Actress
ഒരു സർജറിയ്ക്ക് ശേഷം കൃത്യമായ പരിചരണം കിട്ടിയില്ല, അങ്ങനെയാണ് മരണപ്പെടുന്നത്; അച്ഛനെ കുറിച്ച് ശോഭന
ഒരു സർജറിയ്ക്ക് ശേഷം കൃത്യമായ പരിചരണം കിട്ടിയില്ല, അങ്ങനെയാണ് മരണപ്പെടുന്നത്; അച്ഛനെ കുറിച്ച് ശോഭന
ഒരു തലമുറയുടെ നായിക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച, നടിയായും നർത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ അസാമാന്യ കഴിവാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാൻ കാരണമായതെന്ന് ചോദിച്ചാൽ ആർക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ തന്റെ അച്ഛനെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചവൈറലാകുന്നത്. അച്ഛന്റെ പൊക്കമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. സ്വഭാവവും അച്ഛന്റേയാണ്. അച്ഛൻ ഉപദേശങ്ങളൊന്നും തരില്ല. ഞങ്ങളിങ്ങനെ ഒരേ മുറിയുടെ ഓരോ മൂലയിലിരുന്ന് വായിക്കുകയോ ചിന്തിക്കുകയോ ചെയ്തു കൊണ്ടിരിക്കും.
ഇടയ്ക്ക് ഞങ്ങൾ കൺകോണിലൂടെ നോക്കും. നോട്ടങ്ങളിലൂടെയാണ് ഞങ്ങൾ കൂടുതലും സംസാരിച്ചിരുന്നത്. പറയാതെ തന്നെ ഒരുപാട് കാര്യങ്ങൾ പറയുന്ന ആളാണ് അച്ഛൻ ചന്ദ്രകുമാർ. എന്നാണ് അച്ഛനെക്കുറിച്ച് ശോഭന പറയുന്നത്. കുറേ ലോക പരിചയമുണ്ടായിരുന്നു അച്ഛനെന്നും താരം പറയുന്നുണ്ട്. നിശബ്ദമായി എനിക്ക് ആത്മവിശ്വാസം തന്നിരുന്ന വ്യക്തിയാണ്. അച്ഛനെ എനിക്ക് അറിയാമായിരുന്നു.
എനിക്ക് അറിയാമെന്ന് അച്ഛനും അറിയാമായിരുന്നു. നല്ല വായനക്കാരനും ചരിത്രകാരനുമായിരുന്നു അച്ഛനെന്നും താരം പറയുന്നു. അതുപോലെ ആർക്കിടെക്ചറിനെക്കുറിച്ചും അറിവുണ്ട്. എൻജീനിയറായിരുന്നു. വലിയ കാര്യങ്ങളൊന്നും ചെയ്ത് ഊർജം കളയാനിഷ്ടപ്പെട്ടില്ല. ഒരു സർജറിയ്ക്ക് ശേഷം കൃത്യമായ പരിചരണം കിട്ടിയില്ല, അങ്ങനെയാണ് മരിക്കുന്നതെന്നും ശോഭന ഓർക്കുന്നുണ്ട്.
അതേസമയം അച്ഛൻ തന്റെ നൃത്തമോ അഭിനയമോ കണ്ട് വളരെയൊന്നും അഭിനന്ദിച്ചിട്ടില്ലെന്നും ശോഭന പറയുന്നു. മരിക്കുന്നതിന് മുമ്പൊരിക്കൽ പത്മസുബ്രഹ്‌മണ്യത്തോടൊപ്പമുള്ള എന്റെ നൃത്തം കണ്ട് നന്നായി ചെയ്തു എന്നു പറഞ്ഞു. സ്‌മോൾ അടിക്കുന്ന ആളാണ്. മദ്യത്തിന്റെ പുറത്താണോ യഥാർത്ഥത്തിലാണോ അത് പറഞ്ഞതെന്ന് എനിക്കിപ്പോഴും സംശയമുണ്ട് എന്നും നടി പറയുന്നു.
ഇപ്പോൾ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരിക്കുകയാണ് ശോഭനയെ. ത്മഭൂഷൺ ശോഭനയ്ക്ക് ലഭിച്ചത് അറിഞ്ഞ് അമ്മ ഗംഭീര സ്വീകരണമാണ് വീട്ടിൽ ഒരുക്കിയിരുന്നത്. കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ച സ്വീകരണത്തിന്റെയും അഭിനന്ദനങ്ങളുടെയും വീഡിയോ റീലായി നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കൃതജ്ഞതയോടെ എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.
യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മകളെ ഹാരമണിയിച്ച് സ്വീകരിക്കാൻ അവശതയിലും അമ്മ ആനന്ദം ചന്ദ്രകുമാർ ഉമ്മറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. രണ്ട് ഹാരമാണ് അമ്മ മകളെ അണിയിച്ചത്. ഹാരങ്ങളിൽ ഒന്ന് വളർത്തുമകൾ നാരായണിയുടേതാണെന്ന് അമ്മ ശോഭനയോട് പറയുന്നതും കൺഗ്രാജുലേഷൻസ്… എന്റെ സ്വപ്നം സത്യമായി എന്ന് പറഞ്ഞ് കെട്ടിപിടിച്ച് ചുംബിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. ലവ് ഫ്രം അമ്മ എന്നാണ് ശോഭന അമ്മ നൽകിയ സ്വീകരണത്തെ വിശേഷിപ്പിച്ചത്.
അമ്മയുടെ സ്നേഹം ഏറ്റുവാങ്ങിയശേഷം നടി നേരെ പോയത് നൃത്തവിദ്യാലയത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന നടരാജവിഗ്രത്തിന് മുന്നിലേയ്ക്കാണ്. ഒരു നിമിഷം എല്ലാം മറന്ന് സർവം സമർപ്പിച്ച് കൃതജ്ഞതയോടെ വിഗ്രത്തിന് മുന്നിൽ നിന്ന് തൊടുകുറി ചാർത്തുകയും ചെയ്തിരുന്നു.
മലയാളത്തിൽ സൂപ്പർതാരങ്ങളുടെ നായികയായി ഏറ്റവും നന്നായി അഭിനയിച്ച അംഗീകരിക്കപ്പെട്ട നടി ശോഭനയാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്ക് ഏറ്റവും കൂടുതൽ ചേർച്ച തോന്നിക്കുന്ന നായിക. എൺപതുകളിൽ മമ്മൂട്ടി-ശോഭന, മോഹൻലാൽ-ശോഭന ജോഡികളായിരുന്നു.
മലയാള സിനിമയിലെ മിന്നും താരങ്ങൾ. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ലാൽ-ശോഭന ടീം സാധാരണക്കാരുടെ മനസിൽ കൂടുകൂട്ടി. ഒടുവിൽ മണിച്ചിത്രത്താഴിലൂടെ ശോഭന ദേശീയ അവാർഡ് വാങ്ങി. ഏപ്രിൽ 18 എന്ന ബാലചന്ദ്രമേനോൻ സിനിമയിൽ നായിക ആയാണ് മലയാളത്തിലെ ശോഭനയുടെ അരങ്ങേറ്റം.
