തന്റെ ദുപ്പട്ട അവര്‍ പിടിച്ചു മാറ്റി !! ആ സിനിമാ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചതിനെക്കുറിച്ച് ശോഭനയുടെ വെളിപ്പെടുത്തൽ…
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ നടിയാണ് ശോഭന. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് ശോഭന. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും ശ്രദ്ധിക്കപ്പെട്ട ഈ താരം തമിഴില്‍ ആദ്യമായി അഭിനയിക്കാന്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം ഈയിടെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
തമിഴില്‍ ആദ്യമായി അഭിനയിക്കാന്‍ ചെന്ന അവസരത്തില്‍ തന്റെ ദുപ്പട്ട എടുത്തു മാറ്റിയെന്നും ഇത് ചെയ്തത് ഒരു സ്ത്രീ ആയിരുന്നെന്നും ശോഭന പറയുന്നു, അത് എനിക്ക് അന്ന് വലിയ ഷോക്ക് ആയിരുന്നുവെന്നും ശോഭന പ്രതികരിച്ചു.
അവര്‍ എന്ത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നു പറഞ്ഞ ശോഭന നമ്മള് എങ്ങനെ പെരുമാറുന്നുവോ അതിനനുസരിച്ച് സിനിമയിലെ ആളുകള്‍ നമ്മളെ ബഹുമാനിക്കുമെന്നും വ്യക്തമാക്കി. അതില്‍ സ്ത്രീ പുരുഷന് എന്ന തരം തിരിവ് വേണ്ടെന്നും ഒരു അഭിമുഖത്തിനിടെ സംസാരിക്കവേ ശോഭന കൂട്ടിച്ചേര്‍ത്തു.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....