Connect with us

രണ്ട് കുഞ്ഞ് കൈകളും കാലുകളും കൂടി, ഇപ്പോൾ ഞങ്ങളുടെ കുടുംബം പൂർണ്ണമായി; കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെടുത്തി ലക്ഷ്മി; വൈറലായി വീഡിയോ!!!

Malayalam

രണ്ട് കുഞ്ഞ് കൈകളും കാലുകളും കൂടി, ഇപ്പോൾ ഞങ്ങളുടെ കുടുംബം പൂർണ്ണമായി; കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെടുത്തി ലക്ഷ്മി; വൈറലായി വീഡിയോ!!!

രണ്ട് കുഞ്ഞ് കൈകളും കാലുകളും കൂടി, ഇപ്പോൾ ഞങ്ങളുടെ കുടുംബം പൂർണ്ണമായി; കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെടുത്തി ലക്ഷ്മി; വൈറലായി വീഡിയോ!!!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി പ്രമോദ്. പരസ്പരം പരമ്പരയിലൂടെ എത്തി മിനി സ്‌ക്രീനിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ലക്ഷ്മി. വില്ലത്തരമുള്‍പ്പടെ എല്ലാതരം കഥാപാത്രങ്ങളും വഴങ്ങുമെന്ന് താരം തെളിയിച്ചിരുന്നു. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതൽ വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു.

എന്നാലിപ്പോൾ തന്റെ കുടുംബത്തിലേക്ക് ഒരാൾ കൂടിയെത്തിയ സന്തോഷത്തിലാണ് ലക്ഷ്മി. അഭിനയത്തിൽ വീണ്ടും സജീവം ആകുന്നതിന്റെ ഇടയിലായിരുന്നു താൻ വീണ്ടും അമ്മയാകാൻ പോകുന്നുവെന്ന് ലക്ഷ്മി അറിയിച്ചത്. ഇടവേള അവസാനിപ്പിച്ചുകൊണ്ട് സുഖമോ ദേവി പരമ്പരയിലൂടെ അഭിനയത്തിലേക്ക് ലക്ഷ്മി മടങ്ങി എത്തിയിരുന്നു.

ഇതിനിടയിലാണ് വീണ്ടും ഗർഭിണി ആയത്. കഴിഞ്ഞ ദിവസമായിരുന്നു ലക്ഷ്മി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷവാർത്ത പങ്കുവെച്ചത്. ലേബർ റൂമിലേക്ക് പോകുന്നതിനു തൊട്ട് മുൻപേ വരെയുള്ള അപ്‌ഡേഷൻസും ലക്ഷ്മി പങ്കിട്ടിരുന്നു.

ഇപ്പോഴിതാ കുഞ്ഞിനൊപ്പം ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. ‘ഞങ്ങളുടെ സ്പെഷ്യൽ ദിവസം ഓർമ്മിക്കാൻ ഒരു റീൽ. രണ്ട് കുഞ്ഞ് കൈകളും കാലുകളും കൂടി, ഇപ്പോൾ ഞങ്ങളുടെ കുടുംബം പൂർണ്ണമായി. ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം’ എന്നാണ് കുഞ്ഞിനെ പരിചയപ്പെടുത്തിയ വീഡിയോയിൽ താരം കുറിച്ചത്.

പ്രസവത്തിന് മുമ്പ് ഉള്ള ചിത്രങ്ങൾ കൂടെ ചേർത്താണ് താരത്തിൻറെ പോസ്റ്റ്. മൂത്ത മകളോട് ആൺകുഞ്ഞാണ് എന്ന് പറയുമ്പോഴുള്ള സന്തോഷവും കാണാം. സ്‌കൂൾ കാലഘട്ടം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. അതേസമയം, കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകൾ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തുന്നത്. അതിനു മുൻപുതന്നെ നർത്തകിയായും അവതാരകയായും ഡബ്ബിങ് ആർട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു.

More in Malayalam

Trending