Connect with us

മിന്നും താരങ്ങൾക്കൊപ്പം ‘#Me Too’ ക്യാമ്പെയിനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി ഇവരും!

Articles

മിന്നും താരങ്ങൾക്കൊപ്പം ‘#Me Too’ ക്യാമ്പെയിനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി ഇവരും!

മിന്നും താരങ്ങൾക്കൊപ്പം ‘#Me Too’ ക്യാമ്പെയിനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി ഇവരും!

‘#Me Too’ ആരോപണ വിവാദങ്ങൾ കൊഴുക്കുകയാണ്‌. ഹോളിവുഡിൽ തുടക്കമിട്ട് ബോളിവുഡിൽ കത്തിപ്പടർന്ന് ടോളിവുഡിലും മോളിവുഡിലുമായി വിലസുകയാണ്‌ ഇപ്പോൾ ‘#Me Too’ കാമ്പെയിൻ.

ലൈംഗികച്ചുവയുള്ള പീഢനങ്ങൾ അനുഭവിക്കേണ്ടി വന്ന സ്ത്രീകൾക്ക് സധൈര്യം അത് തുറന്ന് പറയാനുള്ള പ്ളാറ്റ് ഫോമായാണ്‌ ‘#Me Too’ കാമ്പെയിന്‌ തുടക്കം കുറിച്ചത്. സിനിമാ താരങ്ങളും പരസ്യ മോഡലുകളുമൊക്കെ തങ്ങൾക്കുണ്ടായ പല അനുഭവങ്ങളും തുറന്ന് പറയുകയും ചെയ്തു. ഹോളിവുഡിലെയും ബോളിവുഡിലെയും തുറന്ന് പറച്ചിലുകൾ കേട്ടായിരുന്നില്ല മലയാളി ഞെട്ടിത്തരിച്ചത്.

നമ്മുടെ പ്രിയ നടനും കൊല്ലം എം എൽ എയുമായ മുകേഷിനെക്കുറിച്ച് ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങളുണ്ടാക്കി. താരങ്ങളായതുകൊണ്ട് തന്നെ അവർ നടത്തുന്ന തുറന്ന് പറച്ചിലുകൾക്ക് എന്നും ഡിമാൻഡ് കൂടും. മീഡിയ അത് ന്യൂസാക്കും.ഒട്ടേറെ ചർച്ചകൾ നടക്കും.അന്വേഷണങ്ങൾ തുടങ്ങും. ഒക്കെ ശരിയാണ്‌, സാധാരണയിൽ സാധാരണക്കാരായ ജാനങ്ങളുടെ തുറന്ന് പറച്ചിലുകൾ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ‘#Me Too’ ഈ ഹാഷ് റ്റാഗ് അത് സാധാരണക്കാർക്കും കൂടിയുള്ളതാണ്‌.

കാമ്പയിനോട്‌ എനിക്കു പുച്ഛമായിരുന്നു. എന്റെയൊരു കൂട്ടുകാരി അവളുടെ അനുഭവം എന്നോട്‌ പറയുന്നവരെ. ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചത് വർഗീസ് പ്ളാതോട്ടം എന്ന വ്യക്തിയാണ്‌. അതായത് തന്റെ ഏറ്റവും അടുത്ത ഒരാൾക്ക് നേരിട്ട അനുഭവം അറിയുന്നത് വരെ അദ്ദേഹം ‘#Me Too’ വിനെതിരായിരുന്നു. എന്തായിരിക്കും അദ്ദേഹത്തെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്? വർഗീസ് പ്ളാതോട്ടത്തിന്റെ പോസ്റ്റ് ചുവടെ:

 

“‘#Me Too’ എന്ന ഹാഷ് ടാഗിലേക്ക് ഞാനും” എന്ന് പറഞ്ഞ് ചേർന്ന് നിൽക്കുമ്പോൾ, ഞാൻ മാത്രമല്ല എനിക്കൊപ്പം ചേർന്നു നിൽക്കാൻ മറ്റ് പലരുമുണ്ടെന്ന ആശ്വാസം വലുതാണെന്ന് സുമം തോമസം കുറിച്ചു.

വർഷങ്ങളോളം ബാഗിന്റെ ആദ്യത്തെ അറയിൽ പേനാക്കത്തി കൊണ്ടു നടന്ന ഒരുവളാണ്‌ താനെന്നും സുമം വെളിപ്പെടുത്തുന്നു.

‘#Me Too’ എന്ന ഹാഷ് ടാഗ് ഇരയുടെ രോദനമല്ലെന്നും തങ്ങൾക്ക് സംഭവിച്ചതെന്തെന്ന് ഈ ലോകത്തോട് വിളിച്ച് പറയാൻ ഓരോ പെണ്ണൂം കാണിക്കുന്ന ചങ്കൂറ്റമാണെന്നും പറയുന്നു ശ്രീലക്ഷ്മി.ഒപ്പം തന്റെ അനുഭവവും വെളിപ്പെടുത്തുന്നു.

 

എന്നാൽ പല ‘#Me Too’ പോസ്റ്റുകളും പക്കാ പുരുഷ വിരോധമാണെന്നും പ്രതികാര നടപടിയായാണ്‌ പല സ്ത്രീകളും ഇതെടുത്തിരിക്കുന്നതെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. അല്ലെങ്കിൽ വർഷങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങൾ ഇപ്പോൾ പറയുന്നതിലെ ഔചിത്യമെന്താണെന്നും ചോദിക്കുന്നവരുണ്ട്.

പലപ്പോഴും ഏതെങ്കിലും തരത്തിൽ പീഢിപ്പിക്കപ്പെടാത്തതായി ഏതെങ്കിലും സ്ത്രീകൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യമാണ്‌ തന്നെ അലട്ടിയതെന്നായിരുന്നു#Me Too വിനെക്കുറിച്ച് സൂഫി പറഞ്ഞത്. പീഢിപ്പിക്കുന്നവന്റെ മാനസികാവസ്ഥ ഒരിക്കലും ഒരു സാധാരണക്കാരന്റെ മാനസികാവസ്ഥയല്ലെന്നും തുറന്ന് പറയപ്പെടുന്നവർ അഭിനന്ദനം അർഹിക്കപ്പെടുന്നുണ്ടെന്നും ചിലർ പറയുന്നു.

‘#Me Too’ കാമ്പെയിൻ എന്തിനെന്നും തുറന്ന് പറഞ്ഞ് നാണം കെടാമെന്നല്ലാതെ പീഢിപ്പിച്ചവർക്കെതിരെ എന്ത് നടപടിയെടുക്കുമെന്നും ചോദിക്കുന്ന സ്ത്രീകളുമുണ്ട്.

 

‘#Me Too’ വലിയ വിപ്ളവമാണെന്നും എന്നാൽ വ്യക്തി വൈരാഗ്യം തീർക്കാനായി ആരും ഇതുപയോഗിക്കരുതെന്നും തന്റെ അനുഭവ സാക്ഷ്യത്തിലാണ്‌ പറയുന്നതെന്നും സൂര്യ വിജയകുമാർ.

ഇത്രയൊക്കെ ഓളമുണ്ടാക്കിയെങ്കിലും ‘#Me Too’ വിൽ തങ്ങൾക്കുണ്ടായ അനുഭവം തുറന്നു പറയാൻ തയാറാകാത്ത അനവധി സ്ത്രീകളുമുണ്ട്. കുടുംബം, കുട്ടികൾ, സൊസൈറ്റി വാല്യു അതിലേറെ അപമാന ഭാരം ഇതൊക്കെ അളന്നു തൂക്കി നോക്കുമ്പോൾ ഇന്നും ആരോടും ഒന്നും പറയാൻ കഴിയാതെ വീർപ്പുമുട്ടുന്നവരുമുണ്ട്. എന്നാൽ രസകരമായ കാര്യം പല പുരുഷന്മാരും ‘#Me Too’ ഹാഷ് ടാഗിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങളും തുറന്നു പറയുന്നുണ്ട് എന്നതാണ്‌. പീഢനങ്ങളുടെ കാര്യത്തിൽ സ്ത്രീകളെപ്പോലെ തങ്ങൾക്കും തുല്യത വേണമെന്നാണ്‌ അവർ വാദിക്കുന്നത്.

പത്തൊമ്പതല്ല, അമ്പതു വർഷം കഴിഞ്ഞാലും ഒരുവളുടെ ഉള്ളിലേറ്റ മുറിവ് കെടാത്ത ജ്വാലയായി അങ്ങനെ തന്നെ കിടക്കും. തുറന്ന് പറയാനെന്തേ ഇത്ര വൈകി എന്ന പരിഹാസ ശരങ്ങൾ ചിരിച്ചു തള്ളിയാൽ മാത്രം മതി. ഒരു സ്ത്രീയ്ക്കുണ്ടായ അപമാനത്തെ പരിഹസിക്കുന്നത് ആരായാലും അവർക്കെന്തോ കാര്യമായ തകരാറുണ്ട് എന്നതാണ്‌ യാഥാർത്ഥ്യം. നിശബ്ദരായിരിക്കുന്നവരുടെ കാലം കഴിയുകയാണ്‌. പീഢനങ്ങൾ ഏതുമായിക്കൊള്ളട്ടെ അത് ധൈര്യ പൂർവം തരണം ചെയ്യുന്ന വിജയം കൈവരിക്കാൻ കഴിയുന്ന ഒരു സ്ത്രീയായി അറിയപ്പെട്ടാൽ മതി ഞങ്ങൾക്ക് എന്നാണ്‌ #Mee Too വിനെ പിന്തുണയ്ക്കുന്ന എല്ലാ സ്ത്രീകളുടെയും അഭിപ്രായം.

 

 

More in Articles

Trending