Interviews
നിങ്ങളുടെ ആ സംസാരം എനിക്ക് ഇഷ്ടമല്ല – ആരാധകരോട് വിദ്യ ബാലൻ
നിങ്ങളുടെ ആ സംസാരം എനിക്ക് ഇഷ്ടമല്ല – ആരാധകരോട് വിദ്യ ബാലൻ
By
നിങ്ങളുടെ ആ സംസാരം എനിക്ക് ഇഷ്ടമല്ല – ആരാധകരോട് വിദ്യ ബാലൻ
ശരീര ഭാരം കൂടിയെന്ന് പറഞ്ഞു ഒട്ടേറെ വിമർശങ്ങൾ കേട്ട ആളാണ് വിദ്യ ബാലൻ . എന്നാൽ വിദ്യ ബാലന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യവും ഇതാണ്. സ്വന്തം ശരീരത്തെ കുറിച്ച് ഒരിക്കലും നാണക്കേട് തോന്നിയിട്ടെല്ലെന്നും അതിന്റെ പേരില്‍ വരുന്ന സംസാരങ്ങളെക്കുറിച്ച് ഭയപ്പെടുന്നില്ലെന്നും നടി തുറന്നടിച്ചു.
തടിച്ചി വിളി കേള്‍ക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. എന്നാല്‍ എന്റെ ശരീരത്തെക്കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. ആളുകളുടെ തലച്ചോറിനെക്കുറിച്ച് നമ്മള്‍ സംസാരിക്കാറില്ല, കാരണം അത് വിപണി മൂല്യമുള്ള ഒന്നല്ല വിദ്യാബാലന്‍ ആഞ്ഞടിച്ച് പറഞ്ഞു.
പുതിയ ചിത്രമായ ഫെന്നി ഖാന്റെ പ്രചരണവേളയിലാണ് താരം വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ചത്. തടി കൂടുതലുള്ള പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഫെന്നി ഖാന്‍. എവിടെപ്പോയാലും, എല്ലാ ആളുകളും ശരീരത്തെക്കുറിച്ച് ഏറെ ബോധവാന്മാരാണ്.
vidya balan about weight
