Health
ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്‌സ്…; വെയിറ്റ് ലോസ് യാത്രാ ചിത്രങ്ങളുമായി അമേയ മാത്യു
ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്‌സ്…; വെയിറ്റ് ലോസ് യാത്രാ ചിത്രങ്ങളുമായി അമേയ മാത്യു
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അമേയ മാത്യു. ഭാവിവരനൊപ്പം കാനഡയിലാണ് താരമിപ്പോള്‍. തന്റെ വിശേഷങ്ങളെല്ലാം താരം തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് അമേയയുടെ വെയിറ്റ് ലോസ് യാത്രയാണ്. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
58.9 കിലോയുണ്ടായിരുന്ന താരത്തിന്റെ ഭാരം 52ല്‍ എത്തിക്കുകയായിരുന്നു. ഭക്ഷണം ക്രമീകരിച്ചും വര്‍ക്കൗട്ട് ചെയ്തുമാണ് താന്‍ ഭാരം കുറച്ചതെന്നും താരം പറയുന്നു. നിരവധി പേരാണ് അമേയയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
അമേയയുടെ കുറിപ്പ് വായിക്കാം;
എന്റെ വെയിറ്റ് ലോസ് യാത്ര
നാട്ടിലായിരുന്നപ്പോള്‍ കിരണിന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കാണുമ്പോള്‍ ഉള്ള ആക്രാന്തം കാനഡ വന്നപ്പോള്‍ ഇവിടെയുള്ള വെറൈറ്റി ഫുഡിനോടുള്ള ആക്രാന്തം.. എല്ലാം കൂടെ ആയപ്പോള്‍ കയ്യിന്ന് പോയി! വീണ്ടും തിരിച്ചു പിടിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് തുടങ്ങിയ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗും വര്‍ക്കൗട്ടും എന്നെ ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായിച്ചു. ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്‌സ്…
ഞാന്‍ ആഗ്രഹിക്കുന്നപോലെ റിസല്‍റ്റ് വന്നിട്ട് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഫോട്ടോ പോസ്റ്റ് ചെയ്യാനിരിക്കുകയായിരുന്നു. ഈ യാത്ര നിങ്ങള്‍ക്കൊപ്പം പങ്കുവെക്കാനായതില്‍ സന്തോഷമുണ്ട്. മാറ്റങ്ങളെ ആഘോഷിക്കുന്നതിലും മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്നതിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്.