Connect with us

ഞാൻ ഇപ്പോഴാണ് ഹാപ്പിയായത്; ഇപ്പോൾ സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട് ; വൈക്കം വിജയലക്ഷ്മി!

Talk

ഞാൻ ഇപ്പോഴാണ് ഹാപ്പിയായത്; ഇപ്പോൾ സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട് ; വൈക്കം വിജയലക്ഷ്മി!

ഞാൻ ഇപ്പോഴാണ് ഹാപ്പിയായത്; ഇപ്പോൾ സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട് ; വൈക്കം വിജയലക്ഷ്മി!

അയാൾ പോയതോടെ എനിക്ക് സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട്, ഞാൻ ഇപ്പോഴാണ് ഹാപ്പിയായത്’; വൈക്കം വിജയലക്ഷ്മി!
വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ്മി. ഇരു കണ്ണുകള്‍ക്കും കാഴ്ച ഇല്ലെങ്കിലും പാട്ട് കാണാപാഠം പഠിച്ച് മനോഹരമായി പാടാന്‍ താരത്തിന് കഴിയും. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിജയ ലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്.

പരിമിതികൾക്ക് മുന്നിൽ കീഴടങ്ങാനുള്ളതല്ല പെണ്ണിന്റെ മനസെന്ന് തന്റെ പ്രവർത്തികളിലൂടെ തെളിയിച്ച കലാകാരികൂടിയാണ് വിജയലക്ഷ്മി.
കാഴ്ച ഇല്ലെങ്കിലും ഒപ്പം താങ്ങായും തണലായും ഉള്ള അച്ഛനമ്മമാരാണ് ഗായികയുടെ കാഴ്ച. മകൾക്കൊപ്പം ഇരുവരും എവിടേയും ഉണ്ടാകും. അത് തന്നെയാണ് പരിമിതികളിൽ തളരാതെ ഗായികയെ പിടിച്ച് നിർത്തുന്നതും.കുട്ടിക്കാലത്ത് കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ പഠിച്ചു വിജയലക്ഷ്മി. ഇത് കണ്ട് അച്ഛൻ മുരളിയാണ് ഒറ്റക്കമ്പിവീണ നിർമ്മിച്ച് നൽകിയത്. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രി വീണയെന്ന പേര് നൽകിയത് കുന്നക്കുടി വൈദ്യനാഥനാണ്.

വാർത്തകളിൽ എന്നും വിജയലക്ഷ്മി നിറഞ്ഞ് നിൽക്കാറുണ്ട്. അനൂപാണ് വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധം അധിക കാലം നീണ്ടുനിന്നില്ല. വിവാഹ ജീവിതത്തിൽ താൻ നേരിട്ടതിനെ കുറിച്ച് വൈക്കം വിജയ ലക്ഷ്മി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എന്റെ മനസിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റിയിരുന്നില്ല. എന്തു കൊണ്ടും സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതമാണ്.’

‘അങ്ങനെ മനസിലാക്കി ആ തീരുമാനം എടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചിട്ടല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ…. താനൊരു തടസമാവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.’
‘ഞങ്ങൾ തന്നെ തീരുമാനിച്ചതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ എല്ലാം മറക്കുന്നത്’ എന്നാണ് വിജയലക്ഷ്മി പറഞ്ഞത്. ഇപ്പോഴിത ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ വിവാഹ ജീവിതത്തിൽ നിന്നും താൻ പിൻമാറിയ ശേഷമാണ് സന്തോഷം അനുഭവിക്കുന്നതെന്ന് പറയുകയാണ് വൈക്കം വിജയലക്ഷ്മി.

‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ ഞാനും റിമി ചേച്ചിയും ഒരുമിച്ച് പാടിയ പാട്ടുണ്ട്. അതിൽ ഒരുപാട് സന്തോഷമുണ്ട്. വൈക്കം വിജയലക്ഷ്മി സം​ഗീതത്തിന്റെ എയ്ഞ്ചൽ എന്നാണ് അറിയപ്പെടുന്നത് എന്നാണ് ജയചന്ദ്രൻ സാർ ഒരിക്കൽ എന്നോട് പറഞ്ഞത്.”ജ​ഗദീശ്വരൻ കനിഞ്ഞ് അനു​ഗ്രഹിച്ച ശബ്ദമാണ് എന്റേത് എന്നാണ് ദാസേട്ടൻ എന്നോട് പറ‍ഞ്ഞത്. ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അവസാനമായി പോയത് മൗറീഷ്യസിലാണ്. അത് നല്ലൊരു അനുഭവമായിരുന്നു. അവിടെ പരിപാടികൾക്ക് പോയത് പോലീസ് എസ്കോർ‌ട്ടോടെയാണ്. അവിടെ മുരുകന്റെ അമ്പലങ്ങളിലെ പരിപാടികളിൽ‌ പങ്കെടുക്കാനായാണ് പോയത്.’

‘എല്ലായിടത്തും നല്ല സ്വീകരണമായിരുന്നു. ​ഗോൾഡൺ വോയ്സാണ് എന്റേതെന്നാണ് അവിടെയുള്ളവർ എല്ലാ പറഞ്ഞു. രണ്ടാം ആഴ്ച അവിടെയായിരുന്നു. ഇങ്ങനൊരു പൊസിഷനിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പ്രയത്നിച്ചിരുന്നു.’ഇപ്പോഴും ഞാൻ സം​ഗീതം പഠിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹം ജീവിതം ആദ്യമൊക്കെ നല്ലതായിരുന്നു. പിന്നെ അയാളുടെ സ്വഭാവമൊക്കെ മാറി. പിന്നെ ആവശ്യമില്ലാത്ത നിയന്ത്രണങ്ങളായി. അത് പാടില്ല… ഇത് പാടില്ല എന്നൊക്കെ പറയാൻ തുടങ്ങി.’

‘ഞാൻ ഇപ്പോഴാണ് ഹാപ്പിയായത്. ഒരു ലൈഫ് വേണം അത് വരുമ്പോൾ വരട്ടെ. ഇപ്പോൾ സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട്. മെഹ്ഫിൽ‌, മോമോ ഇൻ ദുബായ്, പാപ്പച്ചൻ ഒളിവിലാണ് എന്നിവയാണ് ഞാൻ പാടിയ പുതിയ പാട്ടുകളുള്ള സിനിമകൾ. തെലുങ്കിലും തമിഴിലും നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്’ വൈക്കം വിജയലക്ഷ്മി പറ‍ഞ്ഞു.

More in Talk

Trending