Connect with us

‘ഭാഷ ഏതായാലും ആ ഭാഷക്കാരിയായി മാറും’; ശ്രേയാഘോഷാലിന്റെ അക്ഷര ശുദ്ധിയോടെയുള്ള ആലാപന രഹസ്യം വെളിപ്പെടുത്തി ആലപ്പി അഷറഫ്!

Talk

‘ഭാഷ ഏതായാലും ആ ഭാഷക്കാരിയായി മാറും’; ശ്രേയാഘോഷാലിന്റെ അക്ഷര ശുദ്ധിയോടെയുള്ള ആലാപന രഹസ്യം വെളിപ്പെടുത്തി ആലപ്പി അഷറഫ്!

‘ഭാഷ ഏതായാലും ആ ഭാഷക്കാരിയായി മാറും’; ശ്രേയാഘോഷാലിന്റെ അക്ഷര ശുദ്ധിയോടെയുള്ള ആലാപന രഹസ്യം വെളിപ്പെടുത്തി ആലപ്പി അഷറഫ്!

മലയാളികളെ ഉൾപ്പടെ സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത ഗായികയാണ് ശ്രേയ ഘോഷാൽ. ഒരു പിന്നണി ഗായിക ആയിട്ട് കൂടി ഒരു നായികയ്ക്ക് കിട്ടുന്ന ആരാധകരാണ് താരത്തിനുള്ളത് . ഇപ്പോഴിതാ, ശ്രേയ ഘോഷാലിനെ കുറിച്ച് ആലപ്പി അഷറഫ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഏത് ഭാഷയിൽ പാടിയാലും ഉച്ചാരണശുദ്ധി കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഗായികയാണ് ശ്രേയ ഘോഷാൽ എന്ന് ആലപ്പി അഷറഫ്. അന്യഭാഷാ ഗായകർ മലയാളത്തിൽ ഗാനങ്ങൾ പാടുമ്പോൾ ചില പദങ്ങളിൽ ഉച്ചാരണത്തിൽ വ്യക്തതകുറവ് വരുത്താറുണ്ട്. എന്നാൽ ശ്രേയ ഘോഷാൽ പാടുമ്പോൾ മലയാളി ആണെന്ന് തോന്നും. താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനിടയിൽ അതിന് പിന്നിലെ രഹസ്യം മനസ്സിലായെന്ന് ആലപ്പി അഷറഫ് പറയുന്നു.

സാധാരണ അന്യഭാഷാ ഗായികമാർ അവർ പാടേണ്ട പാട്ടുകൾ എഴുതിയെടുക്കുന്നത് ഒന്നുകിൽ അവരുടെ മാതൃഭാഷയിലോ അല്ലങ്കിൽ ഇംഗ്ലീഷിലോ ആയിരിക്കും. അത് പലപ്പോഴും ചെറിയ ഉച്ചാരണ പിഴവുകൾക്ക് കാരണമാകും. എന്നാൽ ശ്രേയ ഘോഷാൽ സംഗീത സംവിധായകൻ പാടുന്ന പാട്ട് കേട്ട് എഴുതിയെടുക്കുന്നത് ദേവനാഗരി ലിപിയിലാണ്. ഈ ലിപിയാണ് മിക്ക ഇന്ത്യൻ ഭാഷകളുടെയും മുൻഗാമി. ഭാഷയെതായാലും അവർക്കത് ആലപിക്കാൻ സാധിക്കുന്നത് ഇതുമൂലമാണെന്ന് ആലപ്പി അഷറഫ് പറയുന്നു.

ആലപ്പി അഷറഫിന്റെ വാക്കുകൾ:ശ്രേയാഘോഷാലിന്റെ പാട്ടിലെ അക്ഷര ശുദ്ധിക്ക് പിന്നിലെ രഹസ്യമെന്ത്? അന്യഭാഷാ ഗായികമാരിൽ ശ്രേയാഘോഷാൽ, ഉച്ചാരണത്തിലും അക്ഷരസ്ഫുടതയിലും അനുഗ്രഹീതയായ ഈ ഗായിക നമ്മെ ഏറെ അത്ഭുതപ്പെടുത്താറുണ്ട്. അന്യഭാഷകളിൽ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ഗായികമാർ ഏറെ നമുക്കുണ്ട്.

എന്നാൽ , മിക്ക അന്യഭാഷാ ഗായികമാരും മലയാള ഗാനം പാടുമ്പോൾ, പലപ്പോഴും ചില പദങ്ങളിൽ ഉച്ചാരണത്തിൽ വ്യക്തതകുറവു വരുത്താറുണ്ട്. ഉദഹരണത്തിന് ‘ റ ‘ എന്നത് ‘ര’ ആയി മാറുമെന്നത്പോലെ. പക്ഷേ പുതുതലറമുറയിലെ ഉത്തരേൻഡ്യക്കാരിയായ,നാല് ദേശീയ അവാർഡ്കൾ വാങ്ങിയ അനുഗ്രഹീത ഗായിക ശ്രേയാഘോഷാൽ മലയാളത്തിൽ മത്രമല്ല ഹിന്ദി ,ബംഗാളി ,തമിഴ്, തെലുങ്ക് ,കന്നട തുടങ്ങി നിരവധി ഭാഷകളിലെല്ലാം തൻ്റെ മധുരസ്വരത്തോടൊപ്പം ഭാഷാശുദ്ധിയും സംയോജിപ്പിച്ച് പാടുന്നത് ഒരത്ഭുതം തന്നെയാണ്.

ശ്രേയാഘോഷാലിന്റെ മലയാളഗാനാലാപനം ശ്രവിച്ചാൽ അവർ മലയാളിയാണന്നേ ആർക്കും തോന്നുകയുള്ളു. ഇനി ഭാഷ ഏതായാലും ആ ഭാഷക്കാരിയായി അവർമാറും. അതിൻ്റെ രഹസ്യം എനിക്ക് മനസ്സിലാക്കാൻ അവസരം ലഭിച്ചതാണ് ഞാൻ ഇവിടെ പങ്കുവെയ്ക്കുന്നത്. ഒരിടവേളക്ക് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമ… അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ നന്മയുള്ള ഒരു ക്രൈസ്തവ കുടുംബം നേരിടുന്ന സംഘർഷത്തിൻ്റെ കഥയാണ് ഈ സിനിമ പറയുന്നത്.ഈ ചിത്രത്തിലെ മൂന്നു പാട്ടുകൾ,മൂന്നു സംഗീത സംവിധായകരാണ് ഒരുക്കുന്നത്. ” സ്വർഗ്ഗത്തിൽ വാഴും യേശുനാഥാ.. സ്നേഹം ചൊരിയും ജീവനാഥാ.. ” എന്നു തുടങ്ങുന്ന ഒരു പ്രാർത്ഥനാ ഗാനമാണ് മലയാളികളുടെ മനംകവർന്ന പാട്ടുകാരി ശ്രേയാ ഘോഷാൽ കോവിഡ് കാലത്തിന് ശേഷം ആദ്യമായി മലയാളത്തിന് വേണ്ടി പാടിക്കഴിഞ്ഞത് .

കാലാതീതമായി നിലനില്ക്കാൻ സാധ്യതയുള്ള കൃസ്ത്യൻ പ്രാർത്ഥനാഭക്തി ഗാനമാണിത്. ടൈറ്റസ് ആറ്റിങ്ങലിന്റെ വരികൾക്ക് അഫ്സൽ യൂസഫ് സംഗീതം പകർന്നിരിക്കുന്ന ആ ഗാനം ശ്രേയയുടെ കണ്ഠത്തിൽ നിന്നും ഭക്തിനിർഭരമായ് വ്യക്തതയോടെ വന്ന ആ സ്വരമാധുരി ശ്രവണ സുന്ദരമാണ്.

ഇനി ശ്രേയാഘോഷാലിന്റെ അക്ഷര ശുദ്ധിയോടെയുള്ള ആലാപന രഹസ്യം എന്തെന്നാൽ, സാധാരണ അന്യഭാഷാ ഗായികമാർ അവർ പാടേണ്ട പാട്ടുകൾ എഴുതിയെടുക്കുന്നത് ഒന്നുകിൽ അവരുടെ മാതൃഭാഷയിലോ അല്ലങ്കിൽ ഇംഗ്ലീഷിലോ ആയിരിക്കും. അത് പലപ്പോഴും ചെറിയ ഉച്ചാരണ പിഴവുകൾക്ക് കാരണമാകും. എന്നാൽ ശ്രേയാഘോഷാൽ സംഗീത സംവിധായകൻ പാടുന്ന പാട്ട് കേട്ട് എഴുതിയെടുക്കുന്നത് ദേവനാഗരി ലിപിയിലാണ്.ഈ സംസ്കൃത ലിപിയാണ് മിക്ക ഇൻഡ്യൻ ഭാഷകളുടെയും ഉത്ഭവകേതു.

ഭാഷയെതായാലും അവർക്കത് ആലപിക്കാൻ സാധിക്കുന്നത് ഈ സാംശീകരണത്തിലൂടെയാണ്. ഇനി മറ്റു ചില വിശേഷങ്ങൾ ഈ ചിത്രത്തിലെ മറ്റൊരു ഗാനം, ബൈബിൾ വചനങ്ങൾ അടങ്ങിയ വിലാപഗാനം ആലപിക്കുന്നത് സാക്ഷാൽ ഗാനഗന്ധർവ്വൻ യേശുദാസാണ്. ചെന്നയിലെ മറിയൻ സ്റ്റുഡിയോ ഉടമ കൂടിയായ എ ജെ ആന്റണിയെന്ന സംഗീത സംവിധായകനിലൂടെയാണ് ഈ ഗാനം ഒരുക്കുന്നത്. മൂന്നമത്തേത് ജയരാജ് എന്ന യുവസംഗീത സംവിധായകനെ ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.

പ്രസിദ്ധ സംഗീതജ്ഞനായ രാമസ്വാമി ഭാഗവതരുടെ ( കെപിഎസിയുടെ ആദ്യ സംഗീത സംവിധായകൻ) ചെറുമകനാണ് ടി.എസ്. ജയരാജ്, സംസ്ഥാന അവാർഡ് ജേതാവ് നജീബ് അർഷാദ്, മലയാളത്തിന്റെ പൂങ്കുയിൽ ശ്വേതാ മോഹൻ എന്നിവരാണ് ആ ഗാനം പകർന്ന് നല്കി കഴിഞ്ഞത്. ചിത്രത്തിന്റെ ഹോംവർക്കുകളും അണിയറ പ്രവർത്തനങ്ങളും നല്ല രീതിയിൽ കൃത്യതയോടെ നടന്നുവരുന്നു. ഒപ്പം പുതുമുഖങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിലും. എല്ലാ നല്ല മനസ്സുകളുടെയും പിൻതുണയും പ്രാർത്ഥനയും ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

about shreya ghoshal

More in Talk

Trending

Recent

To Top