Connect with us

ഞാനൊരിക്കലും ജിമ്മിൽ പോയി അതിഭീകരമായി വർക്ക് ഔട്ട് ചെയ്യുന്ന ആളല്ല, മഞ്ജുവിന്റെ ആരോ​ഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം ഇതാണ്!; തുറന്ന് പറഞ്ഞ് നടി

Actress

ഞാനൊരിക്കലും ജിമ്മിൽ പോയി അതിഭീകരമായി വർക്ക് ഔട്ട് ചെയ്യുന്ന ആളല്ല, മഞ്ജുവിന്റെ ആരോ​ഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം ഇതാണ്!; തുറന്ന് പറഞ്ഞ് നടി

ഞാനൊരിക്കലും ജിമ്മിൽ പോയി അതിഭീകരമായി വർക്ക് ഔട്ട് ചെയ്യുന്ന ആളല്ല, മഞ്ജുവിന്റെ ആരോ​ഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം ഇതാണ്!; തുറന്ന് പറഞ്ഞ് നടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎൻട്രി. രണ്ടാം വരവിലും നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു കഴിഞ്ഞു. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്.

ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്. തന്റെ സ്വപ്നങ്ങളും നടക്കാതെ പോയ ആഗ്രഹങ്ങളുമൊക്കെ നേടിയെടുകുകന്ന തിരക്കിലും സന്തോഷത്തിലുമാണ് നടി. മുമ്പും നടിയുടെ സൗന്ദര്യവും ചെറുപ്പവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മഞ്ജു വാര്യർ ചെറുപ്പം തോന്നിക്കാൻ എന്തെങ്കിലും ട്രീറ്റ്മെന്റുകൾ എടുത്തിട്ടുണ്ടോ സർജറി നടത്തിയിട്ടുണ്ടോയെന്നൊക്കെയാണ് പലരുടെയും സംശയം. നടിയുടെ മുഖത്ത് കാണുന്ന പ്രകടമായ മാറ്റമാണ് ഇതിന് കാരണം. മൂക്കിന് വന്ന മാറ്റവും പലരും എടുത്ത് പറയാറുണ്ട്.

എന്നാവൽ ഇപ്പോഴിതാ തന്റെ ആരോ​ഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം തുറന്ന് പറയുകയാണ് മഞ്ജു. താനൊരിക്കലും ജിമ്മിൽ പോയി അതിഭീകരമായി വർക്ക് ഔട്ട് ചെയ്യുന്ന ആളല്ലെന്നാണ് മ‍ഞ്ജു പറയുന്നത്. എന്നിരുന്നാലും ഫിറ്റ്നെസിന്റെ കാര്യത്തിൽ താൻ ശ്രദ്ധപുലർത്താറുണ്ടെന്നും സ്ട്രെങ്തനിങ്ങിലാണ് താൻ പ്രധാനമായും ഫോക്കസ് ചെയ്യുന്നതെന്നും മഞ്ജു പറയുന്നു.

അച്ഛൻറെ ഒരു ശരീരപ്രകൃതമാണെനിക്ക്. അതുകൊണ്ടായിരിക്കും ശരീരം ഇങ്ങനെ. ഭയങ്കരമായിട്ട് വർക്കൗട്ട് ചെയ്യാറില്ല. ആവശ്യത്തിന് വർക്ക് ഔട്ടും സ്ട്രെങ്തനിങ്ങുമൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. പുതിയ സിനിമകളിൽ ആക്ഷൻ സ്വീകൻസൊക്കെ വന്നപ്പോൾ സ്വയം സംക്ഷിക്കാൻ വേണ്ടി സ്ട്രങ്ത്തനിങിൽ ശ്രദ്ധ കൊടുത്തതാണ്. അല്ലാതെ ഭയങ്കര വർക്ക് ഔട്ടൊന്നും കാര്യമായി ചെയ്തിട്ടില്ല എന്നും നടി വ്യക്തമാക്കി.

അതേസമയം നടിയുടെ വാക്കുകളെ പിന്തുണച്ചുകൊണ്ട് നിരവധി പേരും രം​ഗത്തെത്തിയിട്ടുണ്ട്. നൃത്തവും തന്റെ പാഷനായി പിന്തുടരുന്ന ആളാണ് മഞ്ജു. അഭിനയം പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ ഒരുപടി മുകളിലാണ് മഞ്ജുവിന് നൃത്തം. അപ്പോൾ നൃത്തം പ്രാക്ടീസ് ചെയ്യുമെന്നും അപ്പോൾ ശരീരം ചെറുപ്പമാകുന്നതിൽ മറ്റ് രഹസ്യങ്ങൾ ഇനി തേടേണ്ട കാര്യമില്ലല്ലോ എന്നും ഇവർ പറയുന്നു.

കുറച്ച് നാളുകൾക്ക് മുമ്പ് നടി ജർമനിയിൽ പോയി പ്ലാസ്റ്റിക് സർജറി നടത്തി എന്ന് തരത്തിലുള്ള ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. സർജറിയാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്നും ചിലർ പറയുന്നുണ്ട്. മുമ്പും ഇത്തരത്തിൽ വാർത്തകൾ പരന്നതോടെ ഇതിനുള്ള മറുപടി മഞ്ജു തന്നെ പറഞ്ഞിരുന്നു. പത്താം ക്ളാസിൽ പഠിക്കുമ്പോൾ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാൻ ജർമ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ക് ഡൗൺ സമയത്ത് സമാധാനത്തോടെ വീട്ടിൽ ഇരിക്കുകയായിരുന്നെന്നുവെന്നുമാണ് മഞ്ജു പറഞ്ഞത്.

അതേസമയം, ഇപ്പോൾ കരിയറിലെ തിരക്കുകളിലും ആണ് നടി. തമിഴിൽ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിൽ ഫൂട്ടേജ് ഉൾപ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

‘മിസ്റ്റർ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യർ അഭിനയിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിൽ രജനികാന്തിന്റെ കൂടെ മുഴുനീള കഥാപാത്രമായി തന്നെ മഞ്ജു എത്തുന്നുണ്ട്. മാത്രമല്ല, ബോളിവുഡിലേയ്ക്കും നടി ചുവടുവെയ്ക്കുന്നതായി വാർത്തകൾ വന്നിരുന്നു. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More in Actress

Trending