Actress
കണ്ണിൽ ഇരുട്ട് വീണതുപോലെ…സെറ്റിലുള്ളവരുടെ പേരുകൾ വരെ മറന്നു പോയി; ചിത്രീകരണത്തിനിടെ സാമന്തയ്ക്ക് സംഭവിച്ചത്!!
കണ്ണിൽ ഇരുട്ട് വീണതുപോലെ…സെറ്റിലുള്ളവരുടെ പേരുകൾ വരെ മറന്നു പോയി; ചിത്രീകരണത്തിനിടെ സാമന്തയ്ക്ക് സംഭവിച്ചത്!!
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികൾ താരം അഭിമുഖീകരിച്ചു. സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യയിലെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീരീസായ സിറ്റഡേലിന്റെ ഷൂട്ടിനിടയിൽ നടന്ന വിചിത്രമായ സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് സാമന്ത.
ഷൂട്ട് കഴിയാൻ ഒരു ദിവസം മാത്രം ശേഷിക്കവെ കണ്ണിൽ ഇരുട്ട് വീണതുപോലെ അനുഭവപ്പെടുകയും സെറ്റിലുള്ളവരുടെ പേരുകൾ മറന്നുപോവുകുകയും ചെയ്തതായാണ് സാമന്ത പറയുന്നു. തലച്ചോറിന് എന്തോ പെട്ടെന്ന് സംഭവിച്ചതുപോലെ അനുഭവപ്പെട്ടു.
ഇതിന് പിന്നാലെ എല്ലാവരുടെയും പേരുകൾ മറന്നുപോയി, മൊത്തത്തിൽ ഇരുട്ടിലായ അവസ്ഥ എന്നാണ് സമാന്ത പറഞ്ഞത്. അവശനിലയിലായ സാമന്തയെ ഡോക്ടറുടെ അടുത്ത് എത്തിക്കുമ്പോൾ നടിയ്ക്ക് ആരെയും ഓർമയുണ്ടായിരുന്നില്ലെന്ന് സിറ്റഡേൽ എഴുത്തുകാരി സീതാ മേനോനും പ്രതികരിച്ചു. ഡോക്ടറെ വിളിച്ച് സംസാരിച്ചതൊന്നും തന്നെ സമാന്ത ഓർക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നവംബർ ഏഴിന് ആമസോൺ പ്രൈമിലൂടെ ആണ് സിറ്റാഡൽ ഹണി ബണ്ണി സ്ട്രീം ചെയ്യുന്നത്. പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങുന്നത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്.
വമ്പൻ ആക്ഷൻ രംഗങ്ങളാണ് സീരിസിൽ സാമന്ത ചെയ്തിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഫാമിലി മാൻ സീസൺ 2 വിന് ശേഷം സാമന്തയും രാജ് ആൻഡ് ഡികെയും വീണ്ടും ഒന്നിക്കുന്ന സീരീസാണിത്. സീത ആർ മേനോൻ, രാജ് ആൻഡ് ഡികെ, സുമിത് അറോറ എന്നിവർ ചേർന്നാണ് സിറ്റാഡലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കേ കേ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സിക്കന്ദർ ഖേർ എന്നിവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.