12 വര്‍ഷത്തോളം എന്റെ കരിയര്‍ ഉപേക്ഷിച്ചത് മകന് വേണ്ടിയാണ്: ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേട്ടു! അവസാന ശ്വാസം നിലക്കുന്നതുവരെയും മക്കള്‍ക്ക് വേണ്ടി ജീവിക്കും – ശ്രീലക്ഷ്മി
പൊരുത്തം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഭൂതക്കണ്ണാടി എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചെങ്കിലും, ദി കാര്‍, മാട്ടുപ്പെട്ടി മച്ചാന്‍ എന്നീ സിനിമകളിലൂടെയാണ് താരം ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിലനില്‍ക്കുന്നത്. ഇപ്പോള്‍ താരം സീരിയല്‍ രംഗത്തു സജീവമാണ്, കരിയറില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു നടിയുടെ വിവാഹം, വിവാഹശേഷം ഭര്‍ത്താവിനൊപ്പം ദുബായില്‍ ആയിരുന്നു താരം താമസിച്ചത്, അവിടെ താരത്തിന് ഒരു ഡാന്‍സ് സ്‌കൂളും ഉണ്ടായിരുന്നു, നിലവില്‍ തിരുവനന്തപുരത്താണ് നടിയുടെ താമസം. തന്റെ കുടുംബ വിശേഷങ്ങളുമായി എത്തുകയാണ് താരമിപ്പോള്‍. ഒരു പ്രണയവിവാഹമായിരുന്നു, ദിലീപ്, മഞ്ജു വാര്യര്‍ വിവാഹത്തിന്റെ അന്നായിരുന്നു എന്റെയും വിവാഹം, എന്നാല്‍ അവരുടെ വിവാഹ വിശേഷത്തില്‍ എന്റെ വിവാഹം ആരും അറിയാതെ പോയത്, ഞങ്ങള്‍ ഒളിച്ചോടി വിവാഹം കഴിച്ചുവെന്ന് പറയാം. ഇപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു ആണ്‍കുട്ടികള്‍ ഉണ്ട്, എന്നാല്‍ എന്റെ ഇളയ മകന്‍ ഒരു അസുഖമുള്ള കുട്ടിയാണ്, അവനു വേണ്ടിയാണ് പിന്നെ ഞാന്‍ ജീവിച്ചത്, അവനു വേണ്ടി 12 വര്‍ഷത്തോളം ഞാന്‍ എന്റെ കരിയര്‍ പോലും ഉപേക്ഷിച്ചു.
പിന്നീട് മകന്റെ ചികത്സയുടെ ഭാഗമായാണ് ഞങ്ങള്‍ നാട്ടില്‍ സെറ്റില്‍ ചെയ്യ്തത്, എന്റെ മകന്റെ കാര്യത്തില്‍ ഒരുപാടു കുറ്റപ്പെടുത്തലുകള്‍ താന്‍ കേട്ടിരുന്നു, അതുകേട്ട് ചിലപ്പോള്‍ ഞാന്‍ മാനസികമായി തളര്‍ന്നുപോയിട്ടുണ്ട്, എങ്കിലും എന്റെ അവസാന ശ്വാസം നിലക്കുന്നതുവരെ മക്കള്‍ക്ക് വേണ്ടി ജീവിക്കും , ആ കുറ്റപ്പെടുത്തലുകളെ ഞാന്‍ നിസ്സാരമായി കണ്ടു തുടങ്ങി, പിന്നീട് ഞാന്‍ എന്റെ ഡാന്‍സും ഒപ്പം അഭിനയവും തുടര്‍ന്ന് പോയി, വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ പിന്നൊരു തിരിച്ചുവരവ് നടത്തിയത്, എന്റെ ഉത്തരവാദിത്വങ്ങള്‍ തീര്‍ത്തിട്ടാണ് താന്‍ ഇപ്പോള്‍ അഭിനയിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
2015 -ല്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് ശ്രീലക്ഷ്മി സിനിമാഭിനയരംഗത്തേയ്ക്ക് തിരിച്ച് വരവ് നടത്തിയത്. തുടര്‍ന്ന് സിനിമകളില്‍ കാരക്ടര്‍ റോളുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. 1997, 2011 വര്‍ഷങ്ങളില്‍ മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ശ്രീലക്ഷ്മി തിരുവനന്തപുരം ജില്ലയിലെ കുറവങ്കോണത്താണ് ടെംപിള്‍ ഓഫ് ആര്‍ട്‌സ് എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട്. 1997 -ലെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ശ്രീലക്ഷ്മി ഭൂതക്കണ്ണാടി
