Malayalam
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും

സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും. സിനിമയ്ക്കായുള്ള കരാറിനൊപ്പമായിരിക്കും സത്യവാങ്മൂലവും വാങ്ങിക്കുക.
ജൂൺ 26 മുതൽ ഈ രീതി നടപ്പിൽ വരുത്താനാണ് നീക്കം. ഇക്കാര്യം മറ്റു സംഘടനകളെ അറിയിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ അഭിനേതാക്കളിൽ നിന്ന് മാത്രമാണ് സത്യവാങ്മൂലം വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. പിന്നാലെ അടുത്ത ഘട്ടം മുതൽ സാങ്കേതികപ്രവർത്തകരിൽ നിന്നും സത്യവാങ്മൂലം വാങ്ങുമെന്നുമാണ് വിവരം.
നേരത്തെ, സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ ജാഗ്രതാ സമിതിയെ നിയോഗിക്കുമെന്ന് ഫെഫ്ക അറിയിച്ചിരുന്നു. സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട ഏഴംഗസമിതിയാണ് നിയോഗിക്കുന്നത്. കൊച്ചിയിൽ ഫെഫ്ക ജനറൽസെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് സിനിമാ സെറ്റുകളിൽ ജാഗ്രതാസമിതിയെ നിയോഗിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
സിനിമാ മേഖലയിലെ സ്വയം ശുദ്ധീകരണമാണ് കൂട്ടായ തീരുമാനമാനത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്. നിരോധിത ലഹരിയുടെ വ്യാപനം പടരുന്നത് തടയുകയാണ് സമിതിയെ നിയോഗിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. ലൊക്കേഷനുകളിലെ ലഹരി ഉപയോഗം ഒരുതരത്തിലും അനുവദിക്കാനാകില്ല. ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ വിവരം എക്സൈസിന് കൈമാറുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ താരമാണ് മഞ്ജു വാര്യർ. സ്വാഭാവികമായ അഭിനയത്തിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിൽ...
രേണു സുധിയും കൊല്ലം സുധിയുടെ മകൻ കിച്ചുവും ഇവർക്കായി സന്നദ്ധ സംഘടന വെച്ച് നൽകിയ വീടായ സുധിലയവുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...
കഴിഞ്ഞ ദിവസമായിരുന്നു നടൻ നിവിൻപോളിയ്ക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തിരുന്നത്. ‘ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന...
നേരത്തെ, കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തുന്നുവെന്നത് വാർത്തയായിരുന്നു. ബിഎ മലയാളം മൂന്നാം...
മലയാള സിനിമയിലെ ‘ആക്ഷൻ കിംഗ്’ എന്നറിയപ്പെടുന്ന നടൻ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ ജീവിതസഖി രാധികയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്. സിനിമയിലെ...