Connect with us

ഐഐഎഫ്എയിൽ പരി​ഗണിക്കാതിരുന്നതിൽ പ്രതികരണവുമായി സോനു നി​ഗം

Bollywood

ഐഐഎഫ്എയിൽ പരി​ഗണിക്കാതിരുന്നതിൽ പ്രതികരണവുമായി സോനു നി​ഗം

ഐഐഎഫ്എയിൽ പരി​ഗണിക്കാതിരുന്നതിൽ പ്രതികരണവുമായി സോനു നി​ഗം

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാർഡിന് പരി​ഗണിക്കാതിരുന്നതിൽ പ്രതികരണവുമായി ​ഗായകൻ സോനു നി​ഗം. ‘ആര്‍ട്ടിക്കിള്‍ 370’ യിലെ ‘ദുവ ‘എന്ന ഗാനം ആലപിച്ച ജുബിന്‍ നൗട്ടിയാലാണ് വിജയി. മികച്ച ഗായികയായി ശ്രേയ ഘോഷാലിനെ തിരഞ്ഞെടുത്തു.

‘ഭൂല്‍ ഭുലയ്യ’ മൂന്നാം ഭാഗത്തിലെ ‘ആമി ജേ തോമര്‍’ എന്ന ഗാനമാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇതേ സിനിമയില്‍ സോനു നിഗം ആലപിച്ച ‘മേരേ ഠോലനാ സുന്‍’ എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ സോനുവിനെ പരി​ഗണിക്കാത്തത് വലിയ വാർത്തയായി. തന്നെ ഒഴിവാക്കിയ ഐഐഎഫ്എയോട് ‘നന്ദി’യാണ് ​ഗായകൻ പറഞ്ഞത്. എല്ലാത്തിലുമുപരി, നിങ്ങള്‍ രാജസ്ഥാന്‍ ഉദ്യോഗസ്ഥവൃന്ദത്തിന് മുന്നില്‍ ഉത്തരം പറയേണ്ടവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ ഗായകരും ആരാധകരുമടക്കം നിരവധി പേരാണ് സോനുവിന് പിന്തുണ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിട്ടുള്ളത്. നമ്മൾ ജീവിക്കുന്ന ലോകം ഇങ്ങനെയാണ്…(അവർ അതിനെ ഒരു തമാശയാക്കി മാറ്റിയിരിക്കുന്നു) എന്നാണ് ​ഗായകൻ അമാൽ മാലിക് കുറിച്ചത്..

More in Bollywood

Trending

Recent

To Top