Connect with us

എന്റെ പെണ്മക്കളോട് ഞാൻ പറയാറുണ്ട് നിങ്ങൾ പ്രേമിക്കണം; പക്ഷേ പ്രണയം സത്യം ആയിരിക്കണം;ജയസോമ

Talk

എന്റെ പെണ്മക്കളോട് ഞാൻ പറയാറുണ്ട് നിങ്ങൾ പ്രേമിക്കണം; പക്ഷേ പ്രണയം സത്യം ആയിരിക്കണം;ജയസോമ

എന്റെ പെണ്മക്കളോട് ഞാൻ പറയാറുണ്ട് നിങ്ങൾ പ്രേമിക്കണം; പക്ഷേ പ്രണയം സത്യം ആയിരിക്കണം;ജയസോമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സോമ. ടെലിവിഷൻ സീരിയൽ മേഖലയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. കാർത്തിക ദീപം അടക്കമുള്ള നിരവധി പരമ്പരകളിൽ ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ഇത് കൂടാതെ സമൂഹമാധ്യമങ്ങളിലും ഇദ്ദേഹം വളരെ സജീവമാണ്.
കഴിഞ്ഞ ദിവസം തന്റെ വിവാഹം വാർഷിക ദിനത്തോട് അനുബന്ധിച്ച് നടൻ ഭാര്യയെ കുറിച്ച് എഴുതിയ കുറിപ്പ് വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തിൽ അദ്ദേഹം പങ്കുവച്ച പുതിയൊരു കുറിപ്പും ശ്രദ്ധനേടുകയാണ്. തല്ലിപ്പഴിപ്പിച്ചു ആസ്വദിക്കണ്ട ഒന്നല്ല പ്രണയം. മനസ്സിൽ സൗന്ദര്യമുള്ളവർക്കും മറ്റുള്ളവരിലെ സൗന്ദര്യം കാണാൻ കഴിയുന്നവർക്കും മാത്രം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് പ്രണയമെന്നും അദ്ദേഹം പറയുന്നു. മക്കൾക്ക് നൽകിയ ഉപദേശത്തെ കുറിച്ചും ജയസോമ പറയുന്നുണ്ട്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം..

നിങ്ങൾ പ്രണയിക്കണം. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങൾ എന്ന് പറയുന്നത് യഥാർത്ഥ പ്രണയം ആസ്വദിക്കുന്ന ദിവസങ്ങൾ ആണ്. ഒരാളോട് ഒരിക്കലെങ്കിലും പ്രണയം തോന്നിയില്ലെങ്കിൽ നിങ്ങൾ ഓർത്തോ നിങ്ങളുടെ ശരീരത്തിലെ ഏറ്റവും മനോഹരമായ ഒരു വികാരം പ്രവൃത്തിക്കുന്നില്ല. അത് ആസ്വദിക്കാനുള്ള ഭാഗ്യം നിങ്ങൾക്കില്ല എന്ന്.

തല്ലിപ്പഴിപ്പിച്ചു ആസ്വദിക്കണ്ട ഒന്നല്ല പ്രണയം. മനസ്സിൽ സൗന്ദര്യം ഉള്ളവർക്ക് മറ്റുള്ളവരിലെ സൗന്ദര്യം കാണാൻ കഴിയുന്നവർക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് പ്രണയം. ഒരാളുടെ രൂപത്തിൽ അല്ല പ്രണയം തോന്നുന്ന സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത്. അയാളുടെ ഹൃദയത്തിൽ ആണ്, അയാളുടെ പെരുമാറ്റത്തിൽ ആണ്.

ഹൃദയത്തിൽ സൗന്ദര്യം ഉള്ളവരുടെ പെരുമാറ്റം അവരുടെ ശരീര സൗന്ദര്യത്തെക്കാൾ സുന്ദരം ആയിരിക്കും. ഹൃദയത്തിൽ സൗന്ദര്യം ഉള്ളവരുടെ പ്രണയത്തിനു മധുരം കൂടും. അവരുടെ സ്പർശനം വളരെ മൃദു ആയിരിക്കും. അവരുടെ ശബ്ദം നമ്മളുടെ മനസ്സിൽ, കാതുകളിൽ ഉണ്ടാക്കുന്ന ഒരു തണുപ്പ് അത് നിർവ്വചിക്കാൻ കഴിയില്ല.

ആ ശബ്ദം ഒരു നിമിഷം പോലും കേൾക്കാതിരിക്കാൻ ആവില്ല. പക്ഷേ പ്രണയം സത്യം ആയിരിക്കണം. വാശിക്ക് വേണ്ടി ആരെയും പ്രണയിക്കരുത്. കാമുകിമാരുടെ, കാമുകന്മാരുടെ എണ്ണം കൂട്ടി കാണിച്ചു മറ്റുള്ളവരുടെ മുന്നിൽ ആൾ ആകാൻ വേണ്ടിയും ആരെയും പ്രണയിക്കരുത്. ഹൃദയത്തിൽ യഥാർത്ഥ പ്രണയം ഉള്ള ഒരാൾക്ക്‌ മാത്രമേ തന്റെ കൂടെ ഉള്ള ആളെ സ്നേഹത്തോടെ വിശ്വാസത്തോടെ സുരക്ഷിതമായി ചേർത്ത് നിർത്താൻ കഴിയു.

ആ ചേർത്ത് നിർത്തൽ ആണ് ലോകത്തിലെ എല്ലാ ആണും പെണ്ണും ആഗ്രഹിക്കുന്നത്. ഞാൻ എന്റെ പെണ്മക്കളോട് പറയാറുണ്ട് നിങ്ങൾ പ്രേമിക്കണം. അതു നിങ്ങൾ അറിയണം. ആകപ്പാടെ ഒരു ജീവിതമേ ഉള്ളു. ആരെ പ്രേമിക്കണം എന്നത് നിങ്ങളുടെ ഇഷ്ടം. കാരണം ജീവിതം നിങ്ങളുടെ ആണ്. ജീവിതം സുരക്ഷിതം ആണെന്ന് തോന്നുന്ന ആരെയും പ്രണയിക്കാം.

അതിനു ജാതിയോ, മതമോ, പ്രായമോ, നിറമോ ദേശമോ ഇല്ല. നല്ല മനുഷ്യൻ ആയാൽ മതി. പണത്തെ പ്രണയിക്കരുത്. അധികാരങ്ങളെയും സ്ഥാനമാനങ്ങളെയും പ്രണയിക്കരുത്. ഇവ എല്ലാം ഏതു നിമിഷവും തകർന്നു പോകാം. മനസ്സിനെ പ്രണയിക്കു. ഏതു അവസ്ഥയിലും കൈ വിടാത്ത മനസ്സുള്ളവരെ.

പക്ഷേ നിങ്ങളുടെ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ “തേക്കാൻ” വേണ്ടി ആരെയും പ്രണയിക്കരുത്. കാരണം ദൈവം തന്ന ഏറ്റവും നല്ല വികാരമാണ് പ്രണയം. അത്‌ അനാവശ്യമായി ഉപയോഗിക്കരുത്. പിന്നീട് ആവശ്യം വരുമ്പോൾ അതു കിട്ടാതെ വരും. പ്രണയിക്കേണ്ടത് കല്യാണം കഴിഞ്ഞല്ല. കല്യാണത്തിന് മുൻപ് മനസ്സിൽ ഒരു ചരടിന്റെ പോലും ബന്ധനം ഇല്ലാതെ സ്വതന്ത്രമായി ഇഷ്ടമുള്ള പൂക്കളുടെ ഇടയിലൂടെയും ഇഷ്ടമുള്ള ആകാശത്തിലൂടെയും സുന്ദരങ്ങളായ ചിത്രശലഭങ്ങളുടെ കൂടെയും പറന്നു നടന്നു ആസ്വദിക്കണ്ട ഒന്നാണ്.


കല്ല്യാണം കഴിഞ്ഞും പ്രണയിക്കാം. പക്ഷേ അതിനു ഇത്രയും മധുരം ഉണ്ടാവില്ല. നിങ്ങൾ പ്രണയിക്കു. ഞാൻ എന്ന അച്ഛൻ നിങ്ങൾക്ക് തരുന്ന സ്വാതന്ത്ര്യം നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലിരിക്കും ഈ അച്ഛന് നിങ്ങളിൽ ഉള്ള വിശ്വാസം. സ്നേഹം. ഒരു ദിവസത്തിന് വേണ്ടി പ്രണയിക്കാതിരിക്കു. കാമത്തിന് വേണ്ടി പ്രണയിക്കാതിരിക്കു. പ്രണയത്തിനു വേണ്ടി മാത്രം പ്രണയിക്കു. അതു ഒരു സുഖം ആണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം. പ്രണയദിനാശംസകൾ’, എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

More in Talk

Trending

Recent

To Top