Actress
‘ഫിറ്റ്‌നസ് എന്നത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, നിങ്ങള്‍ നേടുന്ന ജീവിതം കൂടിയാണ്’; അമ്പരപ്പിക്കുന്ന വര്‍ക്കൗട്ട് വിഡിയോയുമായി ജ്യോതിക
‘ഫിറ്റ്‌നസ് എന്നത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, നിങ്ങള്‍ നേടുന്ന ജീവിതം കൂടിയാണ്’; അമ്പരപ്പിക്കുന്ന വര്‍ക്കൗട്ട് വിഡിയോയുമായി ജ്യോതിക
തമിഴ് സിനിമാലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ജ്യോതിക. സൂപ്പര്‍നായികയായി തിളങ്ങി നിന്നിട്ട് പെട്ടെന്ന് സിനിമ വേണ്ടെന്ന് വെച്ചിട്ട് പോയ ഒരുപാട് നടിമാരില്‍ ഒരാളും ജ്യോതികയായിരുന്നു. എന്നാല്‍ ശക്തമായ തിരിച്ച് വരവിലൂടെ ആരാധകരെ അമ്പരപ്പിക്കാന്‍ ജ്യോതികയ്ക്ക് സാധിച്ചിരുന്നു. 2000 ത്തിന്റെ തുടക്കം മുതലങ്ങിട്ടാണ് തമിഴ് സിനിമയില്‍ ജ്യോതിക ആധിപത്യം സ്ഥാപിച്ചത്.
നടന്‍ സൂര്യയുമായിട്ടുള്ള വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നത്. പിന്നീട് തിരിച്ച് വരികയും ചെയ്തു. ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ അതുപോലെ നിലനില്‍ക്കാന്‍ നടിയ്ക്ക് സാധിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
അജിത്, വിജയ്, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി തമിഴിലെ എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച ജ്യോതിക സൂര്യയുടെ കൂടെ ഒന്നിച്ചഭിനയിച്ചതോടെയാണ് പ്രണയത്തിലാവുന്നത്. അങ്ങനെ താരകുടുംബത്തിലേക്ക് വിവാഹിതയായി പോയി. ഇരുവര്‍ക്കും ഒരു മകനും മകളുമുണ്ട്. വിവാഹം കഴിഞ്ഞ് മക്കള്‍ കൂടിയായതിന് ശേഷം കുറച്ചുകാലം ജ്യോതിക അഭിനയിച്ചിരുന്നില്ല. സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ട് നിന്നു. ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് നടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജ്യോതിക തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന വര്‍ക്കൗട്ട് വിഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് ജ്യോതിക. അഭിനയത്തിനൊപ്പം തന്റെ ശരീരത്തിന്റെ ഫിറ്റ്‌നസും നിലനിര്‍ത്താന്‍ കഠിനാധ്വനം ചെയ്യുന്ന താരമാണ് ജ്യോതിക. മുന്‍പും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോകള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ടെങ്കിലും ഇത് ‘വേറെ ലെവല്‍’ എന്നാണ് ആരാധകരുടെ കമന്റ്.
‘ഫിറ്റ്‌നസ് എന്നത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, നിങ്ങള്‍ നേടുന്ന ജീവിതം കൂടിയാണ്’ എന്ന കുറിപ്പോടെയാണ് താരം വര്‍ക്കൗട്ട് വിഡിയോ പങ്കുവെച്ചത്. പുഷ് അപ്പ് മുതല്‍ ബാറ്റില്‍ റോപ്പ് വ്യായാമം അടക്കമുള്ള കഠിനമായ വര്‍ക്കൗട്ടുകളാണ് താരം ചെയ്യുന്നത്. നിറഞ്ഞ കയ്യടിയോടെയാണ് വിഡിയോ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഏതെങ്കിലും വലിയ സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കമാണോ ഇതെന്നും ആരാധകര്‍ തിരിക്കി. താരത്തിന്റെ വിഡിയോകള്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്നും ഇനിയും മുന്നോട്ടു പോണമെന്നും ആശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി.