News
ചതുരത്തിലെ സെലേനയും അപ്പനിലെ ഇട്ടിയും ഒറ്റ ഫ്രെയിമിൽ; ഇച്ചായോ… ഇതിപ്പോൾ സിനിമ അല്ലല്ലോ…; സ്വാസികയെ ചുംബിച്ച് അലൻസിയർ, വൈറൽ കമെന്റുകൾ!
ചതുരത്തിലെ സെലേനയും അപ്പനിലെ ഇട്ടിയും ഒറ്റ ഫ്രെയിമിൽ; ഇച്ചായോ… ഇതിപ്പോൾ സിനിമ അല്ലല്ലോ…; സ്വാസികയെ ചുംബിച്ച് അലൻസിയർ, വൈറൽ കമെന്റുകൾ!
മലയാള സിനിമ ഇന്ന് വ്യത്യസ്തതകളുടെ കാലത്താണ്. പലവിധ ഴോണറുകളും മലയാളത്തിലെത്തുന്നുണ്ട്. എല്ലാത്തിനെയും ആസ്വദിക്കാനും വിമർശിക്കാനുമെല്ലാം സിനിമാ പ്രേമികൾക്ക് സാധിക്കുന്നുമുണ്ട്. എന്നാൽ ഇംഗ്ലീഷ് സിനിമകളിൽ മാത്രം കണ്ടുവരാറുള്ള ഇറോട്ടിക് സിനിമ ഴോണർ മലയാളത്തിൽ എത്തിയിട്ടില്ല.
ഇപ്പോഴിതാ ആ കുറവും നികത്തിയിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനത്തിൽ പുറത്തിറക്കിയിരിക്കുന്ന ചതുരം. എ സർട്ടിഫിക്കറ്റോട് കൂടിയാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത് സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവർ ചേർന്നാണ്.
ചതുരത്തിൽ ഒട്ടനവധി ഇറോട്ടിക്ക് സീനുകളുണ്ടെന്നും കഥ അത് ആവശ്യപ്പെടുന്നതുകൊണ്ടാണ് ഉൾപ്പെടുത്തിയതെന്നും സിദ്ധാർഥ് ഭരതൻ സിനിമയുടെ റിലീസിന് മുന്നോടിയായി പലവണ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സ്വാസിക ഒരു സീരിയിൽ നടിയാണെന്ന കാര്യം അറിയാതെയാണ് സിദ്ധാർഥ് സ്വാസികയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത്.
സിദ്ധാർഥ് ഭരതന്റെ സിനിമകളിലും അദ്ദേഹത്തിന്റെ സംവിധാന മികവിലും തനിക്കുള്ള വിശ്വാസമാണ് ചതുരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും സ്വാസിക പറഞ്ഞിരുന്നു.
വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് സ്വാസിക അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ചിട്ടുള്ളവയിൽ ഏറെയും സഹനടിയായിട്ടാണ് സ്വാസിക എത്തിയത്. വാസന്തിയാണ് സ്വാസിക നായികയായി അഭിനയിച്ച് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ.
ചിത്രത്തിലെ അഭിനയതതിലൂടെ മികച്ച നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വാസികയ്ക്ക് ലഭിച്ചിരുന്നു. സിനിമയിൽ വളരെ കുറച്ച് മാത്രമെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മിനി സ്ക്രീനിലെ മിന്നും താരമാണ് സ്വാസിക. സീത സീരിയലിലെ സ്വാസികയുടെ പ്രകടനമാണ് എപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും സ്വാസികയെ ആളുകൾ തിരിച്ചറിയുന്നതും സീത സീരിയലിന്റെ പേരിലാണ്.
ഇപ്പോഴിത ചതുരത്തിൽ തന്റെ നായകന്മാരിൽ ഒരാളായി അഭിനയിച്ച അലൻസിയറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സ്വാസിക വിജയ്. പങ്കുവെച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ അലൻസിയർ തന്റെ കവിളത്ത് ചുംബനം നൽകുന്ന ചിത്രവും സ്വാസിക പോസ്റ്റ് ചെയ്തിട്ടുണ്ട്,
‘സെലേനയുടെ എൽദോച്ചായൻ’ എന്നാണ് ഫോട്ടോയ്ക്ക് സ്വാസിക നൽകിയ ക്യാപ്ഷൻ. സ്വാസിക പങ്കുവെച്ച ഫോട്ടോ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഫോട്ടോ വൈറലായതോടെ വിമർശനങ്ങളും എത്തിത്തുടങ്ങി… എന്നാൽ കൂടുതലും നല്ല കമെന്റുകളാണ്. സെലനയും ഇച്ചായനും കൊള്ളാം എന്നാണ് ആരാധകർ പറയുന്നത്.
ഉമ്മ വെയ്ക്കുന്ന ഫോട്ടോ കണ്ടിട്ട് ഞെട്ടലോടെ ഇച്ചായോ എന്ന് വിളിക്കുന്നവരും കുറവല്ല. അലൻസിയർ ചേട്ടൻ ക്ലീൻ ഷേവിൽ അടിപൊളി , ഇതിപ്പോൾ സിനിമയല്ലല്ലോ എന്നും കമെന്റുകൾ ഉണ്ട്.
അതേസമയം, അപ്പൻ സിനിമയിലെ അലൻസിയർ കഥാപാത്രവും ഫോട്ടോ കണ്ടപ്പോൾ ആരാധകർ ഓർക്കുന്നുണ്ട്. “സെലേനയും ഇട്ടിയും ഒറ്റ ഫ്രെയിമിൽ” എന്ന കമെന്റാണ് ഏറെ വൈറലായിരിക്കുന്നത്.
about swasika and alencier
