Connect with us

പ്യൂർ വെജിറ്റേറിയൻ, പക്ഷേ ആ പച്ചകറികൾ എന്റെ ശരീരത്തിന് നല്ലതല്ലെന്ന് ഞാൻ അറിഞ്ഞില്ല; വ്യായാമം ചെയ്യാതെ ഭാരം കുറച്ചത് എങ്ങനെയെന്ന് വിദ്യ ബാലൻ

Actress

പ്യൂർ വെജിറ്റേറിയൻ, പക്ഷേ ആ പച്ചകറികൾ എന്റെ ശരീരത്തിന് നല്ലതല്ലെന്ന് ഞാൻ അറിഞ്ഞില്ല; വ്യായാമം ചെയ്യാതെ ഭാരം കുറച്ചത് എങ്ങനെയെന്ന് വിദ്യ ബാലൻ

പ്യൂർ വെജിറ്റേറിയൻ, പക്ഷേ ആ പച്ചകറികൾ എന്റെ ശരീരത്തിന് നല്ലതല്ലെന്ന് ഞാൻ അറിഞ്ഞില്ല; വ്യായാമം ചെയ്യാതെ ഭാരം കുറച്ചത് എങ്ങനെയെന്ന് വിദ്യ ബാലൻ

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിദ്യ ബാലൻ. മാത്രവുമല്ല, ഏറ്റവും കൂടുതൽ ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള അഭിനേത്രി കൂടിയാണ് വിദ്യ. തടിച്ച ശരീരപ്രകൃതിയുടെ പേരിൽ ട്രോളുകളും മീമുകളുമായി നിരന്തരം പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. ഇത്തരം അധിക്ഷേപങ്ങൾക്കിരയായി തന്റെ ശരീരത്തെപ്പോലും താൻ വെറുത്തിരുന്ന കാലമുണ്ടായിരുന്നുവെന്ന് വിദ്യ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

എന്നാൽ നടിയുടെ പുതിയ ചിത്രമായ ഭൂൽ ഭുലയ്യ 3യിൽ വണ്ണം കുറച്ച് എത്തിയ വിദ്യയെ ആണ് പ്രേക്ഷകർ കാണുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലെത്തിയ വിദ്യ കണ്ട് ആരാധകർ വരെ അമ്പരന്നിരുന്നു. ഇപ്പോഴിതാ വ്യായാമം ചെയ്യാതെ എങ്ങനെയാണ് താൻ ഭാരം കുറച്ചത് എന്ന് തുറന്ന് പറയുകയാണ് വിദ്യ ബാലൻ.

ജീവിതകാലം മുഴുവനും ഞാൻ മെലിയാനുള്ള കഷ്ടപ്പാടിലായിരുന്നു ഞാൻ. എങ്ങനെയെങ്കിലും കുറച്ച് വണ്ണം കുറച്ചാലും പിന്നെയും അതു തിരിച്ച് വരും. എന്തൊക്കെ ചെയ്തിട്ടും എന്റെ ഭാരം കൂടുക മാത്രമാണ് ചെയ്തത്, കുറഞ്ഞിട്ടില്ല. ഈ വർഷം ആദ്യം ചെന്നൈയിലെ ഒരു ന്യൂട്രിഷണൽ ഗ്രൂപ്പിനെ ഞാൻ പരിചയപ്പെട്ടു.

എന്റെ ശരീരഭാരത്തിന് പിന്നിൽ കൊഴുപ്പടിഞ്ഞതല്ല നീർക്കെട്ട് ആവാമെന്ന് അവർ പറഞ്ഞു. അവർ എനിക്ക് ഒരു ഡയറ്റ് തന്നു. അതോടെ എന്റെ ശരീരഭാരം പെട്ടെന്ന് തന്നെ കുറഞ്ഞു. ജീവിതകാലം മുഴുവൻ വെജിറ്റേറിയൻ ആയിരുന്നിട്ടും പാലക്കും മറ്റു ചില പച്ചക്കറികളും എന്റെ ശരീരത്തിന് നല്ലതല്ലെന്ന് ഞാൻ അറിഞ്ഞില്ല.

പച്ചക്കറികളെല്ലാം നല്ലതല്ലേ എന്നാണ് നമ്മൾ ചിന്തിക്കുക. എന്നാൽ അങ്ങനെയല്ല. എല്ലാം നമുക്ക് ഗുണം ചെയ്യണമെന്നില്ല. മറ്റൊരാൾക്ക് നല്ലതാണെന്ന് കരുതി നമുക്ക് നന്നാവണമെന്നില്ല. ഒപ്പം ഞാൻ വ്യായാമം ചെയ്യുന്നത് നിർത്താനും അവർ പറഞ്ഞു. ഇപ്പോൾ എന്നെ കാണുമ്പോഴെല്ലാം ഒരുപാട് മെലിഞ്ഞു എന്ന് എല്ലാവരും പറയും.

പക്ഷേ ഈയൊരു വർഷം ഞാൻ വർക്കൗട്ട് ചെയ്തിട്ടേയില്ല. ഞാൻ വ്യായാമം ചെയ്യാതിരിക്കുന്ന ആദ്യത്തെ വർഷമായിരിക്കും ഇത്. മുമ്പൊക്കെ ഒരു മൃഗത്തെ പോലെയാണ് ഞാൻ വർക്കൗട്ട് ചെയ്തിരുന്നത്. എന്നിട്ടും നിങ്ങൾ വ്യായമമൊന്നും ചെയ്യുന്നില്ലല്ലേ എന്ന് ആളുകൾ ചോദിക്കും. ഇപ്പോൾ ഞാൻ വ്യായാമം ചെയ്യുന്നില്ല എന്നാണ് വിദ്യ പറയുന്നത്.

മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേയ്ക്ക് വിദ്യ കാലുകുത്തുന്നത്. തുടർന്ന് ‘പരിണീത” എന്ന ഹിന്ദിസിനിമയിൽ അഭിനയിച്ചു.

ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരവും വിദ്യ സ്വന്തമാക്കി. ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ് വിദ്യ. സ്ത്രീശക്തിയുടെ ഉന്നമനത്തിനു വിദ്യ നടത്തുന്ന സംഭാവനകൾ കണക്കിലെടുത്ത് 2012-ൽ കൊൽകത്ത ചേമ്പർ ഓഫ് കൊമേർസ് നൽകുന്ന ‘പ്രഭ കൈതാൻ പുരസ്‌കാർ’ എന്ന പുരസ്‌കാരം വിദ്യയ്ക്ക് നൽകപ്പെട്ടു. ഈ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വിദ്യ ബാലൻ.

Continue Reading
You may also like...

More in Actress

Trending