Health
ഒരു വര്‍ഷത്തിന് ശേഷം മധുരം നുണഞ്ഞു; നോ ഷുഗര്‍ ഡയറ്റിന് പിന്നാലെ മധുരം കഴിച്ച സന്തോഷം പങ്കുവെച്ച് നടന്‍ കാര്‍ത്തിക് ആര്യന്‍
ഒരു വര്‍ഷത്തിന് ശേഷം മധുരം നുണഞ്ഞു; നോ ഷുഗര്‍ ഡയറ്റിന് പിന്നാലെ മധുരം കഴിച്ച സന്തോഷം പങ്കുവെച്ച് നടന്‍ കാര്‍ത്തിക് ആര്യന്‍
നീണ്ട ഒരു വര്‍ഷത്തെ നോ ഷുഗര്‍ ഡയറ്റിന് ശേഷം വീണ്ടും മധുരം കഴിച്ച സന്തോഷം പങ്കുവെച്ച് നടന്‍ കാര്‍ത്തിക് ആര്യന്‍. ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ദിവസം സംവിധായകന്‍ കബിര്‍ ഖാന്‍ കാര്‍ത്തിക്കിന് മധുരം നല്‍കികൊണ്ടായിരുന്നു സന്തോഷം പങ്കിട്ടത്. രാസ്മലായ് വിജയം രുചിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക് വിഡിയോ പങ്കുവെച്ചത്.
‘ഒരു വര്‍ഷത്തിന് ശേഷം മധുരം നുണഞ്ഞു… ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്കും എട്ട് മാസത്തെ ചിത്രീകരണത്തിനും ഒടുവില്‍ ചന്തുചാമ്പ്യന്‍ യാത്ര പൂര്‍ത്തിയാകുന്നു. അത് ഒരിക്കലും ഈ രസ്മലൈയേക്കാള്‍ മധുരമുള്ളതായിരുന്നില്ലെന്ന കുറിപ്പോടെയാണ് കാര്‍ത്തിക് വിഡിയോ പങ്കുവെച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കാര്‍ത്തിക് നോ ഷുഗര്‍ ഡയറ്റ് ആണ് പിന്തുടരുന്നത്. പഞ്ചസാര ഒഴിവാക്കിയുള്ള നിങ്ങളുടെ ഡയറ്റ് ശരീരത്തില്‍ പെട്ടന്ന് തന്നെ മാറ്റമുണ്ടാക്കുമെന്ന് അഹമ്മദാബാദിലെ സൈഡസ് ഹോസ്പിറ്റല്‍സിലെ ചീഫ് ഡയറ്റീഷ്യന്‍ ശ്രുതി കെ ഭരദ്വാജ് പറയുന്നു. തുടക്കത്തില്‍ ഡയറ്റ് കുറച്ച് പ്രയാസമാണെങ്കിലും കാലക്രമേണ മെറ്റബോളിസം മെച്ചപ്പെടുമെന്നും ശ്രുതി കെ ഭരദ്വാജ് പറഞ്ഞു.
പൊണ്ണത്തടിയും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും കുറയ്ക്കുന്നു. മുഖക്കുരു കുറയുകയും ശരീരം ഫിറ്റായിരിക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നോ ഷുഗര്‍ ഡയറ്റ് ഗുണം ചെയ്യും.
പഞ്ചസാര കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിലൂടെയും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കും. ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ 16 കലോറിയാണുള്ളത്. കൂടാതെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു. പഞ്ചസാര ഒഴിവാക്കുന്നത് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.