർ പത്മനാഥനാണ് രംഭയുടെ ഭർത്താവ്. കാനഡയിൽ ബിസിനസുകാരനാണ് ഇദ്ദേഹം. അടുത്തിടെ നൽകിയ അഭിമുഖത്തിൽ കുടുംബ ജീവിതത്തെക്കുറിച്ച് രംഭ സംസാരിച്ചിരുന്നു. കുടുംബ ജീവിതമാണ് താനെന്നും ആഗ്രഹിച്ചതെന്ന് രംഭ പറഞ്ഞു.
സിനിമാ രംഗത്തേക്ക് പേരിന് തിരിച്ച് വരാൻ താൽപര്യമില്ലെന്നും നടി വ്യക്തമാക്കി. വിവാഹത്തിന് ശേഷം ചില ഷോകൾ ചെയ്തെങ്കിലും കുട്ടികളുള്ളതിനാൽ അത് മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടായി. കുട്ടികൾക്ക് ഏഴ് വയസ് വരെ മാതാപിതാക്കളുടെ സാമീപ്യം ആവശ്യമാണ്. മക്കളെ ഈ പ്രായത്തിലേക്ക് പിന്നീട് തനിക്ക് തിരിച്ച് കിട്ടില്ലെന്നും രംഭ അഭിമുഖത്തിൽ പറഞ്ഞു.
ജോലി ചെയ്യണമെങ്കിൽ ചെയ്യാം, കുട്ടികളെ നോക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കാമെന്ന് ഭർത്താവ് പറഞ്ഞതാണ്. പക്ഷെ താനതിന് തയ്യാറായില്ലെന്നും രംഭ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്റെ ബിസിനസ് വിപുലീകരിച്ച് ഇന്ത്യയിലും തുടങ്ങുന്നതിന്റെ ഭാഗമായി, അതിലൊരു പങ്കാളിയായി രംഭയും സജീവമായി നില്‍ക്കുന്നു. അതിന്റെ ഭാഗമായി ഇപ്പോള്‍ ഇന്ത്യയിലാണ് താരം.
മൂത്ത മകള്‍ക്കൊപ്പമുള്ള ചിത്രങ്ങൾ രംഭ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കണ്ണെടുക്കാന്‍ തോന്നാത്ത വിദം മനോഹരമായിരുന്നു ചിത്രങ്ങള്‍. ‘എന്റെ മാലാഖ’ എന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. ശരിക്കും മാലാഖയെ പോലെ തന്നെയുണ്ട്, അമ്മയുടെ അതേ സൗന്ദര്യം, ക്യൂട്ട് എന്നിങ്ങനെയായിരുന്നു കമന്റുകൾ. രംഭയുടെയും ഇന്ദ്രകുമാറിന്റെയും മൂന്ന് മക്കളില്‍ മൂത്തവള്‍ക്കൊപ്പമുള്ള ചിത്രമാണ് രംഭ പങ്കുവച്ചിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളും, ഒരു ആണ്‍കുട്ടിയുമാണ് രംഭയ്ക്കും ഇന്ദ്രനും ഉള്ളത്.
വിവാഹത്തോടെ പൂര്‍ണമായും അഭിനയത്തില്‍ നിന്ന് മാറി നിന്ന നടി, ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ശ്രീലങ്കയിലായിരുന്നു താമസം. ഇപ്പോഴാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഇടയ്ക്ക് വിവാഹ മോചന ഗോസിപ്പുകള്‍ എല്ലാം ശക്തമായി പ്രചരിരിച്ചിരുന്നുവെങ്കിലും, അതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമാണ്, ഞങ്ങളിപ്പോഴും പ്രണയിച്ച് സന്തോഷത്തോടെ ജീവിയ്ക്കുകയാണ് എന്ന് രംഭയും ഇന്ദ്രനും പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം കുടുംബത്തിനും, മക്കള്‍ക്കും വേണ്ടി ജീവിക്കുക എന്നത് എന്റെ തീരുമാനമായിരുന്നു. അതെല്ലാം ഞാന്‍ ആസ്വദിക്കുകയായിരുന്നു.
ഭക്ഷണം പാകം ചെയ്യുന്നതും, മക്കളെ നോക്കുന്നതും ഒക്കെ ഒരു ടാസ്‌ക് ആണെങ്കിലും അതെല്ലാം ഞാന്‍ പരമാവധി ആസ്വദിച്ചു എന്നാണ് രംഭ പറഞ്ഞത്. പോയ ജന്മത്തില്‍ ചെയ്ത പുണ്യമാണ്, ഈ ജന്മത്തില്‍ തനിക്ക് ഇന്ദ്രനെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടിയത് എന്നും രംഭ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിക്ക് എല്ലാം ഈസിയായും, സ്മൂത്തായും ചെയ്യാന്‍ ഇന്ദ്രന്‍ സഹായിക്കും. എല്ലാത്തിനും പിന്തുണയാണ് എന്നും രംഭ പറഞ്ഞിരുന്നു.