Actress
എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഫോറെവർ എന്ന് പറയുന്നത് രേവതിയാണ്; ശോഭന
എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഫോറെവർ എന്ന് പറയുന്നത് രേവതിയാണ്; ശോഭന
നിരവധി ആരാധകരുള്ള താരമാണ് ശോഭന. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോവിതാ സിനിമാ ലോകത്തെ തന‍്റെ സുഹൃത്തുക്കളെ കുറിച്ച് സംസാരിക്കുകയാണ് നടി. നടി സുഹാസിനിയുടെ നേതൃത്വത്തിൽ ഇടയ്ക്ക് ഒത്തുകൂടാറുണ്ടെന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് രേവതിയാണെന്നും ശോഭന പറയുന്നു.
പതിനാല് വയസ്സ് എന്നത് തീരെ ചെറിയ പ്രായമല്ലേ. സിനിമാ മേഖലയിലൂടെയാണ് എൻ്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികൾ സ്‌കൂളിലും കോളേജിലും പോകുമ്പോൾ, ഞാൻ സിനിമയിലേക്ക് പോയി. എൻ്റെ എല്ലാ പഠനവും അവിടുന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകൾക്കൊപ്പം.
കഴിവുള്ള സംവിധായകർ, താരങ്ങൾ. അവരുമായൊക്കെയുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്. ഒരു കലാകാരിയെന്ന നിലയിൽ കൂടുതൽ അറിവുകൾ പകർന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാൻ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മൾ കുറേ ആളുകളെ കാണുന്നു. പരിചയപ്പെടുന്നു. അതൊക്കെ ഒരു പാഠമായിരുന്നു.
അന്നെല്ലാവരും തമ്മിൽ നല്ല മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയിൽനിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മിൽ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗദറുണ്ടാവും. സുഹാസിനിയാണ് മുൻകൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കുട്ടുകാർക്കറിയാം.
തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്നേഹവുമുണ്ട്. എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഫോറെവർ എന്ന് പറയുന്നത് രേവതിയാണ്. ഒരുപാട് വർഷങ്ങളായുള്ള സൗഹൃദം. ഞങ്ങൾ തമ്മിൽ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവർക്കും ഒരുപാട് ജോലിയുണ്ട് എന്നും ശോഭന പറയുന്നു.
