Connect with us

വാട്സ്ആപ്പിൽ മെസ്സേജ് അയച്ചിട്ട് ആകാംഷയോടെ മറുപടി കാത്തിരിക്കുന്ന രീതിയല്ല മോഹൻലാലിന്റെതും മമ്മൂട്ടിയുടേതും – എം ആർ ഗോപകുമാർ

Interviews

പണ്ട് വിധേയൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ പട്ടേലരുടെ മുന്നിൽ വളഞ്ഞു നിൽക്കുന്ന അടിയാളർ കഥാപത്രമായാണ് എം ആർ ഗോപകുമാർ ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്കുന്നത്. പിന്നീട് ഒട്ടേറെ സിനിമകളിലും മറ്റും അദ്ദേഹത്തെ കണ്ടെങ്കിലും മലയാളത്തിലെ വമ്പൻ ഹിറ്റായ പുലിമുരുകനിലെ മൂപ്പൻ എന്ന കഥാപാത്രമായാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. മലയാള സിനിമയിൽ ചരിത്രം സൃഷ്‌ടിച്ച ആ പുലിമുരുകനെ ചെറുപ്പം മുതൽ ഗോപകുമാറിനറിയാം.

ജോലിക്ക് പോകുന്ന വഴി എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്ന ഒരു ചെക്കനും ഹിപ്പി സ്റ്റൈലിൽ നിൽക്കുന്ന അനിയനും എന്നും ഗോപകുമാർ കാണാറുണ്ടായിരുന്നു. ആ ഹിപ്പി സ്റ്റൈലിൽ നിന്ന , ബസ്സിൽ കയറി കൂവി ബഹളം വയ്ക്കുന്ന ആ കുട്ടി പുലിമുരുകനെ ഇന്നും ഗോപകുമാർ ഓർക്കുന്നുണ്ട്.

സിനിമയിലും സീരിയലിലും സജീവമായ ഗോപകുമാർ , പക്ഷെ തന്റെ കഴിവിനൊത്ത കഥാപാത്രങ്ങൾ കിട്ടാതെ പോയ വ്യക്തിയാണ്. എങ്കിലും പുതിയ തലമുറയോട് ഗോപകുമാർ പറയുന്ന കാര്യം , ” നിങ്ങൾ മോഹൻലാലിനെയും മമ്മൂട്ടിയെയും കണ്ടു പഠിക്കണം .അവരുടെസിനിമയോടുള്ള സ്നേഹവും കഥാപാത്രങ്ങളോടുള്ള സമർപ്പണവും അത്ര വലുതാണ്. വാട്സ്ആപ്പിൽ മെസ്സേജ് അയച്ചിട്ട് ആകാംഷയോടെ മറുപടി കാത്തിരിക്കുന്ന രീതിയല്ല അവരുടേത്. കഥാപാത്രമായി മാറിക്കൊണ്ടാണ് അവർ വരുന്നത്. അതില്ലാത്തതു കൊണ്ടാണ് പല പുതുമുഖക്കാരും ഒന്നോ രണ്ടോ സിനിമ കൊണ്ട് തീർന്നു പോകുന്നത്. ” – ഗോപകുമാർ പറയുന്നു.

M R Gopakumar about mammootty and mohanlal

More in Interviews

Trending

Recent

To Top